കാറിൽ പുകവലി നിരോധിച്ച് ബ്രിട്ടൻ

കാറിനകത്തിരുന്നുള്ള പുകവലി ബ്രിട്ടൻ നിരോധിച്ചിരിക്കുന്നു. പതിനെട്ട് തികയാത്ത കുട്ടികളുണ്ടെങ്കിൽ കാറിനകത്ത് പുകവലിക്കാൻ പാടില്ലെന്നാണ് യുകെ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ഒക്ടോബർ ഒന്ന് മുതലാണ് കാറിലെ പുകവലി നിയമം മൂലം നിരോധിച്ചിരിക്കുന്നത്. 

ചെറുപ്പത്തിലേ സിഗരറ്റ് പുക അകത്തു ചെല്ലുന്നത് കുട്ടികളുടെ പ്രതിരോധശേഷിയെയാണ് ബാധിക്കുന്നത്. മുതിർന്നവരെക്കാൾ ചുരുങ്ങിയ ഇടവേളയാണ് കുട്ടികളുടെ ശ്വാസോച്ഛ്വാസത്തിന്, ഇക്കാരണത്താൽ കൂടുതൽ പുക അകത്തുചെല്ലുന്നത് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനാലാണ് ഈ നിരോധനമെന്ന് അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർ 50 പൗണ്ട് പിഴയായി നൽകേണ്ടിവരും. കൺവെർട്ടബിൾ കാറുകൾക്കുള്ളിൽ പുകവലിക്കുന്നവർക്ക് ഈ നിയമം ബാധകമല്ല. റൂഫ് ഇല്ലാത്തതിനാൽ പുക അകത്ത് കെട്ടിക്കിടക്കുന്നില്ല എന്നതാണ് കാരണം.