ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗന്റെ ബജറ്റ് ബ്രാൻഡ് അരങ്ങേറ്റം 2018ൽ

വില കുറഞ്ഞ കാറുകൾക്കായി പുതിയ ബജറ്റ് ബ്രാൻഡ് അവതരിപ്പിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ഒരുങ്ങുന്നു. പുതിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)വും സലൂണും ഹാച്ച്ബാക്കുമായി 2018ൽ ചൈനീസ് വിപണിയിലാവും ഈ ബ്രാൻഡിന്റെ അരങ്ങേറ്റമെന്നും ഫോക്സ്വാഗൻ ഗ്രൂപ് ചെയർമാൻ മാർട്ടിൻ വിന്റർകോൺ വെളിപ്പെടുത്തി. തുടക്കം ചൈനയിലാവുമെങ്കിലും ക്രമേണ ഇന്ത്യ, ലാറ്റിൻ അമേരിക്ക, കിഴക്കൻ യറോപ്പ്, ബാൾട്ടിക് മേഖല, ആഫ്രിക്ക തുടങ്ങിയ വിപണികളിലും ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗന്റെ ബജറ്റ് ബാൻഡിൽപെട്ട വാഹനങ്ങൾ വിൽപ്പനയ്ക്കെത്തും. അതേസമയം പശ്ചിമ യൂറോപ്യൻ വിപണികളിൽ ഈ ബജറ്റ് ബ്രാൻഡ് വിൽക്കേണ്ടെന്നാണ് നിലവിൽ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗന്റെ തീരുമാനം.

ബജറ്റ് ബ്രാൻഡിൽ പെട്ട വാഹനങ്ങൾ 8,000 — 11,000 യൂറോ(ഏകദേശം 6.11 — 8.40 ലക്ഷം രൂപ) വില നിലവാരത്തിൽ ചൈനയിൽ വിൽക്കാനാണു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗന്റെ ശ്രമം. നേരത്തെ 6,000 — 8,000 യൂറോ(ഏകദേശം 4.25 — 6.11 ലക്ഷം രൂപ) വില നിലവാരമായിരുന്നു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗന്റെ ലക്ഷ്യം. പേരു സംബന്ധിച്ച സൂചനകളൊന്നും നൽകാതെ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗന്റെ ബജറ്റ് കാർ ശ്രേണി 2018ൽ വിപണിയിലെത്തുമെന്നായിരുന്നു വിന്റർകോണിന്റെ വെളിപ്പെടുത്തൽ.

ആഭ്യന്തരമായി പാലിക്കേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പാക്കി, ബജറ്റ് വിഭാഗത്തിൽ വിപണി പ്രതീക്ഷിക്കുന്ന വിലകളിൽ വിൽക്കാവുന്ന കാറുകൾ ലാഭക്ഷമതയോടെ വികസിപ്പിക്കുക എന്നതാണു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ഗ്രൂപ് നേരിട്ടിരുന്ന കനത്ത വെല്ലുവിളി. അതുകൊണ്ടുതന്നെ ബജറ്റ് വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഊർജിത ശ്രമം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ഗ്രൂപ് നടത്തിയിരുന്നില്ല എന്നതാണു യാഥാർഥ്യം; ഇതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രൂപ് കാര്യമായി തുക വകയിരുത്തിയിരുന്നില്ല.

ഔഡി, ബെന്റ്ലി, ബ്യുഗാറ്റി, ലംബോർഗ്നി, പോർഷെ, സീറ്റ്, സ്കോഡ, ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ, ഡ്യുകാറ്റി, മാൻ, സ്കാനിയ, നിയോപ്ലാൻ എന്നിവയ്ക്കു പിന്നാലെ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ഗ്രൂപ്പിലെ 13—ാം ബ്രാൻഡായിട്ടാവും 2018ൽ ബജറ്റ് ശ്രേണിയുടെ വരവ്.

ജാപ്പനീസ് നിർമാതാക്കളായ നിസ്സാനും ഫ്രാൻസിൽ നിന്നുള്ള റെനോയുമാണു ബജറ്റ് ബ്രാൻഡുകൾ വിജയകരമായി അവതരിപ്പിച്ചിട്ടുള്ളത്. റെനോയുടെ ബജറ്റ് ബ്രാൻഡായ ഡാഷ്യ യൂറോപ്യൻ വിപണികളിൽ വിൽപ്പനയ്ക്കെത്തുമ്പോൾ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കൊടുവിൽ ഡാറ്റ്സനെ ബജറ്റ് ബ്രാൻഡാക്കി നിസ്സാൻ അവതരിപ്പിച്ചത് റഷ്യയിലും ഇന്ത്യയടക്കമുള്ള ഏഷ്യൻ വിപണികളിലുമാണ്.