300 കിലോമീറ്റർ വേഗതയിലൊരു ഡ്രിഫ്റ്റിങ്

വാഹനപ്രേമികൾക്ക് ഇഷ്ടപ്പെട്ട കാര്യമാണു ഡ്രിഫ്റ്റിങ്. ജപ്പാനിൽ നിന്നെത്തിയ ഈ മോട്ടർസ്പോർട്ട്സിന് ഇന്ന് ലോകം മുഴുവൻ ആരാധകരുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള ഡ്രിഫ്റ്റിങ്ങുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. 304.96 കിലോമീറ്റർ വേഗതയിൽ നിസാൻ ജിടി ആർ നിസ്മോയിൽ നടത്തുന്ന ഈ ഡ്രിഫ്റ്റിങ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ജാപ്പനീസ് ഡ്രിഫ്റ്റ് ചാമ്പ്യനും ഡി1 ഗ്രാന്റ് പ്രിക്സ് സീരീസ് ചാമ്പ്യനുമായ മസറ്റോ കവബാറ്റയാണ് 304.96 കിലോമീറ്റർ വേഗതയിൽ 30 ഡിഗ്രിയിലുള്ള ഡ്രിഫ്റ്റിങ് നടത്തിയിരിക്കുന്നത്. യുഎഇയിലെ ഫ്യൂജിറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണു പുതിയ ലോക റെക്കോർഡ് പ്രകടനം നടന്നത്. റെക്കോർഡിന് ശ്രമിക്കാൻ വേണ്ടി മോഡിഫൈ ചെയ്ത ജിടിആറാണ് ഉപയോഗിച്ചത്. ജപ്പാനിലെ ഫ്യുജി ഹൈവേയിൽ പരിശീലിച്ചതിനു ശേഷമാണ് റെക്കോർഡിന് ശ്രമിച്ചത്.