പ്രെയ്സ് ദ് ലോർഡ് !

തിരുവല്ലയിൽ നിന്ന് കോഴഞ്ചേരിയിലേക്കുള്ള സംസ്ഥാനപാത സത്യത്തിൽ 18 കിലോമീറ്റർ നീളമുള്ള ഒരു ദൈവവിളിയാണ്!

ഒരുപാടു വളവുകളുള്ള വഴിയിലെ, ഓരോ വളവിലും ക്രിസ്തുവിന്റെ ഓർമയുണർത്തുന്ന സൂചനകൾ !തിരുവല്ലയിൽ നിന്ന് ഒന്നര കിലോമീറ്റർ ചെല്ലുമ്പോൾ മഞ്ഞാടിയിലെ വളവിൽ ബിലീവേഴ്സ് ചർച്ചിന്റെആലയം.തുടർന്നുള്ള വളവുകളിലെല്ലാം നേർവഴി കാട്ടുന്ന സ്ഥാപനങ്ങളാണ്. ദൈവസഭാ ആസ്ഥാനങ്ങൾ, ആകാശങ്ങളിലേക്ക് ഉയർത്തിയ കുരിശുമായി പള്ളികൾ, പ്രാർഥനാ ഹാളുകൾ, അനാഥാലയങ്ങൾ, അശരണകേന്ദ്രങ്ങൾ.

വഴിയിലാകട്ടെ വൈദികരുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ, വെള്ള ഫുൾസ്ലീവും കറുത്ത പാന്റ്സും ധരിച്ച് സ്കൂട്ടറുകളിൽ സുവിശേഷകർ.. ബൈബിളും തമ്പേറുകളും മാത്രം വിൽക്കുന്ന കടകൾ. ആഢ്യത്വമുള്ള ക്രിസ്ത്യൻ തറവാടുകൾ.മീരാ ജാസ്മിനെയും നയൻതാരയെയുംഓർമിപ്പിക്കുന്ന ഭംഗിയുള്ള പെൺകുട്ടികൾ.

ഈ വഴിയിലൂടെയുള്ള യാത്രയിൽ ഒരിക്കൽ ബജാജ് സ്കൂട്ടറിൽ എതിരെ വന്ന വൈദികൻ കൈയുയർത്തി ഒരു സിഗ്നൽ തന്നു.

സ്വന്തം തലയിൽ തൊട്ടശേഷം അദ്ദേഹം പിന്നോട്ടു കൈകാണിച്ചു — അതായിരുന്നു സിഗ്നൽ.എന്താ അച്ചോ പറഞ്ഞതെന്ന് ചോദിക്കാൻ കഴിയുംമുമ്പേ ബജാജും അച്ചനും പാഞ്ഞുപോയി.

അച്ചൻ പറഞ്ഞ സ്ഥലത്തേക്കു നോക്കുമ്പോൾ മതിലിൽ ഒരു എഴുത്ത് — അലസന്റെ തല ചെകുത്താന്റെ ആലയം !

അച്ചൻ ആളു കൊള്ളാമല്ലോ എന്നു കരുതി മുന്നോട്ടു പോയതിന്റെ ഫലം കൈയോടെ കിട്ടി. ചെന്നു പെട്ടത് പുലികളുടെ വായിൽ. വഴിയരികിലെ മരത്തണലിൽ ചുവപ്പു ലൈറ്റും കെടുത്തി ഇരപിടിക്കാൻ പതുങ്ങിക്കിടക്കുകയായിരുന്നു അവർ.

ഹെൽമറ്റ് തലയിൽ വയ്ക്കാത്തതിന് പിഴ 300 രൂപ. ബൈക്കിന്റെ ഹാൻഡിലിൽ ഹെൽമറ്റ് തൂക്കിയിട്ടതിന് 200 രൂപയ്ക്കു തുല്യമായ ശകാരം വേറെ !

അച്ചൻ തന്ന അപായസൂചന മനസ്സിലാക്കിയില്ലല്ലോ! നഷ്ടബോധം തോന്നി. അദ്ദേഹത്തെ വീണ്ടും കാണണമെന്നൊരു തോന്നൽ. വന്ന വഴിയേ തിരിച്ചുവിട്ടൂ.

കുറെ ചെന്നപ്പോൾ അച്ചൻ അതാ! പാഞ്ഞുചെന്ന് ഓവർടേക്ക് ചെയ്ത് മുന്നിൽ കയറ്റി നിർത്തി.

അച്ചോ, എത്ര പേരെ ഇന്ന് താങ്കൾ ഹൈവേ പട്രോളിങ് സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷിച്ചു?

അച്ചൻ പറഞ്ഞു:നീ മാത്രമല്ല, ഇന്ന് കണ്ടവരിൽ ഭൂരിപക്ഷം പേരും നിയമം ലംഘിച്ചാണ് വണ്ടി ഓടിച്ചിരുന്നത്. വഴിയിൽ പൊലീസുണ്ടെന്ന് എല്ലാവർക്കും ഞാൻ സൂചന കൊടുത്തു. പലരും അനുസരിച്ചു. പറഞ്ഞാൽ കേൾക്കാത്ത നിന്നെപ്പോലുള്ളവർ കുടുങ്ങി.

അച്ചൻ ചെയ്തത് സഹായമാണെങ്കിലും നിയമത്തിന് എതിരല്ലേ? നിയമവിരുദ്ധമായ കാര്യം ദൈവവിരുദ്ധമല്ലേ?

ഈ കുഞ്ഞാട് കൊള്ളാമല്ലോ എന്ന മട്ടിൽ അച്ചനൊരു ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു: ഞാൻ ചെയ്തത് എങ്ങനെ നിയമവിരുദ്ധമാകും? തെറ്റിൽനിന്ന് ആളുകളെ ശരിയിലേക്ക് നയിക്കുകയാണ് എന്റെ കടമ. ഹെൽമെറ്റ് വയ്ക്കാത്ത നീ തെറ്റ് ചെയ്യുകയായിരുന്നു. ഈ പോക്കു പോയാൽ ശിക്ഷിക്കപ്പെടും എന്നു ഞാൻ മുന്നറിയിപ്പു തന്നു. നീ കേട്ടില്ല. അതിന് ഉടനെ ശിക്ഷയും കിട്ടി. അതെങ്ങനെ ദൈവനിഷേധമാകും!

അടുത്ത ചോദ്യത്തിനു മുമ്പ് ആ അച്ചൻ വിശുദ്ധമായൊരു മിന്നൽ