ചെറുകാറുകളിൽ മികച്ചത് ക്വിഡോ?

ഒരു ചെറു കാർ വാങ്ങാൻ തീരുമാനിക്കുമ്പോൾ എല്ലാവരും അവസാനം എത്തിച്ചേരുന്ന ഒരു തീരുമാനമുണ്ടായിരുന്നു; നമുക്കു മാരുതി മതി എന്ന്. മാരുതിയിലുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രമായിരുന്നു അത്. കൂടെ ഒന്നുകൂടി കൂട്ടിച്ചേർക്കും, സാധാരണ വർക്ക്‌േഷാപ്പിലും പണിയാമല്ലോ! അതുകൊണ്ടു നമുക്കു മാരുതി മതി. ഹ്യൂണ്ടായ് ഇയോൺ വന്നതോടെ പലരുടേയും തീരുമാനം മാറി. നമുക്ക് ഇയോൺ മതി; സ്റ്റൈലുണ്ട്. മാത്രമല്ല പുതിയ ഡിസൈനുമാണല്ലോ. പക്ഷേ, റെനോ ക്വിഡ് വന്നതോടെ തീരുമാനങ്ങൾ ആകെ തകിടം മറി‍ഞ്ഞു. എന്നാ ലുക്കാ ക്വിഡിന്! പോരാത്തതിനു കിടിലൻ ഫീച്ചേഴ്സും. നമുക്കു ക്വി‍ഡ് മതി. ഇതിൽ ഏതെടുക്കുമെന്ന കൺഫ്യൂഷനിലാണ് ഒട്ടുമുക്കാൽ പങ്കും. ലുക്ക്, ഡ്രൈവിങ് കംഫർട്ട്, മൈലേജ്, ഫീച്ചറുകൾ ഇതിൽ ഏതിനു മുൻഗണന നൽകും. ഇതെല്ലാം ഈ കുറഞ്ഞ വിലയ്ക്ക് ഒരാളിൽനിന്നു കിട്ടല്ലെന്നറിയാം. എന്നാലും ആരാണു മികച്ചത്. നോക്കാം?

ഡിസൈൻ

Alto 800

സെഗ്‌മെന്റിലെ ടോപ് സെല്ലറായ ആൾട്ടോയിൽനിന്നു തന്നെ തുടങ്ങാം. കൂട്ടത്തിൽ വിപണിയിൽ ആദ്യ‌മെത്തിയ മോഡൽ. ഡിസൈനിൽ വലിയ വിപ്ലവമൊന്നും പറയാനില്ല. സാധാരണ ഡിസൈൻ. വേവ് ഫ്രണ്ട് ഡിസൈൻ എന്നാണ് മാരുതി പറയു ന്നത്. പഴയ ആൾട്ടോയിൽനിന്നു കുറച്ചു ചെറുപ്പം ഫീൽ ചെയ്യും ഈ ‍ഡിസൈൻ. അത്രമാത്രം. കൂട്ടത്തിൽ നീളവും വീതിയും ഉയരവും കുറവ് ആൾട്ടോയ്ക്കാണ്. മാത്രമല്ല വീൽബേസും മൂന്നു പേരെക്കാളും കുറവാണ്. നാലു വേരിയന്റുകളാണ് ആൾട്ടോയ്ക്കുള്ളത്. അതിൽ േബാഡി കളർ ബംപർ, ക്രോം ബാറുള്ള ഗ്രിൽ, ഫുൾ വീൽ കവർ എന്നിവ ഉയർന്ന രണ്ടു േവരിയന്റുകളിൽ മാത്രമേയുള്ളൂ. റിയർ സ്പോയ്‌ലറും വിങ് മിററും ഏറ്റവും ഉയർന്ന വേരിയന്റിൽ മാത്രം. ഒറ്റവാക്കിൽ പറ ഞ്ഞാൽ സിംപിൾ ഡിസൈൻ മതി എന്നുള്ളവർക്കാണ് ആൾട്ടോ.

Eon

ഫ്ലൂയിഡിക് ഡിസൈനിന്റ ഭംഗിയാണ് ഇയോണിന്റ േമന്മ. കണ്ടാൽ ക്യൂട്ട് എന്നു േതാന്നുന്ന രൂപം. ഫിറ്റ് ആൻഡ് ഫിനിഷും പെയിന്റ് ക്വാളിറ്റിയും കേമം. കാഴ്ചയിൽ ഏറ്റവും ചെറിയ കാറെന്നു േതാന്നുമെങ്കിലും കൂട്ടത്തിൽ ഉയരക്കൂടുതൽ ഇയോണിനാണ്. ആൾട്ടോയെക്കാളും വലുപ്പവുമുണ്ട്. പാസ‍‍ഞ്ചർ സൈ ഡ് റിയർവ്യൂമിറർ, ഇന്റഗ്രേറ്റഡ് സ്പോയ്‌ലർ, ടിൻന്റഡ് ഗ്ലാസ്, േബാഡി കളർ ബംപർ തുടങ്ങിയവയൊക്കെ ഉയർന്ന േവരിയന്റിൽ മാത്രം.

Kwid

മിനി ഡസ്റ്റർ എന്ന വിശേഷണമാണ് ക്വിഡിനു ചേരുന്നത്. എസ്‌യുവിയുടെ തലയെടുപ്പിലൊരു കുഞ്ഞൻ ഹാച്ച്. അതാണ് ക്വിഡ്. കാഴ്ചയിലെ എടുപ്പിനൊപ്പം അഴകളവുകളിലെ മുൻതൂക്കവും ക്വിഡിനാണ്. റൂഫ് സ്േപായ്‌ലർ, ഫോഗ് ലാംപ്, േബാഡി കളർ ബംപർ തുടങ്ങിയവ ഉയർന്ന വേരിയന്റുകളിൽ മാത്രം. 180 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട് ക്വിഡിന്. 300 ലീറ്ററാണ് ക്വിഡിന്റെ ബൂട്ട് സ്െപയ്സ്. ബി സെഗ്‌മെന്റ് കാറുകളെക്കാളും കൂടുതലുണ്ടിത്. (ബൂട്ട് സ്പെയ്സ്– ഇയോൺ –215 ലീറ്റർ, ആൾട്ടോ – 177 ലീറ്റർ.)

ഇന്റീരിയർ

Alto 800

ചാര നിറത്തിലുള്ള ഇന്റീരിയറാണ് ആൾട്ടോയുടേത്. സിംപിൾ ഡാഷ്ബോർഡ് ഡിസൈനാണ്. പ്ലാസ്റ്റിക് ക്വാളിറ്റി തരക്കേടില്ല. സിംഗിൾ ഡയൽ മീറ്റർ കൺസോളാണ്. ഗ്ലവ് േബാക്സ് ചെറുത്. ഗീയർ ലിവറിനു മുന്നിലായി വലിയ സ്റ്റോറേജ് സ്പെയ്സുണ്ട്. പവർ വിൻ‌ഡോ സ്വിച്ചുകൾ ഗീയർ ലിവറിനു പുറകിലാണ്. ഫാബ്രിക് സീറ്റുകളാണ് ആൾട്ടോയ്ക്ക്. പരന്ന പിൻസീറ്റുകളുടെ തൈ സപ്പോർട്ട് ശരാശരി. ഇന്റഗ്രേറ്റഡ് ഹെഡ്റെസ്റ്റുകളാണ് മുൻപിൻ സീറ്റുകൾക്കുള്ളത്. പിൻ‌േഡാറിൽ സ്റ്റോറേജ് സ്പെയ്സ് ഒന്നും തന്നെയില്ല. തരക്കേടില്ലാത്ത ലെഗ്റൂമും ഹെഡ്റൂമും പിൻനിര സീറ്റിനുണ്ടെന്നത് മേന്മ. സിഡി യുഎസ്ബി ഒാക്സ് ഇൻ സപ്പോർട്ടോടുകൂടിയ മ്യൂസിക് സിസ്റ്റം ടോപ് േവരിയന്റിലുണ്ട്.

Eon

നല്ല നിലവാരമുള്ള ഇന്റീരിയറാണ് ഇയോണിേന്റത്. മൂന്നു േപരിലും മികച്ച ഇന്റീരിയർ ഏതെന്നു ചോദിച്ചാൽ ഒരു പൊടിക്ക് മുന്നിൽ നിൽക്കുന്നത് ഇയോണിേന്റതാണ്. നല്ല പ്ലാസ്റ്റിക് ക്വാളിറ്റി ഉഗ്രൻ ഫിറ്റ് ആൻഡ് ഫിനിഷ്. സപ്പോർട്ടീവായ മുൻസീറ്റുകളാണ്. ഹെഡ്റെസ്റ്റുകൾ ക്രമീകരിക്കാനാവില്ല. ബീജും കറുപ്പും ഇടകലർന്ന തീമാണ് ഇന്റീരിയറിന്. ഉയരം ക്രമീകരിക്കാവുന്ന ഇരട്ട സ്േപാക് സ്റ്റിയറിങ് വീലാണ്. ഡാഷ്േബാർഡിനു മുകളിലും സെന്റർ കൺസോളിലും മറ്റുമായി ഒട്ടേറെ സ്റ്റോറേജ് ഇടങ്ങൾ ഹ്യൂണ്ടായ് ഇയോണിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. താഴ്ന്ന പിൻസീറ്റാണ്. ഇരിപ്പു സുഖമുണ്ട്. പക്ഷേ, ഇടം കുറവാണ്. േഷാൾഡർ ലൈൻ ഉയർന്നു േപാകുന്നതിനാൽ പുറംകാഴ്ച കുറവുണ്ട്.

Kwid

പുതുമയുള്ള ഇന്റീരിയറാണ് ക്വിഡിേന്റത്. എടുത്തു പറയേണ്ടത് ഡാഷ്േബാർഡ് ഡിസൈൻ. പിയാേനാ ബ്ലാക്ക് നിറത്തിലുള്ള സെന്റർ കൺസോളും 7 ഇ‍ഞ്ച് ടച്ച് സ്ക്രീൻ നാവിേഗഷൻ സിസ്റ്റവും ക്ലാസായിട്ടുണ്ട്. ഫുള്ളി ഡിജിറ്റൽ കൺസോളാണ് ക്വിഡിന്റെ വലിയ ഹൈലൈറ്റുകളിലൊന്ന്. ഗീയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, നിലവിലെ ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത, േശഷിക്കുന്ന ഇന്ധനംകൊണ്ട് എത്രദൂരം സഞ്ചരിക്കാം എന്നീ കാര്യങ്ങൾ ഡിജിറ്റൽ കൺസോളിൽ നിന്നറിയാം. കറുപ്പും ചുവപ്പും ഇടകലർന്ന ഫാബ്രിക് സീറ്റുകൾ കൊള്ളാം. ഉയർന്ന സീറ്റിങ് പൊസിഷനാണ്. തൈ സപ്പോർട്ട് മറ്റു രണ്ടുേപരെക്കാളുമുണ്ട്. ഇരട്ട ഗ്ലവ് േബാക്സ് ഉൾപ്പെടെ അത്യാവശ്യം സ്േറ്റാറേജ് സ്പെയ്സ് മുൻനിരയിലുണ്ട്. ഒരു 12 േവാൾട്ട് പവർ പോയിന്റും മുന്നിലുണ്ട്. പിൻനിരയിൽ മൂന്നു പേർക്കിരിക്കാം. പിൻനിര യാത്രക്കാർക്കായി സ്േറ്റാറേജ് ഇടങ്ങൾ ഒന്നുമില്ല. 300 ലീറ്റർ ബൂട്ട് സ്‌പെയ്സുണ്ട് ക്വിഡിന്!

ഇന്റീരിയറിന്റെ നിലവാരത്തിൽ മികച്ചു നിൽക്കുന്നത് ഇയോണാണ്. സംശയമില്ല. ഫിറ്റ് ആൻഡ് ഫിനിഷിലാണ് ഇയോൺ ക്വിഡിനെയും ആൾട്ടോയെയും പിന്നിലാക്കുന്നത്. മാത്രമല്ല സീറ്റിങ് കംഫർട്ടും മികച്ചത് ഇയോണിലേതാണ്. ഫീച്ചർ ലിസ്റ്റിൽ ക്വിഡ് ഒരു ചുവടു മുന്നിൽ. നിൽക്കും. പിന്നിലെ ഇടവും കൂടുതൽ ക്വിഡിനാണ്. പിൻനിരയിലെ ഇടം ഇയോണിനെക്കാളും കൂടുതൽ ആൾട്ടോയിലുണ്ട്.

എൻജിൻ/റൈഡ്

Eon

മൂന്നു സിലിണ്ടർ എൻജിനാണ് മൂവർക്കും. കരുത്തു കൂടുതൽ ഇയോണിനാണ്. 55 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 75 എൻഎം. എൻജിൻ ഡിസ്പ്ലേസ്മെന്റ് കൂടിയതിന്റെ ഗുണം. തൊട്ടു പിന്നിൽ 53 ബിഎച്ച്പി പവറും 72 എൻഎം ടോർക്കുമായി ക്വിഡ് നിലകൊള്ളുന്നു. 47 ബിഎച്ച്പിയാണ് ആൾട്ടോയുടെ കൂടിയ കരുത്ത്. ടോർക്ക് 69 എൻഎമ്മും. കൂട്ടത്തിൽ ഭാരമേറിയതും പവർ കുറവുള്ളതും ആൾട്ടോയാണ്. എങ്കിലും മൂവരിലും ക്വിക് മാേട്ടാർ എന്നു പറയാവുന്നത് ആൾട്ടോയുടേതാണ്. അൽപ്പം പവർ ലാഗ് ഫീൽ ചെയ്യുമെങ്കിലും സ്മൂത്ത് ഡ്രൈവാണ് ഇയോണ്‍ കാഴ്ചവയ്ക്കുന്നത്. െഎഡിലിങ്ങിൽ അൽപ്പം വിറയൽ ഉണ്ടെങ്കിലും ക്വിഡിന്റെ മൂന്ന് സിലിണ്ടർ എൻജിൻ പെർഫോമൻസിൽ പിന്നിലല്ല. നല്ല ത്രോട്ടിൽ റെസ്േപാൺസുള്ള എൻജിനാണ്. സ്മൂത്തായ സ്റ്റിയറിങ് ഡ്രൈവ് വളരെ ഈസിയാക്കുന്നു. പ്രത്യേകിച്ച് നഗരത്തിൽ. അഞ്ചു സ്പീഡ് ട്രാൻസ്മിഷനാണ് മൂന്നു പേർക്കും. ഷിഫ്റ്റിങ് കൃത്യതയിലും ആയാസരഹിതമാറ്റത്തിലും ആൾട്ടോ മികച്ചു നിൽക്കുന്നു.

Kwid

റൈഡ് ക്വാളിറ്റിയിലും സ്റ്റെബിലിറ്റിയിലും മേൽക്കോയ്മ ക്വിഡിനാണ്. തൊട്ടു പിന്നിൽ ഇയോണും ആൾട്ടോയും. മൈലേജ് ഈ സെഗ്‌മെന്റിലെ സുപ്രധാന ഘടകമാണല്ലോ. മാരുതിയായിരുന്നു ഇക്കാര്യത്തിൽ ഇതുവരെ പുലി. എന്നാൽ ക്വിഡ് അതിനെ മലർത്തിയടിക്കുന്ന കാഴ്ചയാണു കാണുന്നത്. ലീറ്ററിന് 25.7 കിേലാമീറ്ററാണ് ക്വിഡിന്റെ ഇന്ധനക്ഷമത. ആൾട്ടോ–22.74 കി.മീ, ഇയോൺ–21.10 കി.മി. മൂന്നു േപരും അവരുടെ ഉയർന്ന േവരിയന്റിൽ മാത്രമേ എയർബാഗിന്റ സുരക്ഷ ഒരുക്കിയിട്ടുള്ളൂ.

Alto 800

ടെസ്േറ്റഴ്സ് നോട്ട്

കുറഞ്ഞ വില, കൂടിയ ഇന്ധനക്ഷമത, കുറഞ്ഞ പരിപാലന ചെലവ് എന്നിവയാണ് ആൾട്ടോയെ ഇപ്പോഴും സെഗ്‌മെന്റിൽ ഒന്നാമത് നിർത്തുന്നത്. ഡിസൈനിലെ േമന്മയും ക്വാളിറ്റിയുമാണ് ഇയോണിേലക്ക് മാറാൻ പലരേയും പ്രേരിപ്പിച്ചത്. ഇവർ രണ്ടു പേരെയും മറികടക്കാനുള്ള മിടുക്കുമായാണ് ക്വിഡിന്റെ വരവ്. ലുക്ക്, സ്േപസ്, ഫീച്ചർ, ഇന്ധനക്ഷമത എന്നീ ഘടകങ്ങളാണ് ക്വിഡിന്റെ മേന്മകൾ. വിൽപ്പനാനന്തര സേവനത്തിൽ മാരുതിക്കും ഹ്യുണ്ടായ്ക്കും അടുത്തെത്താൻ കഴിഞ്ഞെങ്കിൽ റൈനോ ക്വിഡ് വിപണിയിൽ പുതിയ ചരിത്ര‌മെഴുതും.