വാഹന ലോകത്തെ പത്തു തലയുള്ള രാവണനാണ് ജർമന്‍ ഇലക്ട്രോണിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഇലക്ട്രിക് ബ്രാന്‍ഡ്‌സിന്റെ ആദ്യ വൈദ്യുത കാറായ ഇബസ്സി. പത്തു വ്യത്യസ്ത രൂപങ്ങളിലായിരിക്കും ഇബസ്സി ഉപഭോക്താക്കളുടെ കൈകളിലെത്തുക. ചെറു ബസായും വാനായും ക്യാംപിംങ് വാഹനമായും പിക് അപ് ട്രക്കുമായുമൊക്കെ ഇബസ്സിയെ രൂപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹന ലോകത്തെ പത്തു തലയുള്ള രാവണനാണ് ജർമന്‍ ഇലക്ട്രോണിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഇലക്ട്രിക് ബ്രാന്‍ഡ്‌സിന്റെ ആദ്യ വൈദ്യുത കാറായ ഇബസ്സി. പത്തു വ്യത്യസ്ത രൂപങ്ങളിലായിരിക്കും ഇബസ്സി ഉപഭോക്താക്കളുടെ കൈകളിലെത്തുക.

ചെറു ബസായും വാനായും ക്യാംപിംങ് വാഹനമായും പിക് അപ് ട്രക്കുമായുമൊക്കെ ഇബസ്സിയെ രൂപം മാറ്റാനാകും. ആഡംബര വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ പകുതി വിലക്ക് അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് പദ്ധതി.

ADVERTISEMENT

12 അടി മാത്രം നീളവും 5.4 അടി മാത്രം വീതിയും 6.2 അടി ഉയരവുമുള്ള ചെറു വാഹനമാണ് ഇബസ്സി. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഏതാണ്ട് 400 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത.

ആകെ 10 കിലോവാട്ട് ശേഷി നല്‍കുന്ന എട്ടു ലിഥിയം അയണ്‍ ബാറ്ററികളാണ് വാഹനത്തിന് ഊര്‍ജം നല്‍കുന്നത്. ഈ ബാറ്ററികളുടെ എണ്ണം 24 വരെയാക്കി ഉയര്‍ത്താനുമാകും. വാഹനത്തിന് മുകളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചാല്‍ സഞ്ചരിക്കുമ്പോള്‍തന്നെ ബാറ്ററി റീചാര്‍ജ് ചെയ്യുകയുമാകാം.

ADVERTISEMENT

ഇബസ്സി തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് ചേസിസുകളില്‍ ഏതാണ് വേണ്ടതെന്നു കൂടി തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. സ്റ്റാന്‍ഡേഡ്, ഓഫ് റോഡ് എന്നിങ്ങനെയുള്ള രണ്ട് ചേസിസുകളാണ് ഇബസ്സിനായി കമ്പനി ഇറക്കുന്നത്. ഇബസ്സി ഉപഭോക്താക്കളുടെ ആവശ്യാനുസരണം പത്ത് വ്യത്യസ്ത രൂപത്തില്‍ ബോഡി നിര്‍മിച്ചു നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വാഹനത്തിനകത്തെ സീറ്റുകള്‍ സിംഗിള്‍ സീറ്റ് വേണോ ബെഞ്ച് സീറ്റ് വേണോ തീരുമാനിക്കാനാകും. റഫ്രിജറേറ്റര്‍ വയ്ക്കാനും വാഹനത്തിനകത്ത് സൗകര്യമുണ്ട്. ഇരിക്കുന്ന ഭാഗം കിടക്കയായും എളുപ്പത്തില്‍ മാറ്റാം. ടെലിവിഷന്‍, വാട്ടര്‍ ടാങ്ക് തുടങ്ങി പല സൗകര്യങ്ങളും ഇബസ്സിയില്‍ ഉള്‍പ്പെടുത്താനാകും. സ്റ്റിയറിങ്ങിന്റെ സ്ഥാനം ഇടത്തോ വലത്തോ നടുവിലോ എന്നും ഉടമകള്‍ക്ക് തീരുമാനിക്കാനാകും. വാഹനനിര്‍മാതാക്കള്‍ക്കൊപ്പം ഉടമകളുടെ ഇഷ്ടങ്ങള്‍ കൂടി ചേരുമ്പോഴേ ഇബസ്സി പൂര്‍ണ്ണമാകൂ.

ADVERTISEMENT

ബേസിക് രണ്ട് മോഡലുകള്‍ക്ക് പുറമേ പിക്ക്അപ്, കിപ്പര്‍, പിക്അപ്ബസ്, ട്രാന്‍സ്‌പോര്‍്ടര്‍, കോഫര്‍, കാബ്രിയോ, കാംപര്‍ എന്നിങ്ങനെയുള്ള രൂപങ്ങളിലാണ് ഇബസ്സി ഉടമസ്ഥര്‍ക്ക് മുന്നിലെത്തുക. 18,500 ഡോളര്‍(ഏകദേശം 13.84 ലക്ഷം) വിലയുള്ള കാംപര്‍ മോഡലിനാണ് കൂട്ടത്തില്‍ ഏറ്റവും കുറവ് വില.

ചരക്ക് വാനിന്റേയും ഫാമിലി വാനിന്റേയും മോഡലുകള്‍ക്ക് 22,975 ഡോളര്‍(ഏതാണ്ട് 17.19 ലക്ഷം രൂപ) ആണ് വിലയിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ യൂറോപ്യന്‍ വിപണിയിലാകും ഇബസ്സി ആദ്യം ഇറങ്ങുക.

English Summary: The eBussy Modular EV Transforms Into 10 Different Vehicles