ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ മേധാവിത്വം അരക്കിട്ടുറപ്പിക്കാൻ ഹോണ്ടയുടെ പുതിയ താരം കൂടി എത്തിയിരിക്കുകയാണ്. - ഹൈനസ് സി ബി 350. മോഡേൺ ക്ലാസിക് എന്ന വിശേഷണത്തിൽ ക്രൂസർ വിഭാഗത്തിലേക്കാണ് വരവ്. എൻഫീൽഡിന്റെ കിരീടത്തിന് ഇളക്കം തട്ടുമോ എന്നാണ് ആരാധകരുടെ നെഞ്ചിടിപ്പ്.ഹോണ്ടയുടെ ഹൈനസിനെ ഒന്നടുത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ മേധാവിത്വം അരക്കിട്ടുറപ്പിക്കാൻ ഹോണ്ടയുടെ പുതിയ താരം കൂടി എത്തിയിരിക്കുകയാണ്. - ഹൈനസ് സി ബി 350. മോഡേൺ ക്ലാസിക് എന്ന വിശേഷണത്തിൽ ക്രൂസർ വിഭാഗത്തിലേക്കാണ് വരവ്. എൻഫീൽഡിന്റെ കിരീടത്തിന് ഇളക്കം തട്ടുമോ എന്നാണ് ആരാധകരുടെ നെഞ്ചിടിപ്പ്.  ഹോണ്ടയുടെ ഹൈനസിനെ ഒന്നടുത്തു കാണാം.

പാരമ്പര്യം

ADVERTISEMENT

ലുക്ക് കണ്ടിട്ട് ഡിസൈൻ കോപ്പിയടിയാണോ എന്നു ചോദിക്കുന്നവർ ഹോണ്ടയുടെ സി ബി മോഡലുകളിലൂടെ ഒന്നു പിന്നോട്ടു പോകുന്നതു നന്നായിരിക്കും. അറുപതുകളിലെ മിന്നും താരമായിരുന്ന സി ബി സിരീസുകളിൽനിന്നു തന്നെയാണ് ഹൈനസിന്റെ പിറവിയും

മോഡേൺ ക്ലാസിക്

ക്ലാസിക് ഡിസൈനിൽ ആധുനിക ഫീച്ചേഴ്സ് കൂട്ടിയിണക്കിയാണ് ഹൈനസ്സിനെ രൂപകൽപന ചെയ്തിരിക്കുന്നത്. ക്രോം ഫിനിഷിലുള്ള വട്ടക്കണ്ണും വിന്റേജ് ശൈലിയിലുള്ള ഫെൻഡറുകളും ടെയിൽ ലാംപും പഴമയുടെ പ്രൗഢി നൽകുന്നുണ്ട്. അനലോഗ് ഡിജിറ്റൽ ഹെഡ്‌ലാംപും അലോയ് വീലും സ്മാർട്ഫോൺ കണക്ടിവിറ്റിയുമൊക്ക ഹൈനസിനെ മോഡേണുമാക്കുന്നു. ഹോണ്ടയുടെ തന്നെ മറ്റൊരു ക്രൂസറായ റിബലിന്റെ പ്ലാറ്റ്ഫോ മിലാണ് രാജ്യാന്തര വിപണിയിൽ ലഭിക്കുന്ന ഹൈനസിലെ നിർമിക്കുന്നത്. എന്നാൽ, ഇന്ത്യൻ മോഡലിൽ പ്രത്യേകം രൂപകൽപന ചെയ്ത ചട്ടക്കൂടിലാണ് ഹൈനസ് പിറക്കുന്നത്. മികച്ച റൈഡ് ക്വാളിറ്റിയും ഹാൻഡ്‌ലിങ്ങുമാണ് പുതിയ ഫ്രേമിന്റെ സവിശേഷതയെന്ന് ഹോണ്ട. 

ഭാരം കുറവ്!

ADVERTISEMENT

ക്രൂസർ ബൈക്ക് ഒാടിച്ചാൽ കൊള്ളാമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷേ, വേണ്ടെന്നു വയ്ക്കുന്നത് ഭാരം ഒാർത്താണ്. ഇവിടെ ഹൈനസ് സ്കോർ ചെയ്യും. ആകെ ഭാരം 181 കിലോഗ്രാമേയുള്ളൂ. എൻഫീൽഡ് ക്ലാസിക്കിനെക്കാളും 14 കിലോഗ്രാം കുറവ്.

അടി തട്ടില്ല

ക്രൂസർ ബൈക്കുമായുള്ള യാത്രയിൽ പലപ്പോഴും വില്ലനാകുക വലിയ ബംപുകളാണ്. ഗ്രൗണ്ട് ക്ലിയറൻസ് കുറവാണെന്നതാണ് പ്രശ്നം. അക്കാര്യത്തിൽ ഹൈനസ് ടെൻഷൻ അടിപ്പിക്കില്ല എന്നുറപ്പിക്കാം. 166 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ് (എൻഫീൽഡ് ക്ലാസിക്–135 എംഎം). 

വീതിയേറിയ ടയറുകൾ

ADVERTISEMENT

മുന്നിൽ 100/90-19, പിന്നിൽ 130/70–188 ഇങ്ങനെയാണ് വീലിന്റെയും ടയറുകളുടെയും അളവുകൾ. വീതിയേറിയ ടയറുകൾ നല്ല ഗ്രിപ്പ് നൽകുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ കരുത്തൻ പുതിയതായി വികസിപ്പിച്ചെടുത്ത ലോങ് സ്ട്രോക്ക് എൻജിനാണ് ഹൈനസിന്റെ ഹൈലൈറ്റ്. ശബ്ദ ഗരിമയിൽ എതിരാളികളോട് കിടപിടിക്കും. 20.8 ബിഎച്ച്പി കരുത്തുണ്ട് 348.36 സിസി എൻജിന്. കൂടിയ ടോർക്ക് 30 എൻഎം (എൻഫീൽഡ് ക്ലാസിക്– 19.8 ബിഎച്ച്പി, 28 എൻഎം ടോർക്ക്). എൻജിൻ വൈബ്രേഷൻ കുറയ്ക്കാൻ ബാലൻസർ ഷാഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ  നൽകിയിട്ടുണ്ട്. 

സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചേഴ്സ്

സെഗ്‌മെന്റിൽത്തന്നെ ആദ്യമായ ഫീച്ചേഴ്സുകളാണ് ഹൈനസിലുള്ളത്. അസിസ്റ്റ് സ്ലിപ്പർ ക്ലച്ച്, ഫുൾ എൽഇഡി ലൈറ്റുകൾ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഹോണ്ട സിലക്ടബിൾ ടോർക്ക് കൺട്രോൾ (മുൻ പിൻ വീലുകൾ തമ്മിലുള്ള വേഗ വ്യത്യാസം മനസ്സിലാക്കി എൻജിൻ ടോർക്ക് നിയന്ത്രിക്കുന്ന സംവിധാനം), ഹോണ്ട സ്മാർട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം എന്നിവയൊക്കെ ഹൈനസിനെ ഉയരത്തിലെത്തിക്കുന്നു.

വില

ഡിഎൽഎക്സ് പ്രോ– 1.90 ലക്ഷം, ഡിഎൽഎക്സ് 1.85 ലക്ഷം

English Summary: Honda Hness CB 350 Preview