ഏതാനും ദിവസങ്ങൾക്കു മുൻപാണ് അതു രണ്ടും സംഭവിച്ചത്: ഹോണ്ടയുടെ കുഞ്ഞനും ബിമ്മറിന്റെ ഭീമനും തിരശീല നീക്കി പുറത്തുവന്നു. പുറപ്പാടിന്റെ യാതൊരു കോലാഹലവും കേൾപ്പിക്കാതെയാണ് ഇരുവരും കാഴ്ചക്കാരുടെ മുന്നിലേക്കെത്തിയത്. ബിമ്മറിന്റെ കരിവേഷവും ഹോണ്ടയുടെ മിനുക്ക് വേഷവുമാണ് വാഹനലോകത്ത് അരങ്ങേറ്റം കുറിച്ചതെന്ന്

ഏതാനും ദിവസങ്ങൾക്കു മുൻപാണ് അതു രണ്ടും സംഭവിച്ചത്: ഹോണ്ടയുടെ കുഞ്ഞനും ബിമ്മറിന്റെ ഭീമനും തിരശീല നീക്കി പുറത്തുവന്നു. പുറപ്പാടിന്റെ യാതൊരു കോലാഹലവും കേൾപ്പിക്കാതെയാണ് ഇരുവരും കാഴ്ചക്കാരുടെ മുന്നിലേക്കെത്തിയത്. ബിമ്മറിന്റെ കരിവേഷവും ഹോണ്ടയുടെ മിനുക്ക് വേഷവുമാണ് വാഹനലോകത്ത് അരങ്ങേറ്റം കുറിച്ചതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാനും ദിവസങ്ങൾക്കു മുൻപാണ് അതു രണ്ടും സംഭവിച്ചത്: ഹോണ്ടയുടെ കുഞ്ഞനും ബിമ്മറിന്റെ ഭീമനും തിരശീല നീക്കി പുറത്തുവന്നു. പുറപ്പാടിന്റെ യാതൊരു കോലാഹലവും കേൾപ്പിക്കാതെയാണ് ഇരുവരും കാഴ്ചക്കാരുടെ മുന്നിലേക്കെത്തിയത്. ബിമ്മറിന്റെ കരിവേഷവും ഹോണ്ടയുടെ മിനുക്ക് വേഷവുമാണ് വാഹനലോകത്ത് അരങ്ങേറ്റം കുറിച്ചതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാനും ദിവസങ്ങൾക്കു മുൻപാണ് അതു രണ്ടും സംഭവിച്ചത്: ഹോണ്ടയുടെ കുഞ്ഞനും ബിമ്മറിന്റെ ഭീമനും തിരശീല നീക്കി പുറത്തുവന്നു. പുറപ്പാടിന്റെ യാതൊരു കോലാഹലവും കേൾപ്പിക്കാതെയാണ് ഇരുവരും കാഴ്ചക്കാരുടെ മുന്നിലേക്കെത്തിയത്. ബിമ്മറിന്റെ കരിവേഷവും ഹോണ്ടയുടെ മിനുക്ക് വേഷവുമാണ് വാഹനലോകത്ത് അരങ്ങേറ്റം കുറിച്ചതെന്ന് കഥകളി ഭാഷയിൽ പറയാം. ബിഎംഡബ്യൂ സി 400 ജിടിയുടെ കറുത്ത നിറമുള്ള വാഹനം കണ്ടാൽ ഏതു കഥകളി കലാകാരനും ആസ്വാദകനും കരിവേഷം മാത്രമേ ഓർമയിൽ വരൂ. കാട്ടാളൻ, ഗുഹൻ എന്നിവയാണു കഥകളിയിലെ പ്രധാന കരിവേഷങ്ങൾ. അതേ കണക്കിൽ പറഞ്ഞാൽ, ഹോണ്ട മെട്രോപൊളിറ്റൻ എന്ന കുഞ്ഞൻ സ്കൂട്ടറിനെ കണ്ടാൽ കുചേലൻ, നാരദൻ എന്നീ കഥാപാത്രങ്ങളിലൂടെ പ്രശസ്തമായ മിനുക്ക് വേഷം ഓർക്കാത്തവരും വിരളമായിരിക്കും.

ബൈക്ക് വിപണിയുടെ വളർച്ചാ നിരക്ക് കീഴോട്ടും സ്കൂട്ടർ വിപണിയുടേതു മുകളിലോട്ടും പോകുന്ന അവസ്ഥാവിശേഷമാണല്ലോ ഇന്ത്യയിൽ. അങ്ങനെ വളരുന്ന സ്കൂട്ടർ വിപണിക്ക് ഉത്തേജനം നൽകാൻ പോന്ന വാഹനങ്ങളല്ല ഈ ഭീമനും കുഞ്ഞനും. എങ്കിലും, രണ്ടും രാജ്യാന്തര നിലവാരം ഉള്ള സ്കൂട്ടറുകൾ ആയതിനാലും ഒന്നിന്റെ ഇന്ത്യൻ അരങ്ങേറ്റം നടന്നതിനാലും ഇവ ചർച്ച ചെയ്യുന്നതിനു പ്രസക്തിയുണ്ട്.

ADVERTISEMENT

ബിഎംഡബ്യൂ സി 400 ജിടി

ഇതുവരെ മികച്ച തുടക്കം കിട്ടാതിരുന്ന ഒരു വിപണിയാണ് മാക്സി സ്കൂട്ടറുകളുടേത്. അതിന് കാരണം പലതുമാണ്. 1. ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കൾ വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ല. 2. ഇന്ത്യൻ‌ ഇരുചക്രവാഹന നിർമാതാക്കൾ പ്രധാനമായും ബൈക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 3. ഇറ്റാലിയൻ ബൈക്ക് – സ്കൂട്ടർ നിർമാതാക്കളുടെ പ്രീമിയം ഇമേജ് അവർക്കു തന്നെ ബാധ്യത ആയിരുന്നു. 4. ഇതര സൂപ്പർ ബൈക്ക് നിർമാതാക്കൾ ഇന്ത്യൻ വിപണിയെ അത്ര പ്രാധാന്യത്തോടെ കണ്ടിരുന്നില്ല.

വലിയ എൻജിനും ബോഡിയും സ്റ്റെപ്ത്രൂ രീതിയും പിന്തുടരുന്ന മാക്സി സ്കൂട്ടർ മോഡലുകൾ ഇന്ത്യൻ വിപണിയിൽ ഇതുവരെ എന്തുകൊണ്ടോ അവതരിപ്പിക്കപ്പെട്ടില്ല. മാക്സി സ്കൂട്ടറുകളുടെ സ്പൂഫ് എന്നൊക്കെ വിളിക്കാൻ പറ്റുന്ന വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിൽ ഇറങ്ങിയ ‘വലിയ സ്കൂട്ടറു’കളിൽ അധികവും. വാഹന വിദഗ്ധർ അവയെ ‘മാക്സി സ്റ്റൈൽ’ സ്കൂട്ടറുകൾ എന്നു വിളിച്ചു.

കൈനറ്റിക് ബ്ലേസ് തുടക്കം കുറിച്ച ഈ ട്രെൻഡിന് ‘ഇന്ധനക്ഷമത – വില’ എന്നിവയുടെ കാര്യത്തിൽ കടുംപിടിത്തമുള്ള ഒരു ജനതയുടെ മുന്നിൽ അൽപായുസ്സ് ആയിരുന്നു. ഏറെക്കാലം 100, 110, 125 സിസി സെഗ്‌മെന്റിൽ മാത്രം തട്ടിത്തടഞ്ഞു നിന്ന ഇന്ത്യൻ സ്കൂട്ടർ വിപണിയിലേക്കു വെസ്പയുടെ വരവോടെയാണ് വീണ്ടും 150 സിസി എൻജിനുള്ള സ്കൂട്ടറുകൾ നിരത്തിലെത്തിയത്.

ADVERTISEMENT

വൻ സ്വീകാര്യതയൊന്നും ലഭിച്ചില്ലെങ്കിലും ഇന്നും 150 സിസി സ്കൂട്ടർ സെഗ്‌മെന്റിൽ വെസ്പ തന്നെയാണ് ഒന്നാം സ്ഥാനത്ത്. വെസ്പ – അപ്രിലിയ ബ്രാൻഡിലുള്ള 3 മോഡലുകൾ ആണ് ബ്രാൻഡിനെ ഈ ഒന്നാം സ്ഥാനം നിലനിർത്താൻ സഹായിക്കുന്നത്. ഇടയ്ക്കു മാക്സി സ്റ്റൈൽ സ്കൂട്ടറുകളുടെ രൂപഭംഗിയോടെ എത്തിയ സുസുക്കി ബർഗ്‌മാൻ സ്ട്രീറ്റും ഈ സെഗ്മന്റിൽ ചെറിയ ചലനമുണ്ടാക്കി, ഇതൊരു 125 സിസി സ്കൂട്ടർ ആയിരുന്നെങ്കിൽ കൂടി... ഏറെക്കാലത്തിനു ശേഷം യമഹയാണ് ശരിക്കൊരു വെടി പൊട്ടിച്ചത്. തങ്ങളുടെ ‘എയ്റോക്സ് 155’ എന്ന മോഡലിനെ ഇന്ത്യയിലെത്തിക്കുമെന്നു യമഹ പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു. അതിന്റെ ചൂടാറും മുൻപാണ് ബിഎം‍ഡബ്യൂ മോട്ടോറാഡ് (ഇരുചക്ര വാഹന വിഭാഗം) ‘സൈലന്റ് കില്ലിങ്’ സ്റ്റൈലിൽ തങ്ങളുടെ മാക്സി സ്കൂട്ടർ പടക്കുതിരയായ സി 400 ജിടിയെ ഇന്ത്യയിലെത്തിക്കുമെന്നു പ്രഖ്യാപിച്ചത്. ഏതാനും ദിവസങ്ങൾക്കകം സി 400 ജിടി ഇന്ത്യയിലെ റോഡിൽ പായാൻ തുടങ്ങുമെന്നാണ് അറിയുന്നത്. 

ഈ ‘കരിവേഷം’ ഇന്ത്യയിലെത്തുമ്പോൾ ഇവനു ചില റെക്കോർഡുകൾ ലഭിക്കും. മുഴുവനായി നിർമിക്കപ്പെട്ട (സിബിയു) രീതിയിൽ ആണു വരവെങ്കിലും 400 ജിടി ഇന്ത്യയിലെ ആദ്യത്തെ മാക്സി സ്കൂട്ടർ ആകും. ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള ഗീയർലെസ് സ്കൂട്ടറും ഏറ്റവും വലിയ എൻജിനുള്ള സ്കൂട്ടറും സി 400 ജിടി ആയിരിക്കും, മറ്റൊരു താരോദയം ഉണ്ടാകും വരെ എങ്കിലും. തീർന്നില്ല, രാജ്യത്തെ ഏറ്റവും വില കൂടിയ സ്കൂട്ടറും ഈ ജർമൻ ജയന്റ് തന്നെ. ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ബ്രാൻഡ് ശക്തി വച്ചു നോക്കിയാൽ ബിഎംഡബ്യൂവിന്റെ ഈ നീക്കത്തെ കഥ പറയുമ്പോൾ എന്ന സിനിമയുമായി ചേർത്തു വേണം പറയാൻ. നായകൻ ശ്രീനിവാസൻ, നായിക മീന, പ്രധാന സ്വഭാവനടന്മാർ മുകേഷ്, ഇന്നസെന്റ്, ജഗദീഷ്, ശിവജി ഗുരുവായൂർ, അഗസ്റ്റിൻ, കോട്ടയം നസീർ, മാമുക്കോയ... എന്നാലും പടത്തിൽ കയ്യടി മുഴുവൻ കിട്ടിയത് അതിഥി വേഷത്തിലെത്തിയ മമ്മൂട്ടിക്ക്.

13 ലക്ഷം രൂപയോളം വിലവരുന്ന ഈ സ്കൂട്ടർ ബുക്ക് ചെയ്തത് ഇതുവരെ 100 പേരോളമാണ് എന്നു പറയുമ്പോൾ മനസ്സിലാകുമല്ലോ സ്കൂട്ടർ ആണെങ്കിലും അതിന്റെ പുറത്ത് ബിഎംഡബ്യൂ എന്ന ലോഗോ പതിച്ചാൽ ഉള്ള ഗമ എന്താണെന്ന്. ഒരു ലക്ഷം രൂപയായിരുന്നു ബുക്കിങ് തുക. രാജ്യാന്തര വിപണിയിൽ സുസുക്കി ബർഗ്‌മാൻ 400, യമഹ എക്സ്മാക്സ് 300 എന്നിവയാണ് സി 400 ജിടിയുടെ പ്രധാന എതിരാളികൾ. 

വാഹനത്തെപ്പറ്റി...

ADVERTISEMENT

മൊത്തത്തിൽ പൗരുഷം തുളുമ്പുന്ന രൂപമാണ് 400 ജിടിക്ക്. മസിലുകൾ ഉരുട്ടിക്കയറ്റി വച്ചിട്ടുണ്ട് വണ്ടിയുടെ എല്ലാ കോണുകളിലും. വലിയ ഫെയറിങ്ങുകൾ ആണ് ഈ ‘ലുക്ക്’ കിട്ടുന്നതിനു സഹായിക്കുന്നത്. ഹാൻഡിൽ ബാറിനു പകരം ബോഡിയിലാണ് ഹെഡ്‌ലൈറ്റ്. മിക്ക മാക്സി സ്കൂട്ടറുകൾക്കും അത് അങ്ങനെ തന്നെ. ഹോണ്ട ഡിയോയിലേതു പോലെ എന്നു പറഞ്ഞാൽ വേഗം പിടികിട്ടും. വലിയ വിൻഡ് സ്ക്രീനും ഗ്രാബ് റെയിലുകളും ലുക്കിന്റെ രാജകീയത കൂട്ടുന്നു. ഏപ്രണിൽ ബിഎംഡബ്യൂ ലോഗോയും എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകളും ഭംഗിയായി സ്ഥാപിച്ചിരിക്കുന്നു. ഡ്രൈവർ താഴെയും പിൻസീറ്റ് റൈഡർ അൽപം മുകളിലും ഇരിക്കുന്ന രീതിയിലുള്ള സ്പ്ലിറ്റ് സീറ്റിങ്. ഡ്രൈവറുടെ നടുവിന് ആയാസം കുറയ്ക്കുന്ന രീതിയിലുള്ള സീറ്റ് രൂപകൽപന. ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ ഉള്ള അലോയ് വീലുകളും വലുപ്പം ഉള്ളതു തന്നെ. കാസ്റ്റ് അലുമിനിയം വീലുകളാണ് ഇവ. മുന്നിൽ 15 ഇഞ്ച്, പിന്നിൽ 14 ഇഞ്ച്. പിന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്ക്. മുൻപിൽ ടെലിസ്കോപിക്കും പിന്നിൽ ഡ്യുവൽ ഷോക്കും സസ്പെൻഷൻ ജോലികൾ നിർവഹിക്കുന്നു. 

എൽഇഡി ലൈറ്റുകൾ, കീലെസ് ഇഗ്നിഷൻ, യുഎസ്ബി ചാർജിങ്, ഗ്ലവ് ബോക്സ്, ഹീറ്റഡ് ഹാൻഡിൽ ഗ്രിപ്പുകൾ, സീറ്റുകൾ, സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ – അതു പ്രവർത്തിക്കാൻ ഹാൻഡിൽ കൺട്രോളുകൾ, ഓട്ടമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ, 12 വോൾട്ട് സോക്കറ്റ്, ആന്റി തെഫ്റ്റ് അലാം എന്നിങ്ങനെ ഇതൊരു ആഡംബര സ്കൂട്ടർ തന്നെ എന്നു നാട്ടുകാരെക്കൊണ്ടു പറയിപ്പിക്കാൻ വേണ്ടതെല്ലാം ബിഎംഡബ്യൂ 400 ജിടിയിൽ നൽകിയിട്ടുണ്ട്.

400 ജിടി എന്നാണു പേരെങ്കിലും 350 സിസി എൻജിൻ ആണെന്നതു വ്യക്തിപരമായി നിരാശയാണ്. എന്നാൽ കരുത്തിന്റെ കാര്യത്തിൽ ഇവനെ വെല്ലാൻ നിലവിൽ ഇന്ത്യയിൽ വേറെ ഒരു മോഡൽ പോലുമില്ലെന്നതും ഒപ്പം പറയണം. വാട്ടർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഇത്. 7500 ആർപിഎമ്മിൽ 34 ബിഎച്ച്പി ആണ് കരുത്ത്. 5750 ആർപിഎമ്മിൽ 35 ന്യൂട്ടൻ മീറ്റർ കുതിപ്പുശേഷിയും. സിവിടി ഗീയർബോക്സ് ഉള്ള സി 400 ജിടി പരമാവധി 139 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. ഇന്ത്യയിലെ മിക്ക സ്കൂട്ടറുകളും 100 കടക്കാൻ പെടാപ്പാട് പെടുന്നവയാണെന്നു കൂടി അറിയുമ്പോൾ ഈ സ്കൂട്ടർ ഭീമനെ നോക്കി വേണമെങ്കിലൊന്നു ചിരിക്കാം. 80 കിലോമീറ്റർ വേഗം കടക്കാൻ രാജ്യത്തെ മിക്ക പാതകളിലും നിയമം അനുവദിക്കാത്തതുകൊണ്ട് 100 കടക്കാൻ കഴിയാത്ത സ്കൂട്ടർ ഭൂരിപക്ഷത്തെയും അങ്ങനെയങ്ങു കുറ്റം പറയാനും പറ്റില്ല.

214 കിലോഗ്രാം ഭാരമുള്ള ഈ കരുത്തനെ നിയന്ത്രിക്കാൻ എബിഎസ് ഉണ്ടെന്നത് പ്രത്യേകിച്ച് എടുത്തു പറയേണ്ട ഫീച്ചർ അല്ലല്ലോ ഈ കാലത്ത്... ‘ഇദ്ദേഹത്തിന്’ സി 400 എക്സ് എന്നൊരു ഇരട്ട സഹോദരൻ കൂടിയുണ്ടെങ്കിലും അദ്ദേഹം ഇന്ത്യയിലേക്കു വരാൻ താൽപര്യം കാട്ടിയിട്ടില്ല ഇതുവരെ. 

ഹോണ്ട മെട്രോപൊളിറ്റൻ

പച്ചപ്പരിഷ്കാരി എന്ന അർഥത്തിലല്ല ഈ ഇത്തിരിക്കുഞ്ഞൻ സ്കൂട്ടറിന് ഹോണ്ട ‘മെട്രോപൊളിറ്റൻ’ എന്നു പേരിട്ടത്. സിറ്റിയിലെ ഗതാഗതക്കുരുക്കിനിടയിലൂടെ പോയി ആവശ്യങ്ങൾ (പ്രധാനമായും പലചരക്ക് – ബേക്കറി സാധനങ്ങൾ വാങ്ങൽ) നിറവേറ്റി തിരികെയെത്താൻ കെൽപ്പുള്ളവൻ എന്ന അർഥത്തിലാണ് ഈ ‘നൂലുകെട്ട്’. സിഎച്ച്എഫ് 50 എന്നു ഹോണ്ട എൻജിനീയർമാർ വിളിക്കുന്ന ഈ കുട്ടി സ്കൂട്ടറിന്റെ യുഎസ് പേരാണു മെട്രോപൊളിറ്റൻ. ഓസ്ട്രോലിയയിൽ ഇവൻ സ്കൂപ്പിയാണ്. ചില ഏഷ്യൻ മാർക്കറ്റിലും ഈ പേര് ഹോണ്ട മാറ്റിയിട്ടില്ല. എന്നാൽ, സ്വന്തം വിപണിയായ ജപ്പാനിലെത്തുമ്പോൾ പേരിന് അൽപം പരിഷ്കാരം കൂട്ടി ക്രീ സ്കൂപ്പി ആക്കും. കാനഡയിൽ തീർത്തും വ്യത്യസ്തമായി ‘ജാസ്’ ആകും ഈ സ്കൂട്ടി.

പ്രോഗ്രാംഡ് ഫ്യൂവൽ ഇഞ്ചക്‌ഷനുള്ള 50 സിസി ഫോർ സ്ട്രോക്ക് എൻജിനാണ് യുഎസിൽ പിറവിയെടുത്ത മെട്രോപൊളിറ്റന്റെ ഹൃദയം. വെസ്പയുടേതിനു സമാനമായ റെട്രോ സ്റ്റൈലിങ് കാഴ്ചയ്ക്കു മെട്രോപൊളിറ്റനെ ‘ക്യൂട്ട് ഗേൾ’ ആക്കുന്നു. ക്യൂട്ട്‌നെസ് ഉണ്ടെങ്കിലും തീരെ വലുപ്പക്കുറവു തോന്നിക്കുന്നുമില്ല. റെട്രോ ലുക്ക് കൂട്ടാൻ എംബ്ലം, ഇൻഡിക്കേറ്റർ കവർ, ഹെഡ്‌ലാംപ് – ടെയിൽ ലാംപ് എന്നിവിടങ്ങളിലെല്ലാം ക്രോം കുറി തൊട്ടിട്ടുണ്ട് ഹോണ്ട. വട്ടത്തിലുള്ള സ്റ്റീൽ മിററുകളും ഹെഡ്‌ലാംപും കൂടിയായപ്പോൾ 60കളിലെ ലുക്ക് എവിടെപ്പോയെന്നു പരതേണ്ട. അതിവിടെത്തന്നെയുണ്ട്...

50 സിസി സ്കൂട്ടർ ആണെങ്കിലും ഇവന് എൻജിൻ കിൽ സ്വിച്ചുണ്ട്. ഇന്ത്യയിൽ മിക്ക കമ്പനികളും 125 സിസി – 150 സിസി വണ്ടികൾക്കു പോലും കൊടുക്കാൻ മടിക്കുന്ന ഫീച്ചർ ആണ് എൻജിൻ കിൽ സ്വിച്ച്. സ്കൂട്ടറുകൾക്ക് എൻജിൻ കിൽ സ്വിച്ച് കൊടുത്തതായി കേട്ടുകേൾവി പോലുമില്ലാത്ത രാജ്യമാണിത്. 

ചെറിയ എൽസിഡി ഡിസ്പ്ലേ ഫിറ്റ് ചെയ്ത വട്ടത്തിലുള്ള സ്പീഡോ മീറ്റർ ഡയലാണ് മെട്രോപൊളിറ്റന്. പക്ഷേ, ലൈറ്റുകൾ ഹാലജൻ ആണ്. അതു ചെറിയതോതിൽ തിരിച്ചടി തന്നെയാണ്. പിന്നെ മഞ്ഞ് പെയ്യുന്ന നാട്ടിൽ ഹാലജൻ ആണു നല്ലതെന്നൊക്കെ പറഞ്ഞു നിൽക്കാം.

‘അരഹൃദയക്കാരൻ’ ആണെങ്കിലും 10 ഇഞ്ച് വീലുകളും 22 ലീറ്റർ അണ്ടർ സീറ്റ് സ്റ്റോറേജും ഉണ്ട് മെട്രോപൊളിറ്റന്. ഇന്ത്യയിലെ ഹോണ്ട ഡിയോയ്ക്കും വീൽ – സ്റ്റോറേജ് അളവുകൾ ഏറെക്കുറെ ഇതൊക്കെ തന്നെ, ‘കുട്ടി’ മോശമല്ലല്ലോ... 720 മില്ലീമീറ്ററാണ് സീറ്റ് ഹൈറ്റ്. ഇതും ഇന്ത്യൻ ഹോണ്ട സ്കൂട്ടറുകളുടേതിന് ഏകദേശം സമാനം. 82 കിലോഗ്രാമാണ് ഭാരം. മുൻപിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറും ആണ്. ഡ്രം ബ്രേക്കുകൾ ആണ് പിന്നിലും മുന്നിലും. എൻജിൻ കരുത്തും കുതിപ്പുശേഷിയും എത്രയെന്നു ഹോണ്ട പറഞ്ഞിട്ടില്ല. രണ്ടു പേർക്ക് കഷ്ടിച്ചും ഒരാൾക്ക് സുഖകരമായും ഇരിക്കാവുന്ന സീറ്റു സൃഷ്ടിച്ചുകൊണ്ട് ഡിസൈനർമാർ പറയാതെ പറയുന്നത് ‘ഇതിൽ ഒരാൾ യാത്ര ചെയ്താൽ മതി’ എന്നാണ്. ഗ്രാബ്​റെയിലും സ്റ്റീലാണ്. എന്നാൽ പിന്നിൽ ഇരിക്കുന്ന ആൾ അതിൽ എത്തിപ്പിടിക്കേണ്ട സ്ഥിതിയാണ്. ഇതും മേൽപറഞ്ഞ സന്ദേശം തന്നെ വിളിച്ചുപറയുന്നു. എബിഎസ് ഇല്ല. 50 സിസി എൻജിന് എന്ത് എബിഎസ് എന്നു കുറഞ്ഞപക്ഷം യുഎസിലെ ഇന്ത്യക്കാർക്കെങ്കിലും തോന്നും. 5 ലീറ്റർ ശേഷിയുള്ള പെട്രോൾ ടാങ്ക് ആണ് ഇതിൽ. അതുകൊണ്ട് ഏറ്റവും കുറഞ്ഞത് 250 കിലോമീറ്റർ ഓടും മെട്രോപൊളിറ്റൻ. മെട്രോപൊളിറ്റന്റെ അതേ മെക്കാനിക്കൾ ഘടകങ്ങൾ പങ്കിടുന്ന സൂമർ എന്ന അഡ്വഞ്ചർ ഇത്തിരിക്കുഞ്ഞൻ സ്കൂട്ടറിന് 4.3 ബിഎച്ച്പി ആണു കരുത്ത്. മെട്രോപൊളിറ്റനും ഇതേ കരുത്തു പ്രതീക്ഷിക്കാം.

2500 ഡോളറാണ് ഇതിന്റെ യുഎസ് വില. അവിടെ ഇതു ചെറിയ വിലയാണെങ്കിലും ഇത് ഇന്ത്യൻ കറൻസിയിലേക്കു മാറ്റപ്പെടുമ്പോൾ ഒന്നര ലക്ഷം രൂപയ്ക്കു മുകളിലാകും മെട്രോപൊളിറ്റന്റെ വില. 110 സിസി സ്കൂട്ടറുകൾ 92000 രൂപയ്ക്കു ലഭിക്കുന്ന ഇന്ത്യൻ മാർക്കറ്റിൽ ഈ കുഞ്ഞന് അത്ര പ്രസക്തി ഇല്ലെന്ന് ഇതോടെ തെളിഞ്ഞല്ലോ... അതിനാൽ മൂവർ‌ണ്ണക്കൊടിയുടെ നാട്ടിലേക്ക് ഈ വരവുണ്ടാകില്ലെന്ന് ഉറപ്പിച്ചു തന്നെ പറയാം.

പിറ്റ്സ്റ്റോപ്പ് – നമ്മൾ മാക്സി സ്കൂട്ടറുകൾ എന്നൊക്കെ പറയുമെങ്കിലും ബിഎംഡബ്യൂ അവരുടെ സ്കൂട്ടറുകളെ വിളിക്കുന്നത് ‘അർബൻ മൊബിലിറ്റി വെഹിക്കിൾസ്’ എന്നാണ്. ‘ഞാൻ എന്നെത്തന്നെ വിളിക്കുന്നത് വിമൽകുമാർ എന്നാണ്’ എന്നു കുഞ്ഞിക്കൂനൻ പറയുമ്പോലെ അത്ര ലഘുവായ ഒരു അവകാശവാദമല്ല ഇത്. ബിഎംഡബ്യൂ മോട്ടോറാ‍ഡിന്റെ സി 600 സ്പോർട്ട്, സി 650 ജിടി എന്നീ മിഡിൽവെയിറ്റ് സ്കൂട്ടറുകൾ കൂടി കണ്ടാലേ നമുക്ക് ഈ വിശേഷണത്തിനു ബിഎംഡബ്യൂ നൽകിയിരിക്കുന്ന ഭാരം പിടികിട്ടൂ: ‘രണ്ടു ചക്രങ്ങളിൽ നിവർന്നു നിൽക്കുന്ന ആഡംബര കാറുകൾ’ എന്നൊക്കെ അറിയാതെ പറഞ്ഞുപോകും...

മെട്രോപൊളിറ്റന്റെ കാര്യമെടുത്താൽ, ഇന്ത്യൻ സാഹചര്യത്തിൽ വിലക്കൂടുതൽ ആണെന്നതുകൊണ്ട് ഇവിടെ കൊണ്ടുവന്നിട്ടു കാര്യമില്ലെന്നു പറഞ്ഞ് എഴുതിത്തള്ളാൻ വരട്ടെ. ആക്ടീവ 125ന്റെ എൻജിനും ഫ്രെയിമും അടിസ്ഥാനപ്പെടുത്തി ഇവിടെ ഒരു ‘മെട്രോപൊളിറ്റൻ 125’ ഇറങ്ങിയാൽ ഇനിയും ഒരു ഹിറ്റ് അടിക്കാൻ ഹോണ്ടയ്ക്കു കഴിയും. ഫസീനോയുമായി യമഹ എത്തിയപ്പോൾ ഒരുപാട് പ്രതീക്ഷിച്ചെങ്കിലും അതൊരു യഥാർഥ റെട്രോ സ്കൂട്ടർ ആക്കാൻ അവർ ശ്രമിച്ചില്ല. നഷ്ടം നമുക്കും അവർക്കും ഒരുപോലെ ആണെങ്കിലും വൈകാതെ തന്നെ അങ്ങനെയൊരു നീക്കമുണ്ടാകുമെന്നു കരുതാൻ വേണ്ട തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. വെസ്പയ്ക്കൊരു മത്സരം കൊടുക്കാൻ ഇവിടെ ആരും ഇല്ലെന്നു വരരുത് എന്നതുകൊണ്ട് ആഗ്രഹിച്ചുപോയതാണ്. ഹോണ്ടയ്ക്കൊരു ഹിറ്റ് ആവശ്യമുണ്ടെങ്കിൽ മതി...

English Summary: BMW C400 GT and Honda Metropolitan