ഇലക്ട്രിക് വാഹനങ്ങൾ പ്രകൃതിക്കു ദോഷമുണ്ടാക്കില്ലെന്നാണു നമ്മൾ കരുതുന്നത്. പക്ഷേ അവയും മലിനീകരണം ഉണ്ടാക്കുന്നുണ്ട്. അതു നമ്മൾ കാണുന്ന പോലെ പുക രൂപത്തിൽ പുറത്തേക്കു വരുന്നില്ല എന്നു മാത്രം. ചില സ്ഥലങ്ങളിലാകട്ടെ, പെട്രോളിയം ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളെക്കാൾ മലിനീകരണം കൂടുതലാണു വൈദ്യുത വാഹനങ്ങൾ

ഇലക്ട്രിക് വാഹനങ്ങൾ പ്രകൃതിക്കു ദോഷമുണ്ടാക്കില്ലെന്നാണു നമ്മൾ കരുതുന്നത്. പക്ഷേ അവയും മലിനീകരണം ഉണ്ടാക്കുന്നുണ്ട്. അതു നമ്മൾ കാണുന്ന പോലെ പുക രൂപത്തിൽ പുറത്തേക്കു വരുന്നില്ല എന്നു മാത്രം. ചില സ്ഥലങ്ങളിലാകട്ടെ, പെട്രോളിയം ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളെക്കാൾ മലിനീകരണം കൂടുതലാണു വൈദ്യുത വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹനങ്ങൾ പ്രകൃതിക്കു ദോഷമുണ്ടാക്കില്ലെന്നാണു നമ്മൾ കരുതുന്നത്. പക്ഷേ അവയും മലിനീകരണം ഉണ്ടാക്കുന്നുണ്ട്. അതു നമ്മൾ കാണുന്ന പോലെ പുക രൂപത്തിൽ പുറത്തേക്കു വരുന്നില്ല എന്നു മാത്രം. ചില സ്ഥലങ്ങളിലാകട്ടെ, പെട്രോളിയം ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളെക്കാൾ മലിനീകരണം കൂടുതലാണു വൈദ്യുത വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹനങ്ങൾ പ്രകൃതിക്കു ദോഷമുണ്ടാക്കില്ലെന്നാണു നമ്മൾ കരുതുന്നത്. പക്ഷേ അവയും മലിനീകരണം ഉണ്ടാക്കുന്നുണ്ട്. അതു നമ്മൾ കാണുന്ന പോലെ പുക രൂപത്തിൽ പുറത്തേക്കു വരുന്നില്ല എന്നു മാത്രം. ചില സ്ഥലങ്ങളിലാകട്ടെ, പെട്രോളിയം ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളെക്കാൾ മലിനീകരണം കൂടുതലാണു വൈദ്യുത വാഹനങ്ങൾ സൃഷ്ടിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററി ഉണ്ടാക്കുന്ന മലിനീകരണം നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ്.

 

ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തെ പിടിച്ചു നിർത്താനും ആഗോള താപനം കുറയ്ക്കാനുമായി ലോകരാജ്യങ്ങൾ പൊതുവായി സ്വീകരിക്കുന്ന മാർഗമാണു ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനു പകരം വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത്. ഇന്ത്യയിലുൾപ്പെടെ വൈദ്യുത വാഹന ശ്രേണി അനുദിനം വളരുകയാണ്. ജനങ്ങൾക്കു വൈദ്യുത വാഹനങ്ങളോടുള്ള അകൽച്ച മാറി അവയ്ക്കു പ്രഥമ പരിഗണന നൽകുന്ന സ്ഥിതിയിലേക്കു നാം അടുക്കുകയാണ്. 

 

ഊർജവുമായി ബന്ധപ്പെട്ട രാജ്യാന്തര ഏജൻസിയായ ഇന്റർനാഷനൽ എനർജി ഏജൻസി, 2030 ആകുന്നതോടെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന 14.5 കോടി വൈദ്യുത വാഹനങ്ങൾ നിരത്തിലുണ്ടാകും എന്നാണു കണക്കുകൂട്ടുന്നത്. പ്രാരംഭ ചെലവു കൂടുതലാണെങ്കിലും ഇപ്പോഴത്തെ ഇന്ധന വില വച്ചു നോക്കുമ്പോൾ വൈദ്യുത വാഹനങ്ങൾ ചെലവു കുറഞ്ഞ മാർഗമാണ്. വൈദ്യുതിയിൽ ഓടുന്ന വാഹനമല്ലേ, അതിനു പുകയില്ലല്ലോ, പിന്നെയെങ്ങനാ മലിനീകരണം എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരങ്ങളാണ് ഇനി പറയുന്നത്.

 

ADVERTISEMENT

വില്ലൻ ബാറ്ററി

 

ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അവയിലെ ബാറ്ററി. വാഹനത്തിന്റെ വിലയിലും പ്രകടനത്തിലും പ്രധാന പങ്കു വഹിക്കുന്നത് ബാറ്ററി തന്നെ. ബാറ്ററിയിൽ ഊർജം സംഭരിക്കാൻ ഉപയോഗിക്കുന്ന കെമിക്കലുകൾ പലതും അപകടകാരികളാണ്. ബാറ്ററികളിൽ പുത്തൻ കണ്ടെത്തലുകളും വേഗത്തിൽ ചാർജ് ചെയ്യാവുന്നതും കൂടുതൽ നേരം ചാർജ് നിൽക്കുന്നതും എല്ലാം തന്നെ കൂടുതൽ ശക്തമായ രാസവസ്തുക്കളാൽ നിർമിതമാണെന്നാണു കാട്ടുന്നത്. പണ്ടു കാലത്തെ ബാറ്ററികളിൽ നിന്ന് ഇന്നുള്ളവ ഏറെ വളർന്നു കഴിഞ്ഞു. ലെഡ് ആസിഡ്, ലിഥിയം അയോൺ, നിക്കൽ മെറ്റൽ ഹൈഡ്രൈഡ്, അൾട്രാ കപ്പാസിറ്റർ എന്നിവയാണു കൂടുതലായി വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ.

 

ADVERTISEMENT

ഭാരക്കുറവിനും കൊണ്ടു നടക്കാനുള്ള സൗകര്യത്തിനും പേരു കേട്ടതാണു ലിഥിയം അയോൺ ബാറ്ററികൾ. കുറഞ്ഞ ഭാരത്തിൽ താരതമ്യേന കൂടി‌യ അളവിൽ ഊർജം സംഭരിച്ചു വയ്ക്കാൻ കഴിയുമെന്നതാണ് ഇവയുടെ പ്രത്യേകത. മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങളിൽ ലിഥിയം അയോൺ ബാറ്ററികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഫോണിൽ ചെറിയ ബാറ്ററി ആണെങ്കിലും വലിച്ചെറിഞ്ഞാൽ അവയും മലിനീകരണം സൃഷ്ടിക്കുന്നവ തന്നെ.

Representative Image

 

നിക്കൽ മെറ്റൽ ഹൈഡ്രൈഡ് ബാറ്ററികൾ സെമി ഹൈബ്രിഡ്, ഹൈഡ്രിഡ് – ഇലക്ട്രിക് വാഹനങ്ങളിലാണു കൂടുതലായും ഉപയോഗിക്കുന്നത്. ലെഡ് ആസിഡ്, ലിഥിയം അയോൺ ബാറ്ററികളെ അപേക്ഷിച്ചു കൂടിയ ലൈഫ് സൈക്കിളും സുരക്ഷിതത്വവുമാണ് ഇവയെ ഹൈബ്രിഡ് വാഹനങ്ങളിൽ കൂടുതലായി ഉപയോഗിക്കാൻ കാരണം.

 

ആദ്യ കാലത്ത് എല്ലാത്തരം വാഹനങ്ങളിലും ലെഡ് ആസിഡ് ബാറ്ററികളായിരുന്നു ഉപയോഗിച്ചിരുന്നത്. അവയുടെ കുറഞ്ഞ ലൈഫ് സൈക്കിളും ചാർജ് സംഭരിച്ചു വയ്ക്കുന്നതിലെ ശേഷിക്കുറവും മറ്റു ബാറ്ററികളുടെ വരവോടെ ഇവയെ വാഹനങ്ങളിൽ നിന്നു പുറത്താക്കി.

 

മറ്റു ബാറ്ററികളെപ്പോലെയല്ല അൾട്രാ കപ്പാസിറ്ററുകളുടെ പ്രവർത്തനം. ചാർജ് സംഭരിച്ചു വയ്ക്കാൻ ഉപയോഗിക്കുന്നതാണെങ്കിലും ഇവ ബാറ്ററിയുടെ ഗണത്തിൽ പെടുന്നതല്ല. ചാർജുള്ള ദ്രാവകങ്ങളെ ഇലക്ട്രോഡിനും ഇലക്ട്രോലൈറ്റിനും ഇടയിൽ പ്രവർത്തിപ്പിച്ചാണ് ഇവയിൽ വൈദ്യുതി സൃഷ്ടിക്കുന്നത്. വൈദ്യുത വാഹനങ്ങളിൽ ശരാശരി 250 കിലോഗ്രാം ഭാരമുള്ള ബാറ്ററി പായ്ക്കാണുള്ളത്. ഇവയുടെ ഉപയോഗ കാലാവധിയാകട്ടെ, 8 വർഷം മാത്രവും. അതായത് 8 വർഷം കഴിഞ്ഞാൽ 250 കിലോഗ്രാം രാസവസ്തുക്കളാണു മാലിന്യമായി മാറുന്നത്. ഒരു കോടി കാറുകൾ ഉണ്ടെങ്കിൽ 25 ലക്ഷം ടൺ മാലിന്യമാണ് ഉൽപാദിപ്പിക്കപ്പെടുക. ബാറ്ററികളിൽ പലതും കാര്യമായി പുനരുപയോഗം ചെയ്യാൻ കഴിയുമെങ്കിലും അധികം സ്ഥാപനങ്ങളും വാഹന നിർമാതാക്കളും അതിനു മെനക്കെടുന്നില്ല എന്നതും മാലിന്യം കൂടുതലായി സൃഷ്ടിക്കാൻ കാരണമാകും. പെട്രോൾ കാർ സൃഷ്ടിക്കുന്ന മലിനീകരണത്തിലധികവും കൂടുതൽ ഗുരുതരവുമാകും ബാറ്ററികളിലെ രാസവസ്തുക്കൾ സൃഷ്ടിക്കുന്നത്.

 

ലിഥിയം–അയോൺ ബാറ്ററികൾക്കു മാത്രമാണ് ഊർജത്തെ നഷ്ടമില്ലാതെ സൂക്ഷിക്കാൻ കഴിയുന്നത്. അതും 4 മണിക്കൂറത്തേക്കു മാത്രം. അതായത്, കൂടുതൽ സമയത്തേക്ക് ഊർജത്തെ സംഭരിച്ചു വയ്ക്കണമെങ്കിൽ കൂടുതൽ ശേഷിയുള്ള ബാറ്ററി സംവിധാനത്തിൽ കൂടുതൽ ഊർജം ശേഖരിക്കണം. ഇതിലൂടെ യഥാർഥ ആവശ്യത്തിലുമധികം ഊർജം സംഭരിക്കേണ്ടി വരും. കൂടുതൽ ശേഷിയുള്ള ബാറ്ററി നിർമിക്കുമ്പോൾ സ്വാഭാവികമായും രാസവസ്തുക്കളുടെ ഉപയോഗവും കൂടും.

 

രാസവസ്തുക്കൾ ഉപേക്ഷിക്കപ്പെട്ട ബാറ്ററിയുടെ പെട്ടിയിൽ നിന്നു പുറത്തേക്കു വരുന്നതോടെ മണ്ണിലും വെള്ളത്തിലും കലരും. മണ്ണും വെള്ളവും തന്നെയാണ് ഈ ബാറ്ററികൾ കാരണം ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെടുന്നത്. വെള്ളത്തിൽ കലരുന്ന രാസവസ്തുക്കൾ മനുഷ്യരിലേക്കും മറ്റു ജീവജാലങ്ങളിലേക്കും വേഗത്തിൽ എത്തും എന്നതും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. കൂട്ടത്തിൽ മലിനീകരണം കുറഞ്ഞതെന്നു വിശേഷിപ്പിക്കപ്പെട്ട ലിഥിയം അയോൺ ബാറ്ററികൾ പോലും വലിയ തോതിൽ ജല മലിനീകരണത്തിനു കാരണമാകും എന്നു കണ്ടെത്തി. ലിഥിയം വെള്ളത്തിൽ എത്തുന്നതോടെ ജല ജീവികളെയും മറ്റുള്ളവയെയുമെല്ലാം ബാധിക്കും. നിക്കൽ, കൊബാൾട്ട്, മാംഗനീസ് എന്നിവയാണു ബാറ്ററികളിൽ കാണപ്പെടുന്ന മറ്റു പ്രധാന വസ്തുക്കൾ. ഇവയും കാര്യമായ രീതിയിൽ മലിനീകരണം സൃഷ്ടിക്കുന്നവയാണ്.

 

ഉപയോഗം കഴിഞ്ഞ ബാറ്ററികൾ പുനരുപോയാഗിക്കുക മാത്രമാണു മലിനീകരണം കുറയ്ക്കാനുള്ള വഴി. ബാറ്ററികളിലെ മൂലകങ്ങൾ വേർതിരിച്ചെടുത്ത് അവയെ വീണ്ടും ഉപയോഗിക്കാൻ കഴിഞ്ഞാൽ പ്രകൃതി മലിനീകരണം ഇല്ലാതാകും. അല്ലാത്തപക്ഷം പെട്രോൾ ജ്വലനം സൃഷ്ടിക്കുന്ന കാർബൺ മാലിന്യത്തോളം തന്നെ അപകടകാരിയാകും വൈദ്യുത വാഹനങ്ങൾ സൃഷ്ടിക്കുന്ന ഇ–വേസ്റ്റ്. ബാറ്ററിയിൽ നിന്നു ലോഹങ്ങളെ വേർതിരിച്ചെടുക്കുക എന്നത് അയിരിൽ നിന്നു ലോഹം വേർതിരിച്ചെടുക്കുന്നത്ര ചെലവേറിയതാണ്. അതിനാൽ തന്നെ പല കമ്പനികളും ഉപയോഗിച്ച ബാറ്ററികളിൽ നിന്നു വേർതിരിച്ചെടുക്കുന്നതിനു പകരം പുതിയതായി കുഴിച്ചെടുത്ത അയിരിൽ നിന്നു ലോഹം വേർതിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.

 

മാറ്റം വരുന്നു

 

നിസാൻ, ഫോക്സ്‌വാഗൻ, റെനോ തുടങ്ങിയ കമ്പനികൾ ബാറ്ററി റീസൈക്കിൾ പ്ലാന്റുകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ പ്രതിവർഷം 3600 ബാറ്ററികൾ റീസൈക്കിൾ ചെയ്യാനുള്ള സംവിധാനമാണു ഫോക്സ്‌വാഗൻ ഒരുക്കിയിരിക്കുന്നത്. മെഴ്സിഡസ് ബെൻസ് 2030നു ശേഷം വൈദ്യുത വാഹനങ്ങൾ മതി എന്ന നയം സ്വീകരിച്ചിട്ടുണ്ട്. അവരും ബാറ്ററി പുനരുപയോഗ സാധ്യതകളെക്കുറിച്ചു കാര്യമായ ഗവേഷണം നടത്തുകയാണ്. വൈദ്യുതവാഹന രംഗത്തെ മുടിചൂടാ മന്നനായ ടെസ്‌ലയുടെ നെവാഡയിലെ ജിഗാഫാക്ടറിയാകട്ടെ, പ്രതിവർഷം 45,000 വൈദ്യുത കാറുകൾക്കുള്ള ബാറ്ററി പായ്ക്കുകൾ നിർമിക്കാൻ സജ്ജമാണെന്നാണു പ്രഖ്യാപിച്ചത്. നിസാന്റെയും പാനസോണിക്കിന്റെയും ബാറ്ററികൾ ഇവർ റീസൈക്കിൾ ചെയ്യുന്നുണ്ട്. ഇത്തരത്തിൽ കൂടുതൽ സ്ഥാപനങ്ങൾ റീസൈക്ലിങ് പ്ലാന്റുകളുമായി മുന്നോട്ടു വന്നാൽ ബാറ്ററികൾ ഉപയോഗിക്കുന്നതിലെ മലിനീകരണം കുറയ്ക്കാനാകും. ഫലത്തിൽ, വൈദ്യുത വാഹനങ്ങൾ പറയുന്ന പോലെ മലിനീകരണമില്ലാത്ത വാഹനങ്ങളായി അവയെ മാറ്റാൻ കഴിയും.

 

ഇലക്ട്രിക് അല്ലാതെയും മലിനീകരണം കുറയ്ക്കാം

 

എൻജിനിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയും പുറന്തള്ളുന്ന കാർബണിനെ മറ്റു രൂപങ്ങളിലേക്കു മാറ്റിയുമാണു പുതിയ നീക്കങ്ങൾ. ഗൾഫ് മേഖലയിലെ വാഹനങ്ങളിൽ ഇത്തരത്തിൽ 25% മലിനീകരണം കുറയ്ക്കാനായി. ഇന്ത്യയിലും ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായി നടത്തിയ മാറ്റങ്ങളിലൂടെ മലിനീകരണം കുറഞ്ഞിട്ടുണ്ട്. വലിയ വാഹനങ്ങൾ ഇന്ധനത്തിനൊപ്പം സോൾവെന്റുകൾ കൂടി ഉപയോഗിക്കുന്നതു കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നുണ്ട്. ബാറ്ററി ഈ വാഹനങ്ങളും ഉപയോഗിക്കുന്നുണ്ടെങ്കിലും താരതമ്യേന ചെറിയ ബാറ്ററി ആയതിനാൽ മലിനീകരണം കുറവായിരിക്കും.

 

English Summary: Electric cars: What will Happen to all the dead batteries?