ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഇന്ധനവില സെഞ്ചറി അടിച്ച് നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അതുകൊണ്ടു തന്നെ എത്ര മൈലേജ് കിട്ടും എന്നതൊരു ചെറിയ ചോദ്യമല്ല ഇപ്പോൾ. ചെറു ഡീസല്‍ കാറുകളുടെ കാലം കഴിഞ്ഞതോടെ പെട്രോൾ വാഹനങ്ങളിലും പരമാവധി ഇന്ധനക്ഷമത നൽകാൻ നിർമാതാക്കൾ

ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഇന്ധനവില സെഞ്ചറി അടിച്ച് നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അതുകൊണ്ടു തന്നെ എത്ര മൈലേജ് കിട്ടും എന്നതൊരു ചെറിയ ചോദ്യമല്ല ഇപ്പോൾ. ചെറു ഡീസല്‍ കാറുകളുടെ കാലം കഴിഞ്ഞതോടെ പെട്രോൾ വാഹനങ്ങളിലും പരമാവധി ഇന്ധനക്ഷമത നൽകാൻ നിർമാതാക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഇന്ധനവില സെഞ്ചറി അടിച്ച് നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അതുകൊണ്ടു തന്നെ എത്ര മൈലേജ് കിട്ടും എന്നതൊരു ചെറിയ ചോദ്യമല്ല ഇപ്പോൾ. ചെറു ഡീസല്‍ കാറുകളുടെ കാലം കഴിഞ്ഞതോടെ പെട്രോൾ വാഹനങ്ങളിലും പരമാവധി ഇന്ധനക്ഷമത നൽകാൻ നിർമാതാക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഇന്ധനവില സെഞ്ചറി അടിച്ച് നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അതുകൊണ്ടു തന്നെ എത്ര മൈലേജ് കിട്ടും എന്നതൊരു ചെറിയ ചോദ്യമല്ല ഇപ്പോൾ. ചെറു ഡീസല്‍ കാറുകളുടെ കാലം കഴിഞ്ഞതോടെ പെട്രോൾ വാഹനങ്ങളിലും പരമാവധി ഇന്ധനക്ഷമത നൽകാൻ നിർമാതാക്കൾ ശ്രമിക്കുകയാണ്. എല്ലാക്കാലത്തേയും പോലെ തന്നെ മൈലേജ് യുദ്ധത്തിൽ മാരുതി തന്നെ ചാമ്പ്യൻ. നിലവിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള പത്തു കാറുകളെ പരിചയപ്പെടുത്തുന്നു. ‌എആർഎഐ (Automotive Research Association of India) സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയാണ് മാനദണ്ഡം. 

മാരുതി സുസുക്കി സെലേറിയോ– 26.96 കി.മീ.

ADVERTISEMENT

ഇന്ത്യയിൽ ഏറ്റവും അധികം ഇന്ധനക്ഷമതയുള്ള കാർ എന്ന പദവി സെലേറിയോ സ്വന്തമാക്കിയത് കഴിഞ്ഞ വർഷം അവസാനമാണ്. അടിമുടി മാറി പുതിയ എൻജിനുമായി എത്തിയതോടെ ഇന്ധനക്ഷമതയുടെ കാര്യത്തിൽ സെലേറിയോ ടോപ്പായി മാറി. മുമ്പ് ഒന്നാമനായിരുന്ന ഡിസയറിനെ പിന്നിലാക്കിയാണ് സെലേറിയോ മുന്നേറുന്നത്. സെലേറിയോയുടെ വിഎക്സ്ഐ എഎംടി വകഭേദമാണ് ഏറ്റവുമധികം ഇന്ധനക്ഷമത നൽകുന്ന കാർ. ലീറ്ററിന് 26.96 കിലോമീറ്ററാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. വിഎക്സ്ഐ വകഭേദത്തിന് 26.68 കിലോമീറ്ററും ഇസഡ്എക്സ്ഐ, ഇസഡ്എക്സ്ഐ പ്ലസ് വകഭേദങ്ങൾക്ക് 26 കിലോമീറ്ററും മൈലേജുണ്ട്. പുതിയ ഡ്യുവൽ ജെറ്റ് കെ10 എൻജിനാണ്  ഈ അമ്പരപ്പിക്കുന്ന ഇന്ധനക്ഷമതയ്ക്ക് പിന്നിൽ. ഒരു ലീറ്റർ എൻജിന് 67 ബിഎച്ച്പി കരുത്തും 89 എൻഎം ടോർക്കുമുണ്ട്. 

മാരുതി ഡിസയർ എജിഎസ് –  24.12 കി.മീ

ഇന്ത്യൻ വിപണിയിലെ ഏറ്റവും വിൽപനയുള്ള കോംപാക്റ്റ് സെഡാനാണ് ഡിസയർ. ‌വിപണിയിലെ ഏറ്റവും ഇന്ധനക്ഷമതയേറിയ പെട്രോൾ കാറുകളിലൊന്നാണ് ഡിസയർ എന്നു കേൾക്കുമ്പോൾ തെല്ല് അമ്പരപ്പുണ്ടാകും. ചെറിയ ഹാച്ച്ബാക്കുകളെക്കാൾ കൂടിയ ഇന്ധനക്ഷമത എങ്ങനെ കിട്ടുന്നു എന്നു ചോദിച്ചാൽ ഉത്തരം പുതിയ എൻജിൻ എന്നുതന്നെയാണ്. സ്റ്റാർട്ട് സ്റ്റോപ് സംവിധാനത്തോടുകൂടിയ കെ12 ബി ഡ്യൂവൽ വിവിടി പെട്രോൾ എൻജിനാണ്. സ്മാർട് പ്ലേ ഒാഡിയോ സിസ്റ്റം, ക്രൂസ് കൺട്രോൾ, ഇഎസ്പി, ഹിൽഹോൾഡ് എന്നീ ഫീച്ചറുകളുമായാണ് പുതിയ ഡിസയർ എജിഎസ് വിപണിയിലുള്ളത്. ലീറ്ററിന്  24.12 കിലോമീറ്റർ മൈലേജാണ് ഡിസയറിന്റെ 1.2 ലീറ്റർ എൻജിൻ നൽകുന്നത്. 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 

മാരുതി ബെലീനോ/ ടൊയോട്ട ഗ്ലാൻസ –23.87 കി.മീ.

ADVERTISEMENT

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ടോപ് സെല്ലറാണ് മാരുതി ബെലീനോ. പ്രോഗ്രസീവ് സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള മോഡലാണ് ഇന്ധനക്ഷമതയേറിയത്. ബലേനോയെ ടൊയോട്ട പതിപ്പ് ഗ്ലാൻസയും ഇതേ ഇന്ധനക്ഷമത തന്നെ വാക്ദാനം ചെയ്യുന്നുണ്ട്. ലീറ്ററിന് 23.87 കിലോമീറ്ററാണ് വാഗ്ദാനം (സാധാരണ മോഡലിന് 21.01 കിലോമീറ്റർ). 1.2 ലീറ്റർ എൻജിൻ മാന്വൽ സിവിടി ഗിയർബോക്സ് ഒാപ്ഷനുകളുണ്ട്. വിശാലമായ ഇന്റീരിയറും പ്രീമിയം ഫീച്ചേഴ്സും റിഫൈൻഡ് എൻജിനും മികച്ച യാത്രാസുഖവുമൊക്കെയാണ് ബെലീനോയുടെ സവിശേഷതകൾ.

മാരുതി സ്വിഫ്റ്റ് എജിഎസ് – 23.67 കി.മീ  

വിപണിയിലെ വിൽപന കണക്കുകളിൽ ആദ്യ അഞ്ചിലെ സ്ഥിരം സാന്നിധ്യമാണ് സിഫ്റ്റ്. സ്പോർട്ടി ലുക്കും പ്രീമിയം ഫീച്ചേഴ്സും കരുത്തേറിയ പുതിയ എൻജിനും വൻ സ്വീകാര്യതയാണ് സ്വിഫ്റ്റിനു നേടിക്കൊടുത്തത്. നേരത്തേയുണ്ടായിരുന്ന മോഡലിനെക്കാളും കരുത്തും ഇന്ധനക്ഷമതയുമേറിയ ഡ്യൂവൽജെറ്റ് എൻജിനാണ് പുതിയ സ്വിഫ്റ്റിന്റെ ഹൈലൈറ്റ്. മാന്വൽ, എഎംടി ഗിയർബോക്സുകളുണ്ട്. ലീറ്ററിന് 23.76 കിലോമീറ്ററാണ് എഎംടി മോഡലിനു കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. മാന്വൽ മോഡലിന് 23.20 കിലോമീറ്ററും. 

മാരുതി ആൾട്ടോ– 22.05 കി.മീ

ADVERTISEMENT

വാഹന വിൽപന കണക്കിൽ റെക്കോർഡുകൾ വാരിക്കൂട്ടുന്ന മാരുതിയുടെ ചെറുകാർ. പുതിയ സ്റ്റൈലിഷ് എക്സ്റ്റീരിയർ ഡിസൈൻ, ഡ്യൂവൽ ടോൺ ഇന്റീരിയർ, സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, റിവേഴ്സ് പാർക്കിങ് സെൻസർ, നവീകരിച്ച മീറ്റർ കൺസോൾ എന്നിങ്ങനെ അടിമുടി പുതുമയോടെയാണ് ആൾട്ടോ വിപണിയിലുള്ളത്. 796 സിസി 3 സിലിണ്ടർ എഫ്8ഡി പെട്രോൾ എൻജിനാണ്. ട്രാൻസ്മിഷൻ 5 സ്പീഡ് മാന്വൽ. ആൾട്ടോയ്ക്ക് എഎംടി വേരിയന്റ് ഇല്ല.

‌റെനോ ക്വിഡ് – 22 കി.മീ

മൈലേജ് ചാമ്പ്യന്മാരിലെ മാരുതിയുടേതല്ലാത്ത ആദ്യ വാഹനമാണ് ക്വിഡ്.  ഒരു കുഞ്ഞ് എസ് യുവി എന്നു വേണമെങ്കിൽ പറയാം ഈ ചെറിയ ഹാച്ച്ബാക്കിനെ.  ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ എസ്‌യുവി രൂപം കൊണ്ടുവന്നാണ് ക്വിഡ് ഞെട്ടിച്ചത്.  ഉഗ്രൻ ഇന്ധനക്ഷമതയും ക്വിഡ് വാഗ്ദാനം ചെയ്യുന്നു: AMT 1.0 ലീറ്റർ വേരിയന്റിന് 22 കിലോമീറ്റർ. ആധുനിക ഫീച്ചറുകൾ ആയ ടച്ച്സ്ക്രീനും എൽഇഡി ലാംപുകളും മറ്റും ചെറുകാർ വിഭാഗത്തിൽ ആദ്യമായി അവതരിപ്പിച്ചു കയ്യടി നേടിയ വാഹനമാണു ക്വിഡ്. 

ഡാറ്റ്സൺ റെഡിഗോ –22 കി.മീ

Redigo

കഴിഞ്ഞ വർഷമാണ് ചെറു കാറായ റെഡിഗോയുടെ പുതിയ പതിപ്പ് ഡാറ്റ്സൺ വിപണിയിലെത്തിക്കുന്നത്. മികച്ച സ്റ്റൈലുമായി എത്തിയ കാർ ഇന്ധനക്ഷമതയിലും മുന്നിൽ തന്നെയാണ്. രണ്ടു എൻജിൻ വകഭേദങ്ങളിൽ റെഡിഗോ വിപണിയിലുണ്ട്. അതിൽ ഒരു ലീറ്റർ എൻജിനുള്ള എഎംടി ഗിയർബോക്സ് പതിപ്പിനാണ് ഉയർന്ന ഇന്ധനക്ഷമത. എഎംടി വൺലീറ്റർ ലീറ്ററിന് 22 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ മാനുവലിന്റെ ഇന്ധനക്ഷമത 21.7 കിലോമീറ്ററാണ്. 800 സിസി പതിപ്പിന്റേത് 20.71 കിലോമീറ്ററും. 

മാരുതി വാഗൺ ആർ – 21.79 കി.മീ.

WagonR

ടോൾബോയ് ഡിസൈനുമായി 1999 ൽ ആണ് വാഗൺ ആർ വിപണിയിലെത്തുന്നത്. 20 ലക്ഷത്തിലധികം വാഗൺ ആറുകളാണ് ഇക്കാലയളവിൽ മാരുതി വിറ്റത്. ഇപ്പോൾ വിപണിയിലുള്ളത് മൂന്നാം തലമുറ. പ്രായമുള്ളവർക്കും ഉയരമേറിയവർക്കും സൗകര്യപ്രദമായ വാഹനം എന്ന സവിശേഷതയാണ് ഇതിനുള്ളത്. 1.0 ലീറ്റർ 1.2 ലീറ്റർ എന്നീ രണ്ട് എൻജിൻ ഒാപ്ഷനുകളുണ്ട്. ഇതിൽ ഇന്ധനക്ഷമതയേറിയത് 1.0 ലീറ്റർ എൻജിനാണ്–ലീറ്ററിന് 21.79 കിലോമീറ്റർ. 1.2 ലീറ്ററിന്റെ ഇന്ധനക്ഷമത 20.52. മാന്വൽ എഎംടി ഗിയർബോക്സുകളുണ്ട്. രണ്ടിനും മൈലേജ് ഒരേപോലെതന്നെ. 

‌മാരുതി എസ് പ്രസോ – 21.70 കി.മീ.

S Presso, Representative Image

കോംപാക്ട് എസ്‌യുവി ലുക്കുമായെത്തിയ മാരുതിയുെട ചെറുകാർ. യുവത്വം തുളുമ്പുന്ന ഡിസൈനാണ് അകത്തും പുറത്തും. ചെറിയ കാറെങ്കിലും സ്ഥലസൗകര്യത്തിൽ എതിരാളികളെ കടത്തിവെട്ടുന്നു. ഉയർന്ന സീറ്റുകൾ, സ്റ്റൈലിഷ് സെന്റർ കൺസോൾ, സിറ്റിയറിങ് മൗണ്ടഡ് ഒാഡിയോ കൺട്രോൾ, സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, റിയർ പാർക്കിങ് അസിസ്റ്റ് സെൻസർ തുടങ്ങിയവ സവിശേഷതകൾ. തരക്കേടില്ലാത്ത ബൂട്ട്സ്പെയ്സും ഹൈലൈറ്റിൽ പെടുന്നു. 998 സിസി കെ10ബി എൻജിനാണ്. ഗിയർബോക്സ് മാന്വൽ,എഎംടി. രണ്ടു മോഡലുകൾക്കും മൈലേജ് ഒരുപോലെ– ലീറ്ററിന് 21.70 കിലോമീറ്റർ.

‍മാരുതി ഇഗ്‌നിസ് – 20.89 കി.മീ

അർബൻ എസ്‌സുവി എന്ന വിശേഷണവുമയെത്തിയ മോഡൽ. മസ്കുലർ ഡിസൈനും ഉഗ്രൻ പെർഫോമൻസും എടുത്തുപറയാം. 1.2 ലീറ്റർ വിവിടി എൻജിനാണ്. മാന്വൽ, എഎംടി ഗിയർബോക്സുകളുണ്ട്. രണ്ടിനും ഒരേ ഇന്ധനക്ഷമത തന്നെയാണ്– ലീറ്ററിനു 20.89 കിലോമീറ്റർ. 

English Summary: Top 10 Most Fuel Efficient Petrol Cars in India