ഒരു പുതിയ കാർ തിരഞ്ഞെടുക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് എന്തൊക്കെയാണ്? സ്റ്റൈൽ, പവർ, മൈലേജ്, ഇൻഫോടെയ്ൻമെന്റ് ഫീച്ചേഴ്സ്... പട്ടിക നീളും. എന്നാൽ ഇവ എല്ലാമുണ്ടെങ്കിലും സുരക്ഷ പാളിയാൽ പ്രശ്നമല്ലേ? ഒരപകടത്തിൽ പെട്ടാലും വാഹനത്തിലുള്ളവർ സുരക്ഷിതരായിരിക്കണം. വാഹനങ്ങൾക്ക് സുരക്ഷയുടെ അടിസ്ഥാനത്തിൽ സ്റ്റാർ

ഒരു പുതിയ കാർ തിരഞ്ഞെടുക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് എന്തൊക്കെയാണ്? സ്റ്റൈൽ, പവർ, മൈലേജ്, ഇൻഫോടെയ്ൻമെന്റ് ഫീച്ചേഴ്സ്... പട്ടിക നീളും. എന്നാൽ ഇവ എല്ലാമുണ്ടെങ്കിലും സുരക്ഷ പാളിയാൽ പ്രശ്നമല്ലേ? ഒരപകടത്തിൽ പെട്ടാലും വാഹനത്തിലുള്ളവർ സുരക്ഷിതരായിരിക്കണം. വാഹനങ്ങൾക്ക് സുരക്ഷയുടെ അടിസ്ഥാനത്തിൽ സ്റ്റാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പുതിയ കാർ തിരഞ്ഞെടുക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് എന്തൊക്കെയാണ്? സ്റ്റൈൽ, പവർ, മൈലേജ്, ഇൻഫോടെയ്ൻമെന്റ് ഫീച്ചേഴ്സ്... പട്ടിക നീളും. എന്നാൽ ഇവ എല്ലാമുണ്ടെങ്കിലും സുരക്ഷ പാളിയാൽ പ്രശ്നമല്ലേ? ഒരപകടത്തിൽ പെട്ടാലും വാഹനത്തിലുള്ളവർ സുരക്ഷിതരായിരിക്കണം. വാഹനങ്ങൾക്ക് സുരക്ഷയുടെ അടിസ്ഥാനത്തിൽ സ്റ്റാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പുതിയ കാർ തിരഞ്ഞെടുക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് എന്തൊക്കെയാണ്? സ്റ്റൈൽ, പവർ, മൈലേജ്, ഇൻഫോടെയ്ൻമെന്റ് ഫീച്ചേഴ്സ്... പട്ടിക നീളും. എന്നാൽ ഇവ എല്ലാമുണ്ടെങ്കിലും സുരക്ഷ പാളിയാൽ പ്രശ്നമല്ലേ? ഒരപകടത്തിൽ പെട്ടാലും വാഹനത്തിലുള്ളവർ സുരക്ഷിതരായിരിക്കണം. വാഹനങ്ങൾക്ക് സുരക്ഷയുടെ അടിസ്ഥാനത്തിൽ സ്റ്റാർ റേറ്റിങ് നൽകാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങുകയാണ്. ഇതു സംബന്ധിച്ച കരടു വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. രാജ്യത്തു നിർമിച്ചതോ ഇറക്കുമതി ചെയ്തതോ ആയ, ഡ്രൈവർ ഉൾപ്പെടെ 9 പേർക്കു വരെ സഞ്ചരിക്കാവുന്ന, 3.5 ടണ്ണിൽ കുറവ് ഭാരമുള്ള വാഹനങ്ങൾക്കാണു ടെസ്റ്റിങ് ബാധകമാവുക. നിലവിലുള്ള അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾക്കു പുറമേയായിരിക്കും ക്രാഷ് ടെസ്റ്റ്. വാഹനത്തിൽ യാത്ര ചെയ്യുന്ന മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് ക്രാഷ് ടെസ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം സ്റ്റാർ റേറ്റിങ് നൽകും. ഏപ്രിൽ 2023 മുതൽ പദ്ധതി പ്രാബല്യത്തിലാകും.

Current value | Shutterstock

സുരക്ഷ അറിയാൻ ഡമ്മി

ADVERTISEMENT

ഓരോ അപകടങ്ങളും വ്യത്യസ്തമാണ്. എന്നാൽ ഒരു വാഹനം അപകടത്തിൽ പെടുമ്പോൾ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള ഏറ്റവും നല്ല വഴി അപകട സമയത്ത് വാഹനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക തന്നെയാണ്. ഇതാണു ക്രാഷ് ടെസ്റ്റിൽ (വാഹനം ഇടിപ്പിച്ചുള്ള പരിശോധന) ചെയ്യുന്നതും. കൃത്രിമമായി സൃഷ്ടിക്കുന്ന ഒരു അപകടത്തെ വാഹനം എങ്ങനെ നേരിടുന്നു എന്നാണു പരിശോധിക്കുക. മുൻപിൽ നിന്നും വശങ്ങളിൽ നിന്നുമെല്ലാമുള്ള ആഘാതത്തിൽ വാഹനത്തിലുള്ളവർക്ക് എന്തു സംഭവിക്കുന്നു എന്നറിയാൻ ഡമ്മികൾ ഉപയോഗിക്കുന്നു. ഇത്തരം ഡമ്മികളിൽ അപകട ശേഷമുണ്ടാകുന്ന പരുക്കുകൾ കൂടി പരിശോധിച്ചാണു വാഹനത്തിന്റെ സുരക്ഷ വിലയിരുത്തുക.തല, കഴുത്ത്, നെഞ്ച്, കാൽമുട്ട്, കാൽ പാദം എന്നിങ്ങനെ യാത്രക്കാരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായേക്കാവുന്ന പരുക്ക് എത്രത്തോളമാണെന്നും ഇവ മാരകമാണോയെന്നും ഡമ്മി പരിശോധനയിലൂടെ കണ്ടെത്തും. വാഹനങ്ങളിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷ പരിശോധിക്കാനായി പ്രത്യേക ഡമ്മികൾ ഉപയോഗിക്കുന്നു.

Graphic Compressor | Shutterstock

ഏജൻസികൾ പലത്

വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ഏജൻസികൾ കാറുകളുടെ സുരക്ഷാ പരിശോധന നടത്തി റേറ്റിങ്ങുകൾ നൽകുന്നുണ്ട്. ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമുകൾ (NCAP) എന്നാണ് ഇവ അറിയപ്പെടുന്നത്. യൂറോപ്യൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (യൂറോ എൻസിഎപി), ഓസ്ട്രേലിയൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (എൻസിഎപി), ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം ഫോർ സൗത്ത് ഈസ്റ്റ് ഏഷ്യൻ കൺട്രീസ് (ആസിയാൻ എൻസിഎപി), ചൈന, ജപ്പാൻ, കൊറിയൻ, ലാറ്റിൻ, യുഎസ് എൻസിഎപികൾ, ഗ്ലോബൽ എൻസിഎപി തുടങ്ങിയവ ഉദാഹരണങ്ങളാണ്. സർക്കാർ പിന്തുണയോടെയും സ്വതന്ത്രമായും ഇത്തരം ഏജൻസികൾ പ്രവർത്തിക്കുന്നു. ഇതിൽ ഇന്ത്യയിൽ ഏറ്റവും പരിചയം ഒരുപക്ഷേ, ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ജിഎൻസിഎപി ) ആയിരിക്കും.

Phonlamai Photo | Shutterstock

യുകെ ആസ്ഥാനമായ ടുവേർഡ്സ് സീറോ ഫൗണ്ടേഷനാണ് ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിനു നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമായി സേഫർ കാർസ് ഫോർ ഇന്ത്യ എന്ന പേരിൽ 2014 മുതൽ ഇന്ത്യൻ കാറുകളുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പുറത്തു വിടുന്നുണ്ട്. ഇന്ത്യൻ വിപണിയിലെ ജനപ്രിയ ചെറു കാറുകളുടെ എൻട്രി ലെവൽ മോഡലുകളാണ് 2014ൽ ആദ്യമായി ക്രാഷ് ടെസ്റ്റ് ചെയ്തത്. മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിൽ നടത്തിയ പരിശോധനയിൽ അഞ്ചിൽ ഒരു സ്റ്റാർ പോലും നേടാൻ ഈ വാഹനങ്ങൾക്കായില്ല. ഈ വാഹനങ്ങളിലൊന്നും തന്നെ അന്ന് എയർ ബാഗുകളും ഉണ്ടായിരുന്നില്ല. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇന്ത്യൻ വാഹന ലോകം സുരക്ഷയുടെ കാര്യത്തിൽ ഏതാണ്ട് 20 വർഷം പിന്നിലാണെന്നായിരുന്നു ക്രാഷ് ടെസ്റ്റിനു ശേഷം ജി എൻസിഎപിയുടെ വിലയിരുത്തൽ. 

ADVERTISEMENT

തുടർന്ന് ഇന്ത്യൻ വാഹന വിപണിയിൽ സുരക്ഷ ഒരു പ്രധാന വിഷയമായി ചർച്ച ചെയ്യപ്പെടുകയും അധിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ വാഹന നിർമാതാക്കൾ നിർബന്ധിതരാവുകയും ചെയ്തു. 2014 മുതൽ ഇതുവരെ ജിഎൻസിഎപി ഏതാണ്ട് അൻപതോളം ഇന്ത്യൻ വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. അടുത്തിടെ ക്രാഷ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ പലതിനും 5 സ്റ്റാർ വരെ ലഭിക്കുന്നു എന്നതും വാഹനങ്ങളുടെ പരസ്യങ്ങൾക്കായിത്തന്നെ സ്റ്റാർ റേറ്റിങ് ഉപയോഗിക്കപ്പെടുന്നു എന്നതും സുരക്ഷാ കാര്യത്തിലുണ്ടായ പുരോഗതിയാണു കാണിക്കുന്നത്. പരിശോധനയ്ക്കായി വാഹനങ്ങൾ മുൻകൂറായി അയച്ചുകൊടുക്കാനും ചില വാഹന നിർമാതാക്കൾ തയാറാകുന്നുണ്ട്. 

അതേസമയം ജിഎൻസിഎപി ടെസ്റ്റിങ് രാജ്യത്തെ വാഹന വിൽപനയ്ക്ക് ഔദ്യോഗികമായി നിർബന്ധമല്ലാത്തതിനാൽത്തന്നെ പല വാഹന നിർമാതാക്കളും ടെസ്റ്റിങ്ങിനു സ്വയം വാഹനങ്ങൾ അയയ്ക്കാൻ മടിക്കുന്നു. മാനദണ്ഡങ്ങൾ പാലിച്ചു തന്നെയാണ് തങ്ങൾ വാഹനങ്ങൾ പുറത്തിറക്കുന്നതെന്നാണ് അവരുടെ വാദം. യൂറോപ്പിലെയും മറ്റും ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനം നടത്തുന്ന വാഹനം ഇന്ത്യൻ വിപണിയിലിറങ്ങുമ്പോൾ സുരക്ഷയിലെ വെള്ളം ചേർക്കൽ മൂലം ജിഎൻസിഎപി ടെസ്റ്റിൽ പിന്നാക്കം പോകുന്ന സാഹചര്യവുമുണ്ട്.

കുറവില്ലാതെ അപകടങ്ങൾ

കേന്ദ്ര സർക്കാരിന്റെ റോഡ് സുരക്ഷാ റിപ്പോർട്ട് അനുസരിച്ച് 2020 ൽ രാജ്യത്ത് വാഹനാപകടങ്ങളിൽ മരിച്ചത് 1.3 ലക്ഷം പേരാണ്. 3.4 ലക്ഷത്തിലധികം പേർക്കു പരുക്കേറ്റു. കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടെയാണ് ഇത്രയും അപകടങ്ങളുണ്ടായത്. 3,66,138 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ (20.1%) സംഭവിച്ചത് വാഹനത്തിന്റെ മുൻവശത്തുള്ള ആഘാതമാണ്. പിൻവശത്തുള്ള ഇടി 19.9 ശതമാനവും വശങ്ങളിൽ നിന്നുള്ള അപകടങ്ങൾ 13.1 ശതമാനവുമായിരുന്നു. കാർ, ടാക്സികൾ, ലൈറ്റ് മോട്ടർ വാഹനങ്ങൾ എന്നിവ മാത്രം 60986 അപകടങ്ങളിൽ ഉൾപ്പെട്ടു.

ADVERTISEMENT

ഭാരത് എൻഎൻസിഎപി

ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിൽ 3 പരിശോധനകളാണ് പ്രധാനമായും ഉൾക്കൊള്ളിക്കുക. വാഹനത്തിന്റെ മുൻ വശത്തു നിന്നുള്ള ആഘാതം വിലയിരുത്താനായി ഫ്രണ്ട് ഇംപാക്ട് ടെസ്റ്റ് (ഓഫ്സെറ്റ് ഡീഫോമബിൾ ബാരിയർ ), വശങ്ങളിൽ നിന്നുള്ള ആഘാതം പരിശോധിക്കുന്ന സൈഡ് ഇംപാക്ട് ടെസ്റ്റ്, മരങ്ങളിലോ തൂണുകളിലോ ഇടിക്കുമ്പോഴുണ്ടാകുന്ന ആഘാതം പരിശോധിക്കുന്ന പോൾ സൈഡ് ഇംപാക്ട് ടെസ്റ്റ് എന്നിവയാണത്. മണിക്കൂറിൽ യഥാക്രമം 64 കിലോമീറ്റർ, 50 കിലോമീറ്റർ, 29 കിലോമീറ്റർ എന്നിങ്ങനെ വേഗതയിലാണ് ഈ ടെസ്റ്റുകൾ നടത്തുക.

മുൻ വശത്തു നിന്നുള്ള ആഘാതത്തെക്കുറിച്ചു പഠിക്കാൻ വാഹനത്തിന്റെ മുൻവശത്തിന്റെ 40 ശതമാനത്തോളം പ്രത്യേകം തയാറാക്കിയ പ്രതിബന്ധത്തിൽ ഇടിക്കുന്ന വിധത്തിൽ ടെസ്റ്റ് ക്രമീകരിക്കുന്നു. 2 വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഇതു വഴി ചെയ്യുന്നത്. വാഹനാപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നത് വാഹനത്തിന്റെ മുൻവശത്തുണ്ടാകുന്ന ആഘാതം മൂലമാണ്. മുൻ വശത്തുള്ള കൂട്ടിയിടിക്കു ശേഷം ഏറ്റവും കൂടുതൽ മരണങ്ങളുണ്ടാകുന്നത് വാഹനത്തിന്റെ വശങ്ങളിലുണ്ടാകുന്ന ആഘാതത്തിലാണ്.

സൈഡ് ഇംപാക്ട് ടെസ്റ്റിൽ ഇക്കാര്യമാണു പരിശോധിക്കുക. ഒരു ട്രോളിയിൽ സജ്ജീകരിച്ചിട്ടുള്ള പ്രതിബന്ധം വാഹനത്തിന്റെ വശത്ത് ഇടിക്കുന്ന വിധത്തിലാണ് ക്രാഷ് ടെസ്റ്റ് നടത്തുക. സൈഡ് പോൾ ടെസ്റ്റിൽ ഒരു നീളൻ കുറ്റിയിൽ വാഹനത്തിന്റെ വശം ഇടിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.  ക്രാഷ് ടെസ്റ്റുകൾക്കു ശേഷം വാഹനത്തിനുണ്ടാകുന്ന നാശം, വാഹനത്തിൽ സൂക്ഷിച്ചിട്ടുള്ള ഡമ്മികളുടെ പരുക്ക് തുടങ്ങിയവ പരിശോധിച്ചായിരിക്കും സുരക്ഷ വിലയിരുത്തുക. വിശകലനത്തിനായി ക്രാഷ് ടെസ്റ്റിന്റെ ഫോട്ടോ വിഡിയോ എന്നിവയും ഉപയോഗിക്കുന്നു. കൂടാതെ, 5 സ്റ്റാർ റേറ്റിങ് ലഭിക്കണമെങ്കിൽ വാഹനങ്ങൾക്ക് അധിക സുരക്ഷാ സംവിധാനമെന്ന നിലയിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, കാൽനടക്കാർക്ക്  സംരക്ഷണം ഉറപ്പാക്കുന്ന പെഡസ്ട്രിയൻ പ്രൊട്ടക്‌ഷൻ, സൈഡ് കർട്ടൻ എയർ ബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയും ആവശ്യമാണ്.

വാഹനങ്ങളുടെ തിരഞ്ഞെടുപ്പ്

വാഹന നിർമാതാക്കൾക്കു സ്വന്തം താൽപര്യപ്രകാരം കാറുകൾ ക്രാഷ് ടെസ്റ്റിനു സമർപ്പിക്കാം. ഇതിനു പുറമേ, കൂടുതൽ വിൽപന നേടുന്ന ജനപ്രിയ മോഡലുകളും അധികൃതർ നിർദേശിക്കുന്ന മറ്റു വാഹനങ്ങളും പരിശോധിക്കാൻ വ്യവസ്ഥയുണ്ട്. വാഹന സുരക്ഷ സംബന്ധിച്ച ഉപയോക്താക്കളുടെ വർധിച്ച അവബോധം മികച്ച സ്റ്റാർ റേറ്റിങ് ഉള്ള വാഹനങ്ങൾ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കുമെന്നാണു സർക്കാർ കണക്കുകൂട്ടൽ. അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളെക്കാൾ ഒരു പടി മുകളിൽ ഒരുക്കിയാൽ മാത്രമേ ക്രാഷ് ടെസ്റ്റിൽ മികവു കാട്ടാനാകൂ എന്നതിനാൽ വാഹന നിർമാതാക്കൾക്ക് ഇതു വെല്ലുവിളിയാകും. പ്രത്യേകിച്ച് നിലവിൽ വിൽക്കുന്ന വാഹനങ്ങളിൽ ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള അധികച്ചെലവു കണക്കിലെടുക്കുമ്പോൾ. അതേസമയം, വാഹന സുരക്ഷയുടെ കാര്യത്തിൽ ഉപയോക്താക്കൾ ശക്തമായ നിലപാടു സ്വീകരിച്ചാൽ ആവശ്യമായ മാറ്റങ്ങൾ വരുത്താതിരിക്കാൻ വാഹന നിർമാതാക്കൾക്കാവില്ല.

English Summary: Know More About Crash Test And Bharat NCAP