ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെ ടി എം പരിഷ്കരിച്ച 250 ഡ്യൂക്ക് വിൽപ്പനയ്ക്കെത്തിച്ചു; ഭാരത് സ്റ്റേജ് ആറ്(ബിഎസ് 6) നിലവാരമുള്ള എൻജിൻ സഹിതമെത്തുന്ന 2020 കെടിഎം 250 ഡ്യൂക്കിന് 2.09 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ചില്ലറ പരിഷ്കാരങ്ങൾ സഹിതമെത്തുന്ന ഈ ഡ്യൂക്കിന്റെ വില മുൻഗാമിയെ അപേക്ഷിച്ച് 4,000 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെ ടി എം പരിഷ്കരിച്ച 250 ഡ്യൂക്ക് വിൽപ്പനയ്ക്കെത്തിച്ചു; ഭാരത് സ്റ്റേജ് ആറ്(ബിഎസ് 6) നിലവാരമുള്ള എൻജിൻ സഹിതമെത്തുന്ന 2020 കെടിഎം 250 ഡ്യൂക്കിന് 2.09 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ചില്ലറ പരിഷ്കാരങ്ങൾ സഹിതമെത്തുന്ന ഈ ഡ്യൂക്കിന്റെ വില മുൻഗാമിയെ അപേക്ഷിച്ച് 4,000 രൂപ അധികമാണ്. 

ബി എസ് ആറ് എൻജിൻ സഹിതം അവതരിപ്പിക്കുമ്പോൾ 250 ഡ്യൂക്കിന് രണ്ടു ലക്ഷം രൂപയായിരുന്നു വില; എന്നാൽ പിന്നീട് 5,000 രൂപയുടെ വർധന നിലവിൽ വന്നതോടെ വില 2.05 ലക്ഷമായി. വിലയേറിയ ‘390 ഡ്യൂക്കി’ലും ‘390 അഡ്വഞ്ചറി’ലുമുള്ളതു പോലെ പൂർണ എൽ ഇ ഡി ഹെഡ്ലൈറ്റ് ഘടിപ്പിച്ചതാണ് ‘250 ഡ്യൂക്കി’ലെ പ്രധാന പരിഷ്കാരം. നേരത്തെ ഹാലജൻ ബൾബുകളാണ് ഈ ‘ഡ്യൂക്കി’ന്റെ ഹെഡ്ലാംപിലുണ്ടായിരുന്നത്. അതേസമയം ശേഷിയേറിയ ബൈക്കുകളിൽ കാണുന്ന ടി എഫ് ടി കളർ ഡാഷ് ബോഡ് ‘250 ഡ്യൂക്കി’ലെത്തിയിട്ടില്ല; ബൈക്കിൽ ഇപ്പോഴും എൽ സി ഡി യൂണിറ്റ് തുടരുകയാണ്. 

ADVERTISEMENT

മികച്ച സുരക്ഷയ്ക്കായി ഇരട്ട ചാനൽ എ ബി എസ് സഹിതമെത്തുന്ന ‘ബി എസ് ആറ് 250 ഡ്യൂക്കി’ൽ ‘സൂപ്പർ മോട്ടോ’ മോഡും കെ ടി എം ലഭ്യമാക്കുന്നുണ്ട്; പിൻ ചക്രത്തിലെ എ ബി എസ് ഡിസേബിൾ ചെയ്യാനുള്ള സൗകര്യമാണിത്. ഒപ്പം ബൈക്ക് അനായാസം സ്റ്റാർട് ചെയ്യാൻ സഹായിക്കുന്ന വൺ ടച് സ്റ്റാർട് സംവിധാനവും പരിഷ്കരിച്ച ‘250 ഡ്യൂക്കി’ലുണ്ട്. ബൈക്കിനു കരുത്തേകുന്നത് 248.8 സി സി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 30 ബി എച്ച് പിയോളം കരുത്തും 24 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനാവും. 

English Summary: KTM Duke 250 2020 Launched in India