മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമായ മയ്ബയുടെ ആദ്യ എസ്‍യുവി ജിഎൽഎസ് 600 4 മാറ്റിക് ഇന്ത്യൻ വിപണിയിൽ. ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച കാറിന്റെ എക്സ്ഷോറൂം വില 2.43 ലക്ഷം രൂപയാണ്. ഈ വർഷം ഇന്ത്യക്കായി അനുവദിച്ച 50ൽ അധികം കാറുകളും വില പ്രഖ്യാപിക്കുന്നതിന് മുൻപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമായ മയ്ബയുടെ ആദ്യ എസ്‍യുവി ജിഎൽഎസ് 600 4 മാറ്റിക് ഇന്ത്യൻ വിപണിയിൽ. ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച കാറിന്റെ എക്സ്ഷോറൂം വില 2.43 കോടി രൂപയാണ്. ഈ വർഷം ഇന്ത്യക്കായി അനുവദിച്ച 50ൽ അധികം കാറുകളും വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ബുക്ക് ചെയ്യപ്പെട്ടു എന്നാണ് മെഴ്സി‍ഡീസ് അറിയിക്കുന്നത്.

എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎൽഎസ്. പ്രൈവറ്റ് ജെറ്റിന് സമാനമായ പിൻ സീറ്റുകൾ ഉപയോഗിക്കുന്ന സെഗ്‌മെന്റിലെ തന്നെ ആദ്യ വാഹനമാണ് ജിഎൽഎസ് മയ്ബ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.  43.5 ഡിഗ്രിവരെ റിക്ലൈൻ ചെയ്യാവുന്ന സീറ്റുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നതും മെമ്മറിയുള്ളതുമാണ്.

ADVERTISEMENT

നാലു സോണായി തിരിച്ചിട്ടുള്ള ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, വെന്റിലേറ്റഡ് മുന്‍–പിൻ സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ബർമെസ്റ്റർ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടാതെ സൂരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ലൈൻ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയർ പ്രെഷർ മോണിറ്റർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

നാലു ലീറ്റർ ട്വീൻ ടർബൊ വി8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽ നി്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പിയും ടോർക്ക് 250 എൻഎമ്മുമാണ്. ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന്.

ADVERTISEMENT

English Summary: Mercedes-Maybach GLS Launched at Rs 2.43, First Batch Sold  Out