ഹ്യുണ്ടേയ്‌യുടെ പ്രീമിയം എസ്‍യുവി അൽക്കസാർ വിപണിയിൽ. പെട്രോൾ, ഡീസൽ എൻജിനുകളിലായി 7 സീറ്റ്, 6 സീറ്റ് വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന് 16.30 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില. പ്രെസ്റ്റിജ്, പ്ലാറ്റിനം, സിഗ്‌നേച്ചർ പതിപ്പുകളിലാണ് വാഹനം വിപണിയിലെത്തുക. നേരത്തെ അൽക്കസാറിന്റെ ബുക്കിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്യുണ്ടേയ്‌യുടെ പ്രീമിയം എസ്‍യുവി അൽക്കസാർ വിപണിയിൽ. പെട്രോൾ, ഡീസൽ എൻജിനുകളിലായി 7 സീറ്റ്, 6 സീറ്റ് വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന് 16.30 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില. പ്രെസ്റ്റിജ്, പ്ലാറ്റിനം, സിഗ്‌നേച്ചർ പതിപ്പുകളിലാണ് വാഹനം വിപണിയിലെത്തുക.

നേരത്തെ അൽക്കസാറിന്റെ ബുക്കിങ് ഹ്യൂണ്ടേയ് ആരംഭിച്ചിരുന്നു. 25000 രൂപ നൽകി ഹ്യുണ്ടേയ് ഡീലർഷിപ്പിലൂടെ അല്ലെങ്കിൽ ക്ലിക് ടു ബൈ എന്ന ഹ്യുണ്ടേയ് സൈറ്റിലൂടെയോ വാഹനം സ്വന്തമാക്കാം. രാജ്യാന്തര വിപണിക്കായി ഇന്ത്യയിൽ നിന്ന് നിർമിച്ചാണ് അൽക്കസാർ പുറത്തിറങ്ങുക.

ADVERTISEMENT

സ്പാനിഷ് കൊട്ടാരത്തിന്റെ പേരിൽ നിന്നാണ് എസ്‌യുവിയ്ക്ക് അൽക്കസാർ എന്ന പേര് ഹ്യുണ്ടേയ് കണ്ടുപിടിച്ചത്. പ്രീമിയവും മികച്ച സ്ഥല സൗകര്യവും ആഡംബരം നിറഞ്ഞതുമായ എസ്‌യുവിക്ക് ഏറ്റവും ചേർന്ന പേരാണ് അൽക്കസാർ എന്ന് ഹ്യുണ്ടേയ് പറയുന്നു.

ക്രേറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് ഹ്യുണ്ടേയ് അൽക്കസാർ ഇറക്കുന്നത്.മൂന്നാം നിര സീറ്റുകളിലേക്ക് കയറുന്നതിനായി വൺടച്ച് ടിപ്പ് രണ്ടാം നിര സീറ്റുകളാണ് നൽകിയിരിക്കുന്നത്. 4,500 എംഎം നീളവും 1790 എംഎം വീതിയും 1675 എംഎം ഉയരവും അൽക്കസാറിനുണ്ട്. ഉള്ളിലെ സ്ഥല സൗകര്യം വർധിപ്പിക്കുന്നതിനായി 2760 എംഎം എന്ന സെഗ‌്മെന്റിലെ ഏറ്റവും മികച്ച വീൽബെയ്സും വാഹനത്തിനുണ്ട്. ക്രേറ്റയെക്കാൾ 150 എംഎം ഉയർന്ന് വീൽബെയ്സാണ് അത്. 

ADVERTISEMENT

64 കളർ ആംബിയന്റ് ലൈറ്റിങ്, 10.25 ഇഞ്ച് മൾട്ടി ഡിസ്പ്ലെ ഡിജിറ്റൽ ക്ലസ്റ്റർ, എയർപ്യൂരിഫയർ തുടങ്ങി മികച്ച ഫീച്ചറുകളുമുണ്ട്. മനോഹരമായ മുൻഗ്രില്ലുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബോൾഡായ സി പില്ലർ എന്നിവ പുതിയ വാഹനത്തിലുണ്ട്. 

പുതിയ വാഹനത്തിന്റെ നിർമാണവും ആദ്യമായി പുറത്തിറങ്ങുന്നതും ഇന്ത്യയിൽ തന്നെയായിരിക്കുമെന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്. 159 പിഎസ് കരുത്തും 19.5 കെജിഎം ടോർക്കുമുള്ള മൂന്നാം തലമുറ എൻയു 2 ലീറ്റർ പെട്രോൾ എൻജിനും 115 പിഎസ് കരുത്തും 25.5 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ യു2 ഡീസൽ എൻജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് വകഭേദങ്ങള്‍ ഇരു എൻജിൻ മോഡലുകൾ‌ക്കുമുണ്ട്. കൂടാതെ മികച്ച പ്രകടനത്തിനായി ഇക്കോ, സിറ്റി, സ്പോർട്സ് എന്നീ മോഡുകളുമുണ്ട്.

ADVERTISEMENT

English Summary: Hyundai Alcazar Launched in India