റിട്രോ ക്രൂസറായ ഹൈനസിനു വാർഷിക പതിപ്പുമായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ); 2.03 ലക്ഷം രൂപയാണു ഹൈനസ് സി ബി 350 ആനിവേഴ്സറി എഡീഷന്റെ ഷോറൂം വില. 2021 ഇന്ത്യ ബൈക്ക് വീക്കിൽ അനാവരണം ചെയ്ത മോട്ടോർ സൈക്കിളിനുള്ള ബുക്കിങ് ആരംഭിച്ചതായും എച്ച് എം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിട്രോ ക്രൂസറായ ഹൈനസിനു വാർഷിക പതിപ്പുമായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ); 2.03 ലക്ഷം രൂപയാണു ഹൈനസ് സി ബി 350 ആനിവേഴ്സറി എഡീഷന്റെ ഷോറൂം വില. 2021 ഇന്ത്യ ബൈക്ക് വീക്കിൽ അനാവരണം ചെയ്ത മോട്ടോർ സൈക്കിളിനുള്ള ബുക്കിങ് ആരംഭിച്ചതായും എച്ച് എം എസ് ഐ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണു ഹോണ്ട ഹൈനസ് സി ബി 350 ഇന്ത്യയിൽ വിൽപനയ്ക്കെത്തിച്ചത്. 

റോയൽ എൻഫീൽഡിന്റെ മീറ്റിയോർ 350 മോട്ടോർ സൈക്കിളിനൊപ്പം ക്ലാസിക് ലെജൻഡ്സ് വിൽപ്പനയ്ക്കെത്തിക്കുന്ന ജാവ ശ്രേണിയോടു കൂടിയായിരുന്നു ഹൈനെസിന്റെ മത്സരം. ഹൈനെസിന്റെ അടിസ്ഥാന വകഭേദമായ ഡി എൽ എക്സിന് 1.85 ലക്ഷം രൂപയും പ്രീമിയം ഗണത്തിൽപെട്ട ഹൈനെസ് ഡി എൽ എക്സ് പ്രോ’യ്ക്ക് 1.90 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. ഇന്ത്യയിലെത്തി ഒറ്റ വർഷത്തിനുള്ളിൽ തന്നെ 35,000 ഹൈനസ് സി ബി 350 വിറ്റഴിഞ്ഞെന്നാണ് എച്ച് എം എസ് ഐയുടെ കണക്ക്. 

ADVERTISEMENT

പതിവു പരിമിതകാല പതിപ്പുകളെ പോലെ കാഴ്ചയിലെ മാറ്റങ്ങൾക്കുപരിയായുള്ള വ്യത്യാസമൊന്നുമില്ലാതെയാണു ഡി എൽ എക്സ് പ്രോ അടിസ്ഥാനമാക്കി സാക്ഷാത്കരിച്ച ഹൈനസ് സി ബി 350 ആനിവേഴ്സറി എഡീഷൻ എത്തുന്നത്. ഇന്ധന ടാങ്കിലും പാർശ്വത്തിലെ പാനലിലും സ്വർണ വർണമുള്ള ബാഡ്ജിങ്, ഇന്ധന ടാങ്കിനു മുകളിൽ പിൻ കുത്തിവച്ചതുപോലുള്ള ‘ആനിവേഴ്സറി എഡീഷൻ’ ലോഗോ, ബ്രൗൺ നിറം കൂടി ചേരുന്ന ഇരട്ട വർണ സീറ്റ്, ക്രോം സ്പർശമുള്ള സൈഡ് സ്റ്റാൻഡ് തുടങ്ങിവയാണു ബൈക്കിലെ പരിഷ്കാരങ്ങൾ. പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക് നിറങ്ങളിലാണ് ‘ഹൈനസ് സി ബി 350 ആനിവേഴ്സറി എഡീഷൻ’ ലഭ്യമാവുക.

അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ല.  ബൈക്കിലെ 348.36 സി സി, എയർ കൂൾഡ്, ഒ എച്ച് സി, സിംഗിൾ സിലിണ്ടർ എൻജിന് 5,500 ആർ പി എമ്മിൽ 20.8 ബി എച്ച് പി കരുത്തും 3,000 ആർ പി എമ്മിൽ 30 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അസിസ്റ്റ് ഫംക്ഷനുള്ള സ്ലിപ്പർ ക്ലച് സഹിതം അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. പഴയകാല സി ബി ശ്രേണിയാണു പ്രചോദനമെങ്കിലും ആധുനിക കാലത്തിനു യോജിച്ച ക്ലാസിക് രൂപകൽപ്പനാശൈലിയാണു ‘ഹൈനെസ് സി ബി 350’ പിന്തുടരുന്നത്. ഡേടൈം റണ്ണിങ് ലാംപ് സഹിതം നിയോ ക്ലാസിക് എൽ ഇ ഡി ഹെഡ്ലൈറ്റ്, കറുപ്പ് അലോയ് വീൽ, 15 ലീറ്റർ സംഭരണ ശേഷിയുള്ള ഇന്ധനടാങ്ക് എന്നിവയൊക്കെ ബൈക്കിലുണ്ട്. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ സിംഗിൾ സീറ്റും ബൈക്കിലുണ്ട്. കാഴ്ചപ്പകിട്ടിനായി ഫെൻഡറിലും ഇരട്ട ഹോണിലും എക്സോസ്റ്റിലും മിററിലും എൻജിനിലുമൊക്കെ ക്രോമിയം സ്പർശവുമുണ്ട്.

ADVERTISEMENT

റൈഡറുടെ സ്മാർട്ഫോണിനെ ബ്ലൂടൂത്ത് വഴി മോട്ടോർ സൈക്കിളുമായി ബന്ധിപ്പിക്കാൻ അവസരമൊരുക്കുന്ന ഹോണ്ട സ്മാർട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം സഹിതമാണ് ‘ഹൈനസ് ആനിവേഴ്സറി എഡീഷ’ന്റെയും വരവ്. ഫോൺ ബന്ധിപ്പിക്കുന്നതോടെ ഹാൻഡിൽ ബാറിൽ ഘടിപ്പിച്ച കൺട്രോൾ ഉപയോഗിച്ച് ഫോൺ കോൾ സ്വീകരിക്കാനാവും; നാവിഗേഷൻ, മ്യൂസിക് പ്ലേബാക്ക്, സന്ദേശങ്ങൾ വായിക്കൽ തുടങ്ങിയവയും സാധ്യമാവും. ബൈക്കിലെ സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റേഷനിൽ അവശേഷിക്കുന്ന ഇന്ധനം ഉപയോഗിച്ചു പിന്നിടാവുന്ന ദൂരം, തത്സമയ കാര്യക്ഷമത, സമയം, ട്രിപ് സംബന്ധിച്ച വിവരം, എ ബി എസ്, ട്രാക്ഷൻ കൺട്രോൾ, ഗീയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബാറ്ററി വോൾട്ടേജ് മീറ്റർ എന്നിവയൊക്കെ ഉണ്ട്. ഹസാഡ് ലാംപ്, ഇഗ്നീഷന് ഒറ്റ സ്വിച്, സൈഡ് സ്റ്റാൻഡ് ഇഗ്നീഷൻ കട്ട് ഓഫ് തുടങ്ങിയവയും ബൈക്കിലുണ്ട്.

English Summary: Honda H’ness CB350 Anniversary Edition Launched at Rs 2.03 Lakh