രണ്ടാം അങ്കത്തിന് തയ്യാറായി യെസ്‍ഡി എത്തി. റോഡ്സ്റ്റർ, സ്ക്രാംബ്ലർ, അഡ്വഞ്ചർ എന്നീ മൂന്നു മോഡലുകളാണ് ക്ലാസിക് ലെജൻഡ്സ് പുറത്തിറക്കിയത്. റോഡ്സ്റ്ററിന് 1.98 ലക്ഷം മുതല്‍ 2.06 ലക്ഷം രൂപ വരെയും സ്ക്രാംബ്ലറിന് 2.05 ലക്ഷം മുതൽ 2.11 ലക്ഷം വരെയും അഡ്വഞ്ചറിന് 2.10 ലക്ഷം മുതൽ 2.19 ലക്ഷം രൂപ വരെയുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം അങ്കത്തിന് തയ്യാറായി യെസ്‍ഡി എത്തി. റോഡ്സ്റ്റർ, സ്ക്രാംബ്ലർ, അഡ്വഞ്ചർ എന്നീ മൂന്നു മോഡലുകളാണ് ക്ലാസിക് ലെജൻഡ്സ് പുറത്തിറക്കിയത്. റോഡ്സ്റ്ററിന് 1.98 ലക്ഷം മുതല്‍ 2.06 ലക്ഷം രൂപ വരെയും സ്ക്രാംബ്ലറിന് 2.05 ലക്ഷം മുതൽ 2.11 ലക്ഷം വരെയും അഡ്വഞ്ചറിന് 2.10 ലക്ഷം  മുതൽ 2.19 ലക്ഷം രൂപ വരെയുമാണ് വില. പുതിയ ബൈക്കുകളുടെ ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങി. നിലവിൽ കൊച്ചി, തൃശ്ശൂർ ഷോറൂമുകളിലാണ് ബൈക്കുകൾ ടെസ്റ്റ് ഡ്രൈവിനും പ്രദർശനത്തിനുമുള്ളത്. 

Scrambler

മൂന്നു ബൈക്കുകളിലും 334 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ഉപയോഗിക്കുന്നത്. എന്നാൽ കരുത്തിന്റെയും ടോർക്കിന്റെയും കാര്യത്തിൽ ചെറിയ മാറ്റങ്ങളുണ്ട്. റോഡ്സ്റ്ററിലെ എൻജിന് 29.70 പിഎസ് കരുത്തും 29 എൻഎം ടോർക്കുമുണ്ട്. സ്ക്രാംബ്ലറിന് 29.10 പിഎസ് കരുത്തും 28.20 എൻഎം ടോർക്കും അഡ്വഞ്ചറിന് 30.20 പിഎസ് കരുത്തും 29.90 എൻഎം ടോർക്കുമുണ്ട്. എൻജിൻ ഒന്നു തന്നെയാണെങ്കിലും വ്യത്യസ്തമായ ഷാസിയും വീൽ സൈസും സസ്പെൻഷനുമാണ് മൂന്നിനും. 

Roadster
ADVERTISEMENT

ഡ്യുവൽ ചാനൽ എബിഎസ് മൂന്നു ബൈക്കുകളിലും അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കൂടാതെ എബിഎസിന് റോഡ്, റെയിൽ, ഓഫ് റോഡ് എന്നീ മോഡുകളുമുണ്ട്. അഡ്വഞ്ചറിൽ ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ, എൽസിഡി ഡിസ്പ്ലെ എന്നിവയുണ്ട്. എല്‍ഇഡി ഹെഡ്, ടെയിൽ ലാംപുകള്‍, എൽഇഡി ഇൻഡിക്കേറ്റർ, യുഎസ്‍ബി ചാർജർ എന്നിവ നൽകിയിട്ടുണ്ട്. 

Adventure

ചെക്കൊസ്ലോവാക്യൻ മോട്ടർ സൈക്കിൾ ‘ജാവ’ 1961 മുതൽ ഇന്ത്യയിൽ വിറ്റിരുന്ന ഐഡിയൽ ജാവ ലിമിറ്റഡ്, 1973ൽ ബൈക്കുകളുടെ പേര് യെസ്ഡി എന്നു മാറ്റുകയായിരുന്നു. വിവിധ എൻജിൻ ശേഷികളിൽ യെസ്ഡി ധാരാളം മോഡലുകൾ വിപണിയിലെത്തിച്ചു. ഇരട്ട എക്സോസ്റ്റ് പൈപ്പ് പോലെ പല ഡിസൈൻ ഘടകങ്ങളും ‘റഫ് ആൻഡ് ടഫ്’ സ്വഭാവവും യെസ്ഡി ബൈക്കുകളെ യുവാക്കളുടെ ഹരമാക്കി. മൈസൂരുവിലായിരുന്നു ഫാക്ടറി. 250 സിസി റോഡ്കിങ് മോഡൽ നിത്യോപയോഗത്തിലും റാലികളിലുമൊക്കെ രാജാവായി വാണു. 1996ൽ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതോടെ റോഡ്കിങ് ഉൽപാദനം നിലച്ചെങ്കിലും ആരാധകർ ഉപയോഗിക്കുന്നുണ്ട്. പു

ADVERTISEMENT

English Summary: Yezdi Roadster, Scrambler, Adventure launched, priced from Rs 1.98 lakh