പുലി വരുന്നേ പുലി വരുന്നേ എന്നു പറയുന്നതു പോലെയായിരുന്നു കെടിഎമ്മിന്റെ ചെറിയ അഡ്വഞ്ചർ ബൈക്കിനെക്കുറിച്ചുള്ള വാർത്തകൾ. ഡ്യൂക്ക് 390 എത്തിയതിനു പിന്നാലെ അഡ്വഞ്ചർ വകഭേദവും എത്തുമെന്നു കരുതിയ ആരാധകർ സത്യത്തിൽ ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടു എന്നതാണു ശരി. ഒടുവിൽ ഇതാ 390 അഡ്വഞ്ചർ ഇന്ത്യൻ‌ നിരത്തു

പുലി വരുന്നേ പുലി വരുന്നേ എന്നു പറയുന്നതു പോലെയായിരുന്നു കെടിഎമ്മിന്റെ ചെറിയ അഡ്വഞ്ചർ ബൈക്കിനെക്കുറിച്ചുള്ള വാർത്തകൾ. ഡ്യൂക്ക് 390 എത്തിയതിനു പിന്നാലെ അഡ്വഞ്ചർ വകഭേദവും എത്തുമെന്നു കരുതിയ ആരാധകർ സത്യത്തിൽ ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടു എന്നതാണു ശരി. ഒടുവിൽ ഇതാ 390 അഡ്വഞ്ചർ ഇന്ത്യൻ‌ നിരത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുലി വരുന്നേ പുലി വരുന്നേ എന്നു പറയുന്നതു പോലെയായിരുന്നു കെടിഎമ്മിന്റെ ചെറിയ അഡ്വഞ്ചർ ബൈക്കിനെക്കുറിച്ചുള്ള വാർത്തകൾ. ഡ്യൂക്ക് 390 എത്തിയതിനു പിന്നാലെ അഡ്വഞ്ചർ വകഭേദവും എത്തുമെന്നു കരുതിയ ആരാധകർ സത്യത്തിൽ ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടു എന്നതാണു ശരി. ഒടുവിൽ ഇതാ 390 അഡ്വഞ്ചർ ഇന്ത്യൻ‌ നിരത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുലി വരുന്നേ പുലി വരുന്നേ എന്നു പറയുന്നതു പോലെയായിരുന്നു കെടിഎമ്മിന്റെ ചെറിയ അഡ്വഞ്ചർ ബൈക്കിനെക്കുറിച്ചുള്ള വാർത്തകൾ. ഡ്യൂക്ക് 390 എത്തിയതിനു പിന്നാലെ അഡ്വഞ്ചർ വകഭേദവും എത്തുമെന്നു കരുതിയ ആരാധകർ സത്യത്തിൽ ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടു എന്നതാണു ശരി. ഒടുവിൽ ഇതാ 390 അഡ്വഞ്ചർ ഇന്ത്യൻ‌ നിരത്തു തൊട്ടിരിക്കുകയാണ്. ആ പറഞ്ഞപോലെ പുലി തന്നെ ആണോ 390 അഡ്വഞ്ചർ? റൈ‍ഡ് ചെയ്തു നോക്കാം. ചെറിയൊരു  നിരാശയോടെയായിരുന്നു  ടെസ്റ്റ് റൈഡ്. ഇടുക്കി മലയിടുക്കിലൂടെ ഒരു ഒാഫ്റോഡ് റൈഡായിരുന്നു പ്ലാൻ ചെയ്തത്. പക്ഷേ, കൊറോണ വൈറസിന്റെ ജാഗ്രതയിൽ അതു വേണ്ടെന്നു വച്ച് ചെറിയൊരു റൈഡിൽ ഒതുക്കി. ഒാഫ്റോഡ് റൈഡിന്റെ വിശദാംശങ്ങൾ പിന്നാലെ. 

ഡിസൈൻ

ADVERTISEMENT

790 അഡ്വഞ്ചറിന്റെ മിനിയേച്ചർ രൂപമാണ് 390 ക്ക്. വിഭജിച്ച എൽഇഡി ഹെഡ്‌ലൈറ്റും ക്രമീകരിക്കാവുന്ന വിൻഡ്ഷീൽഡും വ്യത്യസ്ത ലുക്കാണ് നൽകുന്നത്. തല ഉയർത്തി നോക്കുന്ന ഫീൽ. 14.5 ലീറ്റർ ടാങ്കാണ്. മൊത്തത്തിൽ ഒരു ബിഗ് ബൈക്ക് ഫീൽ നൽകുന്നുണ്ട്. എതിരാളികളായ ബിഎംഡബ്ല്യു 310 ജിഎസ്, റോയൽ എൻഫീൽഡ് ഹിമാലയൻ എന്നിവരെക്കാളും വലുപ്പമുണ്ട് 390 അഡ്വഞ്ചറിന്. ഒാഫ്റോഡിങ്ങിന് ഉതകുന്ന രീതിയിൽ ഒതുക്കത്തോടെയാണു ടാങ്ക് ഡിസൈൻ. 

നൂതന ടിഎഫ്ടി ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ്. ചെറുതെന്നു തോന്നുമെങ്കിലും വളരെ വ്യക്തമായി ഇതിലെ വിവരങ്ങൾ വായിച്ചെടുക്കാം. വീതിയേറിയ ഉയരമുള്ള നക്കിൾ ഗാർഡോടു കൂടിയ ഹാൻഡിൽ ബാർ. എബിഎസിന്റെ അടക്കമുള്ള സ്വിച്ചുകൾ ഇടത്തേ ഗ്രിപ്പിലാണ് ക്രമീകരിച്ചിരിക്കുന്നത്. നല്ല നിലവാരമുണ്ട്. ഡ്യൂക്കിന്റെ അതേ നിലവാരത്തിലുള്ള സ്വിച്ചുകളും ബട്ടണുകളും. ടാങ്കിൽനിന്നു പറ്റിച്ചേർന്നിറങ്ങുന്ന സീറ്റ് നല്ല പാഡിങ്ങും വിസ്താരവുമേറിയതാണ്. രണ്ടു പേർക്ക് സുഖമായി യാത്രചെയ്യാം. ലഗേജ് കെട്ടിവയ്ക്കാൻ പാകത്തിലുള്ള ഗ്രാബ് റെയിൽ ഡിസൈൻ കൊള്ളാം. നല്ല ക്വാളിറ്റിയുണ്ടിതിന്. മൊത്തത്തിൽ നിർമാണ നിലവാരം ഉഗ്രൻ. 

എൻജിൻ

ഡ്യൂക്കിലും ആർസിയിലുമൊക്കെയുള്ള കഴിവു തെളിയിച്ച 373.2 സിസി സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാണ് അഡ്വഞ്ചറിലും. 43 പിഎസ് ആണ് എൻജിന്റെ കൂടിയ കരുത്ത്. ടോർക്ക് 37 എൻഎമ്മും. എൻജിൻ ചൂട്  കുറയ്ക്കുന്നതിനായി പുതിയ ഇരട്ട ഫാനോടുകൂടിയ കൂളിങ് സിസ്റ്റം നൽകിയിട്ടുണ്ട്. 46 എംഎം ത്രോട്ടിൽബോഡിയോടു കൂടിയ നൂതന ഇലക്ട്രോണിക് ഫ്യൂവൽ ഇൻ‌ജക്‌ഷൻ സിസ്റ്റമാണ് നൽകിയിരിക്കുന്നത്. റൈഡ് ബൈ വയർ സെറ്റപ്പാണ്. ഗുണം മികച്ച ത്രോട്ടിൽ റെസ്പോൺസും ലീനിയറായ പവർ ഡെലിവറിയും. 855 എംഎം ഉയരമുണ്ട് സീറ്റിന്. ഉയരം കുറഞ്ഞവർക്ക് ബാലിേകറാമലയായി തോന്നാമെങ്കിലും ഒരു തവണ കയറിനോക്കിയാൽ, ഒാ ഇതത്ര ഉയരമൊന്നുമല്ല എന്നാണു തോന്നുക.

ADVERTISEMENT

ഗ്രാവൽ റോഡിലൂടെയാണ് അഡ്വഞ്ചറുമായി ആദ്യം പോയത്. 162 കിലോഗ്രാമാണ് അഡ്വഞ്ചറിന്റെ ഭാരം (ഇന്ധനമില്ലാതെ). ഹിമാലയനെക്കാളും ഭാരക്കുറവുണ്ട്. ഒാഫ് റോഡിങ്ങിൽ ഇതൊരു വലിയ അനുഗ്രഹമാണ്. മലന്നടിച്ചു വീണാലും ഈസിയായി പൊക്കാമല്ലോ! പക്ഷേ, അതിനുള്ള അവസരം 390 അഡ്വഞ്ചർ തരില്ല. മോശം പ്രതലത്തിലൂടെ അഭ്യാസിയെപ്പോലെ അഡ്വഞ്ചർ പായുന്നുണ്ട്. ഉയർന്ന ഹാൻഡിൽ ബാറും ഒതുങ്ങിയ ഫ്യൂവൽ ടാങ്കും ഒാഫ്റോഡ് സെക്‌ഷനിൽ‌ ഫുട്പെഗിൽ കൂളായി നിൽക്കാൻ സഹായിക്കുന്നു. ഫുട്പെഗിലെ റബർ പീസ് എടുത്തു മാറ്റിയാൽ കിടിലൻ ഗ്രിപ്പ് കിട്ടും. മാത്രമല്ല, ഗിയർ ലിവറിന്റെ  ടോ സെക്‌ഷൻ മടങ്ങുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. 

ഡബ്ല്യുപിയുടെ 43 എംഎം യുഎസ്ഡി ഫോർക്കും (170 എംഎം ട്രാവൽ) മോണോഷോക്കുമാണ് (177 എംഎം ട്രാവൽ). ഉഗ്രൻ പെർഫോമൻസാണ് രണ്ടും കാഴ്ചവയ്ക്കുന്നത്. കല്ലും ഇളകിയ മണ്ണും നിറഞ്ഞ പ്രതലത്തിലൂടെ സാമാന്യം നല്ല വേഗത്തിൽ പോകാം. ചാടിമറിഞ്ഞുള്ള കുതിപ്പിൽ നല്ല കൺട്രോളാണ് സസ്പെൻഷൻ നൽകുന്നത്. മാത്രമല്ല, ലൈറ്റ് വെയ്റ്റ് ട്രെല്ലിസ് ഫ്രെയിമും ഇക്കാര്യത്തിൽ മികച്ച പിന്തുണയാണു നൽകുന്നത്.  അലോയ് വീലുകളും ഡ്യുവൽ ടെറെയ്ൻ ടയറുകളുമാണ്. 200 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്. നക്കിൾ ഗാർ‍ഡ്, സംപ് ഗാർഡ്, ക്രാഷ് ഗാർഡ് എന്നിവ സ്റ്റാൻഡേർഡ് ഫിറ്റിങ്ങാണ്. 

ഒാഫ്റോഡിലും ടാർറോഡിലും മികച്ച ബ്രേക്കിങ്ങും നിയന്ത്രണവും സാധ്യമാക്കുന്ന ഒാഫ്റോഡ് എബിഎസ്, മോട്ടർ സൈക്കിൾ ട്രാക്‌ഷൻ കൺട്രോൾ, കോർണറിങ് എബിഎസ് എന്നീ ഫീച്ചറുകൾ അഡ്വഞ്ചറിൽ ഉണ്ട്.  ടാർ റോഡിലേക്കു കയറിയാൽ റിലാക്സ്ഡ് റൈഡാണ് 390 അഡ്വഞ്ചർ സമ്മാനിക്കുന്നത്. കൈ കൊടുത്താൽ മൂളി നിൽക്കുന്ന എൻജിൻ 4000 ആർപിഎമ്മിനു മുകളിൽ കിടിലൻ പെർഫോമൻസാണ് പുറത്തെടുക്കുന്നത്. അപ് ഡൗൺ ക്വിക് ഷിഫ്റ്ററുണ്ട്. ഗിയർ അപ് ചെയ്യാനും ഡൗൺ ചെയ്യാനും ക്ലച്ചമർത്തി സമയം കളയണ്ട. 

ഫൈനൽ ലാപ്

ADVERTISEMENT

ദിവസേനയുള്ള ചെറു യാത്രയ്ക്കും കാടും മലയുമൊക്കെ താണ്ടിയുള്ള ദീർഘദൂരയാത്രയ്ക്കും ഇണങ്ങിയ ഏതു സാഹചര്യത്തിലും തളരാതെ കട്ടയ്ക്കു കൂടെ നിൽക്കുമെന്നു കരുതുന്ന ഒരു പങ്കാളി വേണമെന്നുണ്ടെങ്കിൽ നേരെ കെടിഎമ്മിന്റെ ഷോറൂമിൽ ചെല്ലുക. ഒരു 390 അഡ്വഞ്ചർ ബുക്ക് ചെയ്യുക. നിരാശപ്പെടേണ്ടി വരില്ല. കാരണം, ഡക്കർ റാലിയിൽ വിജയക്കൊടി പാറിച്ച കുടുംബത്തിൽനിന്നാണ് 390 വരുന്നത്. ഉഗ്രൻ നിർമാണ നിലവാരവും ലോകോത്തര ഇലക്ട്രോണിക്സ് സംവിധാനവും കിടിലൻ എൻജിനുമെല്ലാം മനസ്സിനു നൽകുന്ന ധൈര്യം ചെറുതല്ല. അപ്പോൾ...ഗോ അഡ്വഞ്ചർ!

Vehicle provided by: Ktm kottayam Ph- 9995098172

English Summary:  KTM 390 Adventure Test Drive