സ്കൂട്ടർ സെഗ്‌മെന്റിലെ സ്പോർട്സ് താരമാണ് അപ്രീലിയ SXR 160. കാഴ്ചയിൽ സ്റ്റൈലൻ, കരുത്തൻ, മാക്സി സ്കൂട്ടർ ബോഡി ഡിസൈൻ എല്ലാം ഒത്തുചേർന്ന മോഡൽ. മാക്സി സ്കൂട്ടർ സെഗ്‌മെന്റിലെ ഏറ്റവും കരുത്തുറ്റ താരമണ് കളത്തിലെത്തുന്നത്. ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ലൊരു ചോയ്സ്

സ്കൂട്ടർ സെഗ്‌മെന്റിലെ സ്പോർട്സ് താരമാണ് അപ്രീലിയ SXR 160. കാഴ്ചയിൽ സ്റ്റൈലൻ, കരുത്തൻ, മാക്സി സ്കൂട്ടർ ബോഡി ഡിസൈൻ എല്ലാം ഒത്തുചേർന്ന മോഡൽ. മാക്സി സ്കൂട്ടർ സെഗ്‌മെന്റിലെ ഏറ്റവും കരുത്തുറ്റ താരമണ് കളത്തിലെത്തുന്നത്. ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ലൊരു ചോയ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂട്ടർ സെഗ്‌മെന്റിലെ സ്പോർട്സ് താരമാണ് അപ്രീലിയ SXR 160. കാഴ്ചയിൽ സ്റ്റൈലൻ, കരുത്തൻ, മാക്സി സ്കൂട്ടർ ബോഡി ഡിസൈൻ എല്ലാം ഒത്തുചേർന്ന മോഡൽ. മാക്സി സ്കൂട്ടർ സെഗ്‌മെന്റിലെ ഏറ്റവും കരുത്തുറ്റ താരമണ് കളത്തിലെത്തുന്നത്. ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ലൊരു ചോയ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂട്ടർ സെഗ്‌മെന്റിലെ സ്പോർട്സ് താരമാണ് അപ്രീലിയ SXR 160. കാഴ്ചയിൽ സ്റ്റൈലൻ, കരുത്തൻ, മാക്സി സ്കൂട്ടർ ബോഡി ഡിസൈൻ എല്ലാം ഒത്തുചേർന്ന മോഡൽ. മാക്സി സ്കൂട്ടർ സെഗ്‌മെന്റിലെ ഏറ്റവും കരുത്തുറ്റ താരമണ് കളത്തിലെത്തുന്നത്. ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ലൊരു ചോയ്സ് ഇല്ലെന്നുതന്നെ പറയാം. 

നെക്സ്റ്റ് ജനറേഷൻ പ്രീമിയം സ്കൂട്ടർ എന്നാണ് അപ്രീലിയ എസ്എക്സ്ആറിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിലേക്കായി പ്രത്യേകം ഡിസൈൻ ചെയ്തത്. ദൂരെനിന്നു വരുന്നതു കാണുമ്പോൾ സ്പോർട്സ് ബൈക്ക് ആണെന്നു സംശയിച്ചുപോകും. അതിനു കാരണം ആ വലിയ ബ്ലാക്ക് വിൻഡ്സ്ക്രീനുകളാണ്. കഴിഞ്ഞ വർഷത്തെ ഡൽഹി എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്ന എസ്എക്സ്ആർ 160യുടെ സവിശേഷതകൾ അടുത്തറിയാം.   

ADVERTISEMENT

എന്താണ് ആകർഷണം?

മറ്റു സ്കൂട്ടറുകളിൽനിന്നു വേറിട്ടു നിൽക്കുന്ന ഡിസൈൻ തന്നെയാണ് ഒന്നാമത്തെ ആകർഷണം. വലിയ ഫെൻഡറുകൾ, എൽഇഡി ട്വിൻ ക്രിസ്റ്റൽ ഹെഡ്‌ലാംപ്, ബോഡിയിലെ  സിഗ്‌നേച്ചർ ഗ്രാഫിക്സ്, വീതിയേറിയ സീറ്റുകൾ, റിയർ എൽഇഡി ടെയിൽ ലാംപ്, ഗാർണിഷ് എക്സോസ്റ്റ്, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയിലാണ് ആദ്യം കണ്ണുടക്കുക. 

വിശദമായി പരിശോധിച്ചാൽ ആധുനിക 210 cm2 മൾട്ടി ഫങ്ഷൻ ഡിജിറ്റൽ ക്ലസ്റ്ററാണ് ഏറ്റവും ആകർഷകം. ആർപിഎം മീറ്റർ, ട്രിപ് മീറ്റർ, ഓഡോമീറ്റർ എന്നിവ കൂടാതെ റൈഡ് ചെയ്ത കിലോമീറ്റർ, തത്സമയ മൈലേജ്, ടോപ് സ്പീഡ്, ആവറേജ് സ്പീഡ്, സമയം, എൻജിൻ ഓയിൽ ടെംപറേച്ചർ ഇൻഡിക്കേഷൻ, എക്സ്റ്റേണൽ ടെംപറേച്ചർ, എബിഎസ് ഇൻഡിക്കേറ്റർ, ഡിജിറ്റൽ ഫ്യൂവൽ ഇൻഡിക്കേഷൻ, എൻജിൻ മാൽ ഫങ്ഷൻ ഇൻഡിക്കേഷൻ, ബാറ്ററി വോൾട്ടേജ് സ്ഥിതി, എന്നിങ്ങനെ സ്കൂട്ടർ സംബന്ധമായ എല്ലാം ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. കാഴ്ചയിൽത്തന്നെ എസ്ആർഎക്സ് ആരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഊഹിക്കാമല്ലോ..?  

യൂട്ടിലിറ്റി

ADVERTISEMENT

സാധാരണ അപ്രീലിയ സ്കൂട്ടറുകളിൽ യൂട്ടിലിറ്റി സ്പെയ്സ് കുറവാണ്. എന്നാൽ, എസ്എക്സ്ആർ 160 ൽ അതിനും പരിഹാരമുണ്ട്. ഇഗ്‌നിഷനു താഴെയായി കണ്ടാൽ വലുതെന്നു തോന്നിപ്പിക്കുന്ന ലോക്ക് ചെയ്യാവുന്ന ഗ്ല‌വ് ബോക്സ് ഉണ്ട്. ഇടതുവശത്ത് യുഎസ്ബി കണക്ടിവിറ്റി, വലതുവശത്ത് കൊച്ചു കൊച്ചു സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടം. സീറ്റിനടിയിലെ സ്റ്റോറേജ് 21.5 ലീറ്റർ. ബൂട്ട് ലൈറ്റും നൽകിയിട്ടുണ്ട് സാധാരണ സ്കൂട്ടറുകളെ അപേക്ഷിച്ച് ഭാരം കൂടുതലുണ്ട്. 130 കിഗ്രാം. സീറ്റ് ഹൈറ്റ് 770 എംഎം. ഫ്യൂവൽ ടാങ്ക് 7 ലീറ്റർ. 

ഫ്ലോർബോഡ് വിശാലമാണെങ്കിലും മാക്സി സ്കൂട്ടറുകളിലേതുപോലെ കാൽ നീട്ടിവയ്ക്കാവുന്ന ഫുട് പൊസിഷൻ കുത്തനെയാണ്. ലോങ് റൈഡിൽ ഇതത്ര സുഖകരമാകില്ല. മൾട്ടി ഫങ്ഷൻ ഇഗ്‌നീഷൻ അല്ലാത്തതിനാൽ സീറ്റ് തുറക്കാൻ കീ ഊരണം. ഫ്യൂവൽ ലിഡ് സീറ്റിനടിയിലായതിനാൽ ഇന്ധനം നിറയ്ക്കാൻ സീറ്റ് ഉയർത്തണം. ബ്ലൂടൂത്ത് കണക്ടിവിറ്റി കിറ്റ് ആക്സസറി ആയി ലഭിക്കും.

എൻജിൻ

160 സിസി എയർ കൂൾഡ് എഫ്ഐ (ഫ്യൂവൽ ഇൻജക്‌ഷൻ) എൻജിൻ. കരുത്ത് 11 പിഎസ്. ടോർക്ക് 11.6 എൻഎം. സിംഗിൾ ചാനൽ എബിഎസ്, 220 ഫ്രണ്ട് ഡിസ്ക് ബ്രേക്ക് എന്നിവയാണ് എസ്എക്സ്ആറിനെ നിയന്ത്രിക്കുന്നത്.  പ്രകടനംശരിക്കും മസിൽമാൻ ആണ് അപ്രീലിയ ഫാമിലിയിലെ ഈ ഇളംമുറക്കാരൻ. അതിനൊത്ത കരുത്തും. ബൈക്ക് ഓടിക്കുന്ന ഫീൽ. അധികം മുരൾച്ചയില്ലാത്ത എൻജിൻ. എല്ലാ പ്രതലങ്ങളും പരീക്ഷിച്ചു. സസ്പെൻഷൻ കൊള്ളാം. ഹാൻഡിൽ വൈബ്രേഷൻ തീരെ അനുഭവപ്പെട്ടില്ല. പെട്ടെന്നു വേഗമാർജിക്കാം.  ഉയർന്ന വേഗത്തിലും സ്ഥിരതയുണ്ട്. ലിങ്ക് സ്പ്രിങ് സാങ്കേതികവിദ്യയിലൂടെ എൻജിനും ഫ്രെയിമും ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വാഹനത്തിന്റെ സ്ഥിരത വർധിപ്പിക്കുന്നു.  

ADVERTISEMENT

ഫൈനൽ ലാപ്

മാക്സി സ്കൂട്ടർ സെഗ്‌മെന്റിൽ ശക്തനാണ് എസ്എക്സ്ആർ 160. അ‍ഞ്ചു വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിയും നിർമാതാക്കൾ നൽകുന്നുണ്ട്. എക്സ്ഷോറൂം വില ₨ 1,30,917.  ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ് നിറങ്ങളിൽ ലഭ്യമാകും. സുസുക്കി ബർഗ്‌മാൻ ആണ് വിപണിയിലെ എതിരാളി. നഗരങ്ങൾക്കപ്പുറം സഞ്ചരിക്കാനാഗ്രഹിക്കുന്നവർക്ക് അപ്രീലിയ എസ്എക്സ്160 മികച്ച കൂട്ടാളിയാകും.

English Summary: Aprilia SXR 160 Test Drive