പിടി മുറുക്കാൻ ട്യൂസോൺ

Hyundai Tucson. Photos: Amin Seethy

ഇന്ത്യയിലെ ആദ്യ സോഫ്റ്റ് റോഡർ അമേരിക്കയിലെ അരിസോണയിലുളള ഒരു ചെറു നഗരമാണ് — ട്യൂസോൺ. 2005 ൽ ഇവിടെയിറങ്ങുമ്പോൾ ഡീസൽ സോഫ്റ്റ് റോഡർ വിഭാഗത്തിൽ ട്യൂസോണിന് എതിരാളികളില്ലായിരുന്നു. ആകെയുണ്ടായിരുന്ന എതിരാളി ഹോണ്ട സി ആർ വി അന്നും ഇന്നും ഓടുന്നത് പെട്രോളിൽ. എന്നാലിപ്പോൾ ഹ്യുണ്ടേയ് മൂന്നാം തലമുറ ട്യൂസോൺ എത്തിക്കുമ്പോൾ നാട്ടിലും പുറത്തും നിന്നുള്ള ഒരുപറ്റം സോഫ്റ്റ് റോഡറുകൾ ഭീഷണിയായുണ്ട്. ആ ഭീഷണികൾക്കു മുകളിൽ ട്യൂസോൺ തലയുയർത്തി നിൽക്കുന്നു.

∙ എസ് യു വിയല്ല: സോഫ്റ്റ് റോഡറിന് സാധാരണ നാലു വീൽ ഡ്രൈവ് സംവിധാനമുണ്ടെങ്കിലും പൊതുവെ എസ് യു വി ഗണത്തിലോ ഓഫ് റോഡിങ് വിഭാഗത്തിലോ പെടുത്താനാവില്ല. അർബൻ എസ് യു വി എന്നാണ് വിളിക്കപ്പെടുന്നത്. നഗര ഉപയോഗങ്ങളിലും ഹൈവേ കുതിപ്പുകളിലും നാലു വീൽ ഡ്രൈവ് സംവിധാനം കൂടുതൽ റോഡ് പിടുത്തം നൽകും. മഞ്ഞ്, മഴ ഇവയൊക്കെ സോഫ്റ്റ് റോഡർ കാറിനെക്കാൾ നന്നായി കകാര്യൈം ചെയ്യും.

Hyundai Tucson

∙ക്രേറ്റയുടെ വിജയം: ആദ്യം ഇറങ്ങിയ ട്യൂസോൺ വൻ വിജയമല്ലാതിരുന്നതിനാൽ രണ്ടാം തലമുറ ഇന്ത്യയിൽ ഇറക്കാൻ ഹ്യുണ്ടേയ് തയാറായില്ല. എന്നാൽ ക്രേറ്റയുടെ വൻ ജനപ്രീതി തെല്ലു മികവു കൂടുതലുള്ള സമാന വാഹനം തേടുന്നവർക്ക് ട്യൂസോൺ നൽകാൻ ഹ്യുണ്ടേയ് പ്രേരിതമായി. അങ്ങനെ മൂന്നാം തലമുറ ട്യൂസോൺ നമുക്കു കിട്ടി.ക്രേറ്റയ്ക്കും സാൻറാ ഫേയ്ക്കും ഇടയ്ക്കുള്ള വിടവു നികത്താൻ ട്യൂസോൺ.

Hyundai Tucson

∙ പ്രീമിയം: ക്രേറ്റ പ്രീമിയമല്ലെന്ന് ആർക്കും പറയാനാവില്ല. ട്യൂസോൺ സൂപ്പർ പ്രീമിയമാണ്. രൂപത്തിലും ഉള്ളിലും ഫിനിഷിങ്ങിലും മാത്രമല്ല, നൽകുന്ന സൗകര്യങ്ങളിലെക്രേറ്റയെ വെല്ലാൻ ജ്യേഷ്ഠൻ സാൻറാ ഫേയ്ക്കു പോലുമാകില്ല. ബി എം ഡബ്ല്യു കൾക്കും മെഴ്സെഡിസുകൾക്കുമുള്ള സിംഗിൾ ടച് പാർക്കിങ് ബ്രേക്ക് മുതൽ കർട്ടൻ എയർബാഗുകളും മനോഹരമായ സീറ്റുകളുമൊക്കെ പ്രീമിയം കാറുകളിൽ മാത്രം കാണാനാവുന്ന തരം.

Hyundai Tucson

∙ സ്റ്റെലിങ്, സുരക്ഷ: ട്യൂസോൺ മുൻഗണന കൊടുത്തിട്ടുള്ള രണ്ടു കാര്യങ്ങൾ. കാഴ്ചയിൽ ഒന്നാന്തരം. കാലികം. ഫ്ളൂയിഡിക് രൂപകൽപനയുടെ പുതുമുറ. മനോഹരമായ പ്രൊജക്ടർ ഹെഡ്‌ലാംപുകളും എൽ ഇ ഡി മുൻ പിൻ ലാംപുകളും 17 ഇഞ്ച് അലോയ് വീലുകളുമൊക്കെ ട്യൂസോണിന് സ്റ്റൈലിങ്ങും യുവത്വവും കൂട്ടുന്നു. രൂപകൽപനയിൽത്തന്നെ സുരക്ഷയിൽ കാര്യമായ ശ്രദ്ധ ചെലുത്തിയാണ് നിർമാണം.

Hyundai Tucson

∙ ഉൾവശം: ധാരാളം സ്ഥലം. സുഖകരമായ ഇരിപ്പ്. അഞ്ചു സീറ്റ് എന്നാൽ ശരിയായ അഞ്ചു സീറ്റ്. പിന്നെ ധാരാളം ഡിക്കി ഇടം. ഡ്രൈവർക്ക് മുൻതൂക്കം നൽകുന്ന എർഗോണമിക് രൂപകൽപനയാണ് മുൻസീറ്റുകൾക്ക്. വലിയ 4.2 ഇഞ്ച് കളർ ഇൻട്രുമെൻറ് ക്ലസ്റ്റർ. 10 തരത്തിൽ കമ്രീകരിക്കാവുന്ന ഡ്രൈവർ സീറ്റ്. ഹീറ്റിങ് ഉള്ള ഓട്ടൊഫോൾഡിങ് വിങ് മിറർ.കാംപേസ് റീഡിങ് തരുന്ന റിയർവ്യൂ മിറർ. പുഷ് സ്റ്റാർട്ട്. ഇലക്ട്രിക്പാർക്ക് ബ്രേക്ക്. ക്ലസ്റ്റർ അയണൈസറുള്ള ഡ്യുവൽ സോൺ എസി. നാവിഗേഷനടക്കം എല്ലാ സൗകര്യങ്ങളുമുള്ള എട്ട് ഇഞ്ച് സ്ക്രീൻ.

Hyundai Tucson

∙ ഡീസൽ: പെട്രോൾ എൻജിനുണ്ടെങ്കിലും നാലു സിലണ്ടർ 2000 സി സി ഡീസലാണ് താരം. 185 ബി എച് പിയും 408 എൻ എം ടോർക്കുമുണ്ട്. ആറു സ്പീഡ് ഓട്ടമാറ്റിക്ഗീയർബോക്സും എൻജിനും ഇരട്ടകൾ േപാലെ പരസ്പര പൂരകം. പെട്രോൾ എൻജിന് 155 ബി എച് പി

∙ ഡ്രൈവിങ്: ഡ്രൈവറുടെ കാറാണ് ട്യൂസോൺ. ഒന്നാന്തരം ഡ്രൈവിങ്, ഹാൻഡ്‌ലിങ്. യാത്രാസുഖം. നാലു വിൽ ഡ്രൈവ് ഏർപ്പാട് ഇന്ത്യയിൽ എത്തിയിട്ടില്ലെങ്കിലും നമ്മുടെ സാധാരണ യാത്രകൾക്ക് ടു വീൽ ധാരാളം.
വില: പെട്രോളിന് 19.32 —22.17 ലക്ഷം വരെ. ഡീസലിന് 21.97 —25.43 ലക്ഷം വരെ