ബോൾട്ടൻ∙ യുക്മയുടെ പ്രബല റീജിയനുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 നാളെ ഒക്ടോബർ 12 ശനിയാഴ്ച ബോൾട്ടനിലെ

ബോൾട്ടൻ∙ യുക്മയുടെ പ്രബല റീജിയനുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 നാളെ ഒക്ടോബർ 12 ശനിയാഴ്ച ബോൾട്ടനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോൾട്ടൻ∙ യുക്മയുടെ പ്രബല റീജിയനുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 നാളെ ഒക്ടോബർ 12 ശനിയാഴ്ച ബോൾട്ടനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോൾട്ടൻ∙ യുക്മയുടെ പ്രബല റീജിയനുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 നാളെ ഒക്ടോബർ 12 ശനിയാഴ്ച ബോൾട്ടനിലെ ഔർ ലേഡി ഓഫ് ലൂർദ്ദ് പാരീഷ് ഹാളിൽ രാവിലെ 10 മണിക്ക് യുക്മ മുൻ നാഷണൽ പ്രസിഡന്റും സ്ഥാപക കമ്മിറ്റിയിലെ ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന മാമ്മൻ ഫിലിപ്പ് മുഖ്യാതിഥി ആയി ഭദ്രദീപം തെളിയിച്ച് ഈശ്വര പ്രാർഥനയോടെ ആരംഭിക്കുന്ന മൽസരങ്ങൾ വൈകിട്ട് 7 മണിക്ക് സമ്മാനദാനത്തോടെ സമാപിക്കുന്ന രീതിയിലാണ്  ക്രമീകരിച്ചിരിക്കുന്നത്.

ദശാബ്ദിയുടെ നിറവിൽ നടക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ദേശീയ സെക്രട്ടറി അലക്സ് വർഗീസ് രക്ഷാധികാരിയും റീജിയണൽ പ്രസിഡന്റ്  അഡ്വ. ജാക്സൺ തോമസ് ചെയർമാനും റീജിയനിൽ നിന്നുള്ള നാഷണൽ എക്സിക്യൂട്ടീവും ഹോസ്റ്റിങ് അസ്സോസിയേഷൻ ആയ ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രതിനിധിയുമായ കുരൃൻ ജോർജ് വൈസ് ചെയർമാനും ആർട്സ് കോർഡിനേറ്റർ രാജീവ് കൺവീനറും ആയ കമ്മിറ്റിയിൽ ഓഫീസ് കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ബിജു പീറ്റർ,  ഷാരോൺ ജോസഫ്, സിന്ധു ഉണ്ണി എന്നിവരും സ്റ്റേജ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് റീജിയണൽ സെക്രട്ടറി സുരേഷ് നായരും ജോയിന്റ് ട്രഷറർ ജോബി സൈമണും ആയിരിക്കും. പ്രോഗ്രാം കോർഡിനേറ്റർമാരായി വൈസ് പ്രസിഡന്റ് കെ ഡി ഷാജി മോനും മുൻ പ്രസിഡന്റ് ഷിജോ വർഗ്ഗീസും അവാർഡ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് സുരേഷ് നായരും ബിജു പീറ്ററും ബിനു വർക്കിയും ആയിരിക്കും. സ്വാഗതസംഘം ചുമതല വഹിക്കുന്നത് റീജിയണൽ ജോയിന്റ് സെക്രട്ടറി പുഷ്പരാജും മുൻ റീജനൽ സെക്രട്ടറി തങ്കച്ചൻ ഏബ്രഹാമും ചേർന്ന് ആയിരിക്കും.

ADVERTISEMENT

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സംപൂർണ്ണ ഓൺലൈൻ റജിസ്ട്രേഷൻ മുതൽ പരാതികൾക്ക് ഇടയില്ലാത്ത വിധം നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ആണ് റീജിയണൽ കലാമേളക്ക് തയാറെടുത്തിരിക്കുന്നത്. 13 അംഗ സംഘടനകളും തങ്ങളുടെ പരമാവധി ആളുകളെ പങ്കെടുപ്പിച്ച് കടുത്ത മൽസരങ്ങൾ കാഴ്ച വയ്ക്കുന്നതിനുള്ള അവസാന തയാറെടുപ്പിലാണ്. കേരളത്തിലെ കലാമേളകളുടെ അതേ വേഗവും താളവും ഈണവും വരികളും സംഗീതവും എല്ലാം സംയോജിക്കുന്നത് ബോൾട്ടനിലെ നാലു വേദികളിലായിട്ടായിരിക്കും.

രാവിലെ 9 മണിമുതൽ മൽസരാർഥികൾക്ക് തങ്ങളുടെ അസ്സോസിയേഷൻ പ്രതിനിധികളുമായി വന്ന് ചെസ്റ്റ് നമ്പർ വാങ്ങാവുന്നതാണ്. ആവശ്യപ്പെട്ടാൽ ബോദ്ധ്യപ്പെടുത്താൻ മൽസരാർത്ഥികൾ ആവശ്യമായ തിരിച്ചറിയൽ രേഖകൾ കരുതണമെന്നും സംഘാടകർ  പ്രത്യേകം ഓർമ്മിപ്പിച്ചു.

ADVERTISEMENT

മൽസരാർതഥികളുടെയും കാണികളുടെയും സൗകര്യാർത്ഥം മിതമായ നിരക്കിൽ ലഭിക്കുന്ന ഭക്ഷണശാല ഉണ്ടായിരിക്കും. യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം രാവിലെ 9 മുൽ 10 വരെ നടക്കും. നോർത്ത് വെസ്റ്റ് റീജിയനിലെ യുക്മയിൽ അംഗത്വമില്ലാത്ത ആളുകൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചിത്രരചനാ മത്സരത്തിന്റെ ചുമതല വഹിക്കുന്ന മുൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാമിനെ ( 07883022378) ബന്ധപ്പെടേണ്ടതാണ്.

വേദിയുടെ വിലാസം:-

ADVERTISEMENT

ഔർ ലേഡി ഓഫ് ലൂർദ്ദ് പാരീഷ് ഹാൾ, 

275 പ്ളോഡർ ലെയിൻ, ബോൾട്ടൻ, BL4 0BR

വാർത്ത അയക്കുന്നത്

പിആർഓ

യുക്മ