മാഞ്ചസ്റ്റർ∙ 10-ാം യുക്മ ദേശീയ കലാമേളയോടനുബന്ധിച്ച് യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ബാസിൽഡൻ മലയാളി അസ്സോസ്സിയേഷനിലെ (ഈസ്റ്റ് ആംഗ്ളിയ റീജിയൺ) സിജോ ജോർജ് കരസ്ഥമാക്കി. 10-ാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോ മത്സരത്തിൽ വിജയിച്ച സിജോ

മാഞ്ചസ്റ്റർ∙ 10-ാം യുക്മ ദേശീയ കലാമേളയോടനുബന്ധിച്ച് യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ബാസിൽഡൻ മലയാളി അസ്സോസ്സിയേഷനിലെ (ഈസ്റ്റ് ആംഗ്ളിയ റീജിയൺ) സിജോ ജോർജ് കരസ്ഥമാക്കി. 10-ാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോ മത്സരത്തിൽ വിജയിച്ച സിജോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ∙ 10-ാം യുക്മ ദേശീയ കലാമേളയോടനുബന്ധിച്ച് യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ബാസിൽഡൻ മലയാളി അസ്സോസ്സിയേഷനിലെ (ഈസ്റ്റ് ആംഗ്ളിയ റീജിയൺ) സിജോ ജോർജ് കരസ്ഥമാക്കി. 10-ാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോ മത്സരത്തിൽ വിജയിച്ച സിജോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ∙ 10-ാം യുക്മ ദേശീയ കലാമേളയോടനുബന്ധിച്ച് യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ബാസിൽഡൻ മലയാളി അസ്സോസ്സിയേഷനിലെ (ഈസ്റ്റ് ആംഗ്ളിയ റീജിയൺ) സിജോ ജോർജ് കരസ്ഥമാക്കി. 10-ാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോ മത്സരത്തിൽ വിജയിച്ച  സിജോ ജോർജ് ഡിസൈൻ ചെയ്ത ലോഗോയായിരുന്നു പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒദ്യോഗിക ലോഗോയായി ഉപയോഗിച്ചത്. ഈ വിജയം കൂടിയായപ്പോൾ സിജാേയ്ക്ക്  ഇരട്ടി മധുരം.  സി.കെ.സി കവൻട്രിയിലെ (മിഡ്ലാൻഡ്സ് റീജിയൺ) രേവതി നായർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കെഎംഎ. കീത്‌ലിയിലെ (യോർക്ക് ഷെയർ ആന്റ് ഹംബർ റീജിയൺ) ഫെർണാണ്ടസ്  വർഗ്ഗീസ് മൂന്നാം സ്ഥാനം നേടി.

ജൂനിയർ വിഭാഗത്തിൽ കേരള ക്ലബ്ബ് നനീറ്റണിലെ (മിഡ്ലാൻഡ്സ് റീജിയൺ) ഷോൺ ബിൻസ് മോൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഓക്സ്മാസിലെ (സൌത്ത് വെസ്റ്റ്) മാലു ജയകൃഷ്ണൻ രണ്ടാം സ്ഥാനവും ബി.എം.എ ബോൾട്ടണിലെ (നോർത്ത് വെസ്റ്റ് റീജിയൺ) ജാക്വലിൻ ജോമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ADVERTISEMENT

സബ്ബ് ജൂനിയർ വിഭാഗത്തിൽ വിൽറ്റ് ഷെയർ മലയാളി അസ്സോസ്സിയേഷനിലെ (സൗത്ത് വെസ്റ്റ് റീജിയൻ) സുരഭി സഞ്ജീവ്കുമാർ, നോർമ മാഞ്ചസ്റ്ററിലെ (നോർത്ത് വെസ്റ്റ് റീജിയൺ)  കാതറൈൻ കെ ആൻസൺ, ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷനിലെ (യോർക്ക്ഷെയർ ആന്റ് ഹംബർ റീജിയൺ) അമാൻഡ ജോസഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 

വിവിധ റീജിയനുകളിലായി നടന്ന ആദ്യ റൗണ്ട് മത്സരങ്ങളിൽ വിജയികളായ മുപ്പതോളം ചിത്രരചനാ പ്രതിഭകളാണ് നവംബർ രണ്ടിന് മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറിൽ നടന്ന ഫൈനൽ  റൗണ്ടിൽ വളരെ ആവേശപൂർവ്വം മാറ്റുരച്ചത്. 

യുകെ മലയാളികൾക്കിടയിലെ അറിയപ്പെടുന്ന ചിത്രകാരനും യുക്മ സാംസ്കാരിക വേദി കലാ വിഭാഗം കൺവീനറുമായ ജിജി വിക്ടറുടെയും സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തിയുടേയും നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനലാണ് മത്സരങ്ങൾ നിയന്ത്രിച്ചതും  മൂല്യ നിർണ്ണയം നടത്തിയതും. തന്റെ കലാ സൃഷ്ടികളുടെ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ജിജി വിക്ടർ, വിൽറ്റ്ഷയർ മലയാളി അസ്സോസ്സിയേഷൻ പ്രസിഡന്റും യുക്മ സൌത്ത് വെസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റുമാണ്.

കലാമേളയുടെ പ്രധാന വേദിയിൽ നടന്ന സമ്മാനദാന ചടങ്ങിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി, സാംസ്കാരിക വേദി ചെയർമാൻ കൂടിയായ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, ജിജി വിക്ടർ എന്നിവർ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ ജോസഫ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ്ജ്, യുക്മ പി ആർ ഒ സജീഷ് ടോം, ജനറൽ കൺവീനർമാരായ തോമസ് മാറാട്ടുകളം, ജയ്സൺ ജോർജ്ജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ADVERTISEMENT

റീജനൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ചിത്രരചനാ മത്സരം ആദ്യ റൗണ്ട് റീജനൽ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും നാഷനൽ കലാമേളയോടനുബന്ധിച്ച് വിതരണം ചെയ്തു. കലാമേള സ്റ്റേജ് രണ്ടിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ തോമസ് മാറാട്ടുകളം, കലാ വിഭാഗം കൺവീനർ ജിജി വിക്ടർ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ജാക്സൺ തോമസ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. 

രണ്ട് ഘട്ടങ്ങളായി നടത്തിയ ചിത്ര രചനാ മത്സരത്തിൽ വിജയികളായവരേയും പങ്കെടുത്തവരേയും യുക്മ ദേശീയ ഭാരവാഹികളും സാംസ്കാരിക വേദി നേതൃത്വവും പ്രത്യേകം അഭിനന്ദിച്ചു. മത്സരാർത്ഥികളുടെ രചനകൾ പൊതുവേ ഉന്നത നിലവാരം പുലർത്തുന്നവയാണെന്നും വരും വർഷങ്ങളിൽ കൂടുതൽ ആളുകൾ ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കുവാൻ മുന്നോട്ട് വരണമെന്നും ജിജി വിക്ടർ തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

റീജനൽ വിജയികൾ

ADVERTISEMENT

സൗത്ത്  ഈസ്റ്റ് റീജിയൻ:-

സബ്ബ് ജൂനിയർ - 

1. സാറ കുളത്തുങ്കൽ, ഡാർട്ട്ഫോർഡ് മലയാളി അസ്സോസ്സിയേഷൻ.

ജൂനിയർ -

1. ഷെയ്ൻ സെബാസ്റ്റ്യൻ, ഡി.കെ.സി പൂൾ

2. മരിയ കുളത്തുങ്കൽ, ഡാർട്ട്ഫോർഡ് മലയാളി അസ്സോസ്സിയേഷൻ

3. സിറിയക്ക് സോണി, ഡി.കെ.സി പൂൾ.

നോർത്ത് വെസ്റ്റ് റീജിയൻ :-

സബ് ജൂനിയർ -

1. ജോഷ്വ കുര്യൻ, ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ

2. എയ്മി ജോഷി, വിഗൻ മലയാളി അസ്സോസ്സിയേഷൻ

3. കാതറൈൻ കെ ആൻസൺ, നോർമ.

ജൂനിയർ -

1. ജാക്വലിൻ ജോമി, ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ.

സൗത്ത് വെസ്റ്റ് റീജിയൻ:-

സബ്ബ് ജൂനിയർ -

1. സുരഭി സൻജീവ് കുമാർ, WMA

2. ഡവീന അബി, WMA

3. ഏബൽ ജോർജ്ജ് തരകൻ, WMA.

ജൂനിയർ -

1. മാലു ജയകൃഷ്ണൻ, ഓക്സ്മാസ്

2. അഞ്ജലി റെജി, ഓക്സ്മാസ്

3. ഹന്ന സക്കറിയ, ഐഎംഎ ബാൻബറി.

സീനിയർ -

1. നീന ആൻ ജേക്കബ്ബ്, ഡബ്ല്യുഎംഎ

മിഡ്ലാൻഡ്സ് റീജിയൻ:-

സബ്ജൂനിയർ -

1. ആഗ്നസ് അജിത് പുല്ല്കാട്ട്, BCMC

2. മരിയ സന്തോഷ്, കേരളൈറ്റ് കമ്യൂണിറ്റി

3. അലക്സ അജിത് പുല്ല്കാട്ട്, BCMC

ജൂനിയർ -

1. അനറ്റ് അജിത് പുല്ല്കാട്ട്, BCMC

2. ഷോൺ ബിൻസ്മോൻ, കേരള ക്ളബ്ബ് നനീറ്റൺ

3. ആൻഡ്രു അജിത് പുല്ല്കാട്ട്, BCMC.

സീനിയർ -

1. രേവതി നായർ, CKC കവൺട്രി

2. സരിൻ ജോർജ്ജ്, കേരളൈറ്റ് കമ്മ്യൂണിറ്റി

3. അന്ന മാത്യൂസ്, കേരളൈറ്റ് കമ്മ്യൂണിറ്റി.

ഈസ്റ്റ് ആംഗ്ളിയ റീജിയൻ :-

സബ് ജൂനിയർ -

1. നിക്കോളാസ് രാജു, BMA

2. അലീന ജോർജ്ജ്, BMA

3. നോറ ബാബു, കേംബ്രിഡ്ജ് അസ്സോസ്സിയേഷൻ

.ജൂനിയർ -

1.ജോയൽ ജോസഫ്, 

BMA

2. സുഭദ്ര സുമേഷ് മേനോൻ, കോൾചെസ്റ്റർ മലയാളി കമ്മ്യൂണിറ്റി.

സീനിയർ -

1. സിജോ ജോർജ്ജ്, BMA.

യോർക്ക്ഷെയർ ആന്റ് ഹംബർ റീജിയൻ :-

സബ് ജൂനിയർ -

1. ജാസ്മിൻ ജേക്കബ്ബ്, LEMA

2. അമാൻഡ ജോസഫ്, ഷെഫീൽഡ്

3. ഓസ്റ്റിൻ ജോസഫ്, ഷെഫീൽഡ്.

ജൂനിയർ -

1. സെഹ്റ ഇർഷാദ്, ഹൾ

2, തൻമയ തോമസ്, ഹൾ

സീനിയർ -

1. അജയ് ചന്ദ്രൻ, SKCA

2. ലക്ഷ്മി അജയ്, SKCA

3. ഫെർണാണ്ടസ് വർഗീസ്, KMA.