ലണ്ടൻ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് യുകെയിലെ പ്രവർത്തകർ സജ്ജരാകുന്നു.

ലണ്ടൻ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് യുകെയിലെ പ്രവർത്തകർ സജ്ജരാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിലിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നയിക്കാനുള്ള എൽഡിഎഫ് ക്യാംപെയിൻ കമ്മിറ്റിയുടെ ഉദ്‌ഘാടനം ജനുവരി 23 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8 ന്. യുകെയിലെ ഇടതുപക്ഷ പ്രവർത്തകർ പങ്കെടുക്കുന്ന കൺവൻഷൻ  സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കേരള കോൺഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിൻ എംഎൽഎ, എഐസി സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ എന്നിവരും പങ്കെടുത്ത് സംസാരിക്കും. എൽഡിഫ് യുകെ കൺവീനർ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിക്കും. വിവിധ ഘടക കക്ഷികളെ പ്രതിനിധീകരിച്ചു നേതാക്കൾ ആശംസയർപ്പിക്കും .

ADVERTISEMENT

സിപിഐ(എം) യുകെ ഘടകമായ എഐസി യുകെ ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സിപിഐ, പ്രവാസി കേരളാകോൺഗ്രസ് (എം), ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, ഐ‍ഡബ്യുഎ യുകെയിലെ വർഗ്ഗ ബഹുജന കലാസാംസ്കാരിക സംഘടനകൾ പ്രവാസി രാഷ്ട്രീയ സംഘടനകൾ എന്നിവ ഉൾപ്പെടുന്നതാണ് എൽഡിഫ് യുകെ ക്യാംപെയിൻ കമ്മിറ്റി.

യോഗത്തിൽ പങ്കെടുക്കാനും കേരളത്തിലെ ഇടതുപക്ഷനജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങളിൽ അണിചേരുവാനും എല്ലാ പ്രവാസി സുഹൃത്തുക്കളും മുന്നിട്ടിറങ്ങണം എന്ന് എഐസി സെക്രട്ടറി സ.ഹർസെവ് ബെയ്‌ൻസ്‌,എൽഡിഫ് യുകെ ക്യാംപെയിൻ കമ്മിറ്റി കൺവീനർ സ.രാജേഷ് കൃഷ്ണ എന്നിവർ അഭ്യർഥിച്ചു. സൂം ഓൺലൈൻ മീറ്റിംഗ്  പ്ലാറ്റഫോമിൽ  നടക്കുന്ന കൺവൻഷൻ എഐസി ഫെയ്സ്ബുക്ക് പേജിലൂടെ (www.facebook.com/CPIMAIC)  ലൈവായി കാണാവുന്നതാണ്.