ലണ്ടൻ∙ രാജ്യമെങ്ങും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അതൊന്നും ക്രിസ്മസ് ആഘോഷങ്ങളുടെ പൊലിമയെ ബാധിക്കാതിരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കരുതലെടുക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നീക്കങ്ങൾ. ചെറുകിട വ്യാപാരമേഖലയിലെ വിജയം എടുത്തു കാണിക്കുവാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ രാജ്യമെങ്ങും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അതൊന്നും ക്രിസ്മസ് ആഘോഷങ്ങളുടെ പൊലിമയെ ബാധിക്കാതിരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കരുതലെടുക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നീക്കങ്ങൾ.

ചെറുകിട വ്യാപാരമേഖലയിലെ വിജയം എടുത്തു കാണിക്കുവാനും ക്രിസ്മസ് ഷോപ്പിങ്ങുകൾ  പ്രാദേശികമായി നടത്താനും ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി തന്റെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിങ് സ്ട്രീറ്റില്‍ ക്രിസ്മസ് വിപണി ഒരുക്കിയിരിക്കുകയാണ് ഋഷി സുനക്.

ADVERTISEMENT

സുനക്ക് തന്റെ പത്‌നി അക്ഷത മൂര്‍ത്തിക്കൊപ്പം വിപണിയിലെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചും സാധനങ്ങൾ വാങ്ങിയും കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾ ബ്രിട്ടീഷ് ജനത ഏറ്റെടുത്തു കഴിഞ്ഞു . ചാന്‍സലര്‍ ജെറെമി ഹണ്ടും സ്റ്റാള്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ചെറുകിടക്കാര്‍ക്ക് ആശ്വാസമായി രൂപീകരിച്ച വിപണിയിലെ സ്റ്റാളുകള്‍ ഓരോന്നും സന്ദര്‍ശിച്ച സുനക് വിപണിയിലെത്തിയ ചെറുകിട കച്ചവടക്കാര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യാനും സമയം കണ്ടെത്തി.

ബ്രിട്ടനിൽ ഔദ്യോഗിക ക്രിസ്മസ് ആഘോഷം നടക്കുന്നത് ഡിസംബറിലെ ആദ്യ ശനിയാഴ്ചയാണ്. എന്നാല്‍, ഡൗണിംഗ് സ്ട്രീറ്റ് അതിനു മുന്‍പേ മികച്ചൊരു ക്രിസ്മസ്  സന്ദേശവുമായി എത്തിയത് ചെറുകിട വ്യാപാരികളിൽ ഉണർവ് നൽകിയിട്ടുണ്ട്.

ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ യുക്രെയിന്‍ പ്രഥമ വനിത ഒലേന സെലെന്‍സ്‌കിയുമായി നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ വച്ച് അക്ഷത കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അവിടെ ഇരുവരും ഒരുമിച്ച് ക്രിസമസ് ട്രീ അലങ്കരിക്കുകയും ഉണ്ടായി. സുനക് മന്ത്രിസഭയിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും സുനകിന്റെ വീടിനു മുന്നിലെ വിപണിയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഷോപ്പിങ്ങിന് എത്തുന്നുണ്ട്.

English Summary: Downing Street transformed into a festive street market to showcase the best of British businesses