ലണ്ടൻ∙ നടൻ വിനീത് കുമാറിന്‍റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പവി കെയർ ടേക്കർ' എന്ന ചിത്രം ഏപ്രിൽ 26ന് കേരളത്തിൽ റിലീസ് ചെയ്യുന്നതിനൊപ്പം യൂറോപ്യൻ രാജ്യങ്ങളിലും പ്രദർശനത്തിനെത്തും. യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ചിത്രം എത്തിക്കുന്നത് ആർഎഫ്ടി ഫിലിംസാണ്. ഈ ചിത്രം വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ നടൻ വിനീത് കുമാറിന്‍റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പവി കെയർ ടേക്കർ' എന്ന ചിത്രം ഏപ്രിൽ 26ന് കേരളത്തിൽ റിലീസ് ചെയ്യുന്നതിനൊപ്പം യൂറോപ്യൻ രാജ്യങ്ങളിലും പ്രദർശനത്തിനെത്തും. യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ചിത്രം എത്തിക്കുന്നത് ആർഎഫ്ടി ഫിലിംസാണ്. ഈ ചിത്രം വിതരണം ചെയ്യുന്നത് കേരളത്തിലെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ്. ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണിത്.

യുകെ കൂടാതെ യൂറോപ്യൻ രാജ്യങ്ങളായ അയർലൻഡ്, മാൾട്ട, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ആർഎഫ്ടി ഫിലിംസ് ഉടമ റൊണാൾഡ് തോണ്ടിക്കൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. യുകെയിൽ മാത്രം ഏകദേശം 70 ൽപ്പരം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ഒഡിയോൺ, സിനിവേൾഡ്, വിയുഇ, ലൈറ്റ്, ഷോകേസ്  തുടങ്ങിയ തിയറ്റർ ഗ്രൂപ്പുകളിലൂടെയാണ് യുകെയിലെ പ്രദർശനം. അയർലൻഡിൽ 12 തിയറ്ററുകളിലാണ് ആദ്യഘട്ടത്തിൽ പ്രദർശനം ഉണ്ടാവുക. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്ക് ഒപ്പമിരുന്ന് സിനിമ കാണാനുള്ള ബിബിഎഫ്സിയുടെ 12A സർട്ടിഫിക്കറ്റും ചിത്രത്തിന് യുകെയിൽ ലഭ്യമായിട്ടുണ്ട്.

ADVERTISEMENT

പഴയ ഫോമിൽ ഒരു കോമഡി കഥാപാത്രമായി ദിലീപിനെ കാണാൻ കഴിയമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് യുകെയിലെ സിനിമ പ്രേമികളായ മലയാളികൾ മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. ദിലീപിനെ കൂടാതെ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവർ  ചിത്രത്തിലെ അഞ്ച് നായികമാരായി എത്തുന്നുണ്ട്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. 

ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രാജേഷ് രാഘവന്റേതാണ്. ഛായാഗ്രഹകൻ സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ.പി. വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, സംഗീതം മിഥുൻ മുകുന്ദൻ, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്‌ഷൻ ഡിസൈൻ നിമേഷ് എം താനൂർ, പ്രൊഡക്‌ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ. ചീഫ് അസോ. ഡയറക്ടർ രാകേഷ് കെ. രാജൻ, കോസ്റ്റ്യൂം സഖി എൽസ, മേക്കപ്പ്  റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, പിആർഓ എ.എസ്. ദിനേശ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻസ് -യെല്ലോ ടൂത്ത്‌, ഡിജിറ്റൽ മാർക്കറ്റിങ് സുജിത് ഗോവിന്ദൻ,  കണ്ടന്റ് ആൻഡ് മാർക്കറ്റിങ് ഡിസൈൻ പപ്പെറ്റ് മീഡിയ.

English Summary:

'Pavi Care Taker' is all set to release in European countries as well.