ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനിലെ പൊതു സ്വിമ്മിങ് പൂളുകളില്‍ നിലനിന്ന സ്ത്രീ വിവേചനത്തിന് അന്ത്യം. സ്ത്രീകള്‍ക്കും പുരുഷന്‍മാരെപ്പോലെ മാറു മറയ്ക്കാതെ പൊതു നീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാന്‍ അനുമതി....

ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനിലെ പൊതു സ്വിമ്മിങ് പൂളുകളില്‍ നിലനിന്ന സ്ത്രീ വിവേചനത്തിന് അന്ത്യം. സ്ത്രീകള്‍ക്കും പുരുഷന്‍മാരെപ്പോലെ മാറു മറയ്ക്കാതെ പൊതു നീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാന്‍ അനുമതി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനിലെ പൊതു സ്വിമ്മിങ് പൂളുകളില്‍ നിലനിന്ന സ്ത്രീ വിവേചനത്തിന് അന്ത്യം. സ്ത്രീകള്‍ക്കും പുരുഷന്‍മാരെപ്പോലെ മാറു മറയ്ക്കാതെ പൊതു നീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചതോടെയാണിത്.

Read also : ഗാരി ലിനേക്കറെ മൂന്നിരട്ടി ശമ്പളത്തിൽ സ്വന്തമാക്കാൻ ഐടിവി രംഗത്ത്; ബിബിസിയിൽ ഭാഗിക പണിമുടക്ക് തുടരുന്നു

സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ പൂളുകളിലിറങ്ങാന്‍ അനുമതി നിഷേധിക്കുന്നത് വിവേചനമാണെന്നാരോപിച്ച് ഒരു യുവതി നല്‍കിയ പരാതിയിലാണ് അനുകൂല നടപടി വന്നിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് ലിംഗഭേദമന്യേ എല്ലാവര്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്തല്‍കുളങ്ങള്‍ ഉപയോഗിക്കാം.

ADVERTISEMENT

മാറുമറയ്ക്കാതെ നീന്തല്‍ കുളത്തിലിറങ്ങാന്‍ കഴിയില്ലെന്നും തിരിച്ചുകയറണമെന്നും അധികൃതര്‍ പറഞ്ഞതാണു യുവതി പരാതി നല്‍കാന്‍ കാരണമായത്. ഇതു വിവേചനമാണെന്നും മേല്‍വസ്ത്രം വേണ്ടെന്നു വയ്ക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നുമായിരുന്നു യുവതിയുടെ വാദം.

പരാതി പരിഗണിച്ച സെനറ്റ് ഓംബുഡ്സ്പേഴ്സണ്‍ വിവേചനം തന്നെയാണെന്നു വിലയിരുത്തി. നേരത്തെ മേല്‍വസ്ത്രമില്ലാതെ സ്ത്രീകള്‍ കുളത്തിലിറങ്ങിയാല്‍ നീന്തല്‍ക്കുളമുപയോഗിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കുക വരെ ചെയ്തിരുന്നു.

ADVERTISEMENT

English Summary : Berlin to allow women to go topless at public swimming pools