ADVERTISEMENT

സോമർസെറ്റ്∙ കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ന​യ​ത്തെ വി​മ​ർ​ശി​ച്ച് ട്വീ​റ്റ് ചെ​യ്തതിനെ തുടർന്നു ബിബിസി സസ്‌പെന്‍ഡ് ചെയ്ത ഗാരി ലിനേക്കറിനെ സ്വന്തമാക്കാൻ ഐടിവി രംഗത്ത്.

Read also : ബ്രിട്ടൻ പാർലമെന്റിലേക്ക് മത്സരിക്കാൻ മലയാളിയായ മഞ്ജു; ലേബർ പാർട്ടിയുടെ സാധ്യതാ പട്ടികയിൽ ഇടം നേടി

ഇം​ഗ്ല​ണ്ട് ഫുട്ബോൾ ടീമിന്റെ മുൻ ക്യാ​പ്റ്റ​ൻ കൂടിയായ ഗാ​രി ലി​നേ​ക്ക​റി​നെ​ മൂന്നിരട്ടി ശമ്പളം നൽകി സ്വന്തമാക്കാനാണ് ഐടിവി ന്യൂസ്‌ രംഗത്തുള്ളത്. ഗാരി ലിനേക്കറിനെതിരെ ന​ട​പ​ടി​യെ​ടു​ത്തത് ബിബിസിയിലെ ഭാഗിക പണിമുടക്കിന് കാരണമായിരുന്നു. ബിബിസിയുടെ ‘മാ​ച്ച് ഓ​ഫ് ദ ​ഡേ’ അ​വ​താ​ര​ക സ്ഥാ​ന​ത്തു നിന്നു നീ​ക്കി​യ ഗാരി ലി​നേ​ക്ക​റി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മ​റ്റ് അ​വ​താ​ര​ക​രും പ​ണി​മു​ട​ക്കി​യ​തോ​ടെയാണ് ഈ ​ആ​ഴ്ച കു​റ​ച്ച് സ്​​പോ​ർ​ട്സ് പ​രി​പാ​ടി​ക​ളെ ഉ​ണ്ടാ​കു​വെ​ന്നു ബിബിസിക്ക് ​പ്രഖ്യാ​പി​ക്കേ​ണ്ടി ​വ​ന്നത്.

gary-lineker-2

വിവാദങ്ങൾ ഉണ്ടാകും മുൻപേ ബിബിസിയിൽ താൻ അവതരിപ്പിക്കുന്ന പ്രോഗ്രാമിനോടുള്ള വിധേയത്വം മൂലം മറ്റ് ചാനലുകളിൽ നിന്നുള്ള ഓഫറുകൾ ലിനേക്കർ മുൻപ് നിരസിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഐടിവി ന്യൂസ്‌ ഉൾപ്പടെയുള്ള ചാനലുകളുടെ നീക്കത്തോട് പ്രതികരിച്ചിട്ടില്ല. ബിബിസിയില്‍ ലഭിക്കുന്ന 1.35 മില്ല്യണ്‍ പൗണ്ടിന്റെ മൂന്നിരട്ടിയാണ് ഐടിവി ഓഫര്‍ ചെയ്യുകയെന്നാണ് പുറത്തു വരുന്ന സൂചനകൾ.

രാഷ്ട്രീയ നിലപാടുകള്‍ ട്വീറ്റ് ചെയ്തതിന് ബിബിസിയുമായി ഉടക്കിയ താരത്തിന് എന്തു വിഷയത്തിലും ട്വീറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യവും ഐടിവി ന്യൂസ്‌ നൽകുമെന്നും സൂചനയുണ്ട്. എന്നാൽ ലിനേക്കറുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു ബിബിസി അധികൃതർ പറയുന്നു.

പ്രീ​മി​യ​ർ ലീ​ഗി​ലെ നി​ര​വ​ധി താ​ര​ങ്ങ​ളും കാ​യി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ലി​നേ​ക്ക​റി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ബ്രി​ട്ടീ​ഷ് ഗവ​ണ്‍മെ​ന്റി​ന്റെ കു​ടി​യേ​റ്റ ന​യ​ത്തെ മുപ്പതുകളിലെ ജ​ര്‍മ​നി​യിലെ ക്രൂരനിയമത്തോട് ഉ​പ​മി​ച്ച​താ​ണ് ലി​നേ​ക്ക​റി​നെ​തി​രാ​യ ന​ട​പ​ടി​ക്ക് കാ​ര​ണം. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തിന് വില​ങ്ങി​ടു​ന്ന​താ​ണ് ബിബിസി​യു​ടെ ന​ട​പ​ടി​യെ​ന്ന് വിമ​ർ​ശ​ന​മു​യ​ർ​ന്നിരുന്നു.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കും സസ്പെൻഷൻ നടപടിയിൽ പ്രതികരണം നടത്തിയിരുന്നു. ഗാരി ലി​നേ​ക്ക​ർ മി​ക​ച്ച ഫു​ട്ബാ​ൾ ക​ളി​ക്കാ​ര​നും ക​ഴി​വു​ള്ള അ​വ​താ​ര​ക​നു​മാ​ണെ​ന്നും പ​റ​ഞ്ഞ ഋഷി സു​ന​ക് പ്ര​ശ്നം സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ലി​നേ​ക്ക​റി​നെ നീ​ക്കി​യ​തി​ല്‍ സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന വാ​ദ​ങ്ങ​ൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഋഷി സുനക് പ്ര​തി​ക​ര​ണം നടത്തിയത്.

English Summary: Gary Lineker to be offered triple his wages by ITV if he quits BBC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com