യൂ കെയിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ വാർഷിക കൺവൻഷനായ 17–ാമത്‌ എംപിഎ യുകെ നാഷനൽ കോൺഫറൻസ് ഹേവാർഡ്‌സ് ഹീത്തിലെ അർഡിങ്‌ലി പട്ടണത്തിൽ വച്ചു 2024 മാർച്ച് 29, 30, 31 തീയതികളിൽ നടക്കും. മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ പ്രസിഡന്റ് റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ദൈവവചന ശുശ്രുഷക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙  യുകെയിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ വാർഷിക കൺവൻഷനായ 17–ാമത്‌ എംപിഎ യുകെ നാഷനൽ കോൺഫറൻസ് ഹേവാർഡ്‌സ് ഹീത്തിലെ അർഡിങ്‌ലി പട്ടണത്തിൽ വച്ചു 2024 മാർച്ച് 29, 30, 31 തീയതികളിൽ നടക്കും. മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ പ്രസിഡന്റ് റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ദൈവവചന ശുശ്രുഷക്കായി പാസ്റ്റർ ദാനിയേൽ കൊന്നനിൽകുന്നതിലാണ് (സെക്രട്ടറി, ഐ പി സി കേരള സ്റ്റേറ്റ്) മുഖ്യ പ്രാസംഗികൻ. യൂത്ത് സ്‌പീക്കറായി ഡോ ബ്ലസൻ മേമനയും ലേഡീസ് സ്‌പീക്കറായി സിസ്റ്റർ സാറ കോവൂരും പങ്കെടുക്കും. ബ്രദർ അനിൽ അടൂർ എംപിഎ ക്വയറിനൊപ്പം ആരാധനകൾക്ക് നേതൃത്വം നൽകും. ഞായറാഴ്ച സംയുക്ത ആരാധനയോടെ സമ്മേളനങ്ങൾ സമാപിക്കും.

മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണത്തെ കോൺഫറൻസ് അതിവിശാലമായ സൗത്ത് ഓഫ് ഇംഗ്ലണ്ട് ഇവന്റ് സെന്ററിൽ വച്ചാണ് നടത്തപ്പെടുന്നത്. ഈ കോൺഫറൻസിന്റെ വിജയത്തിനായി എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ പി സി സേവ്യർ (ജോ: സെക്രട്ടറി), പാസ്റ്റർ ജിനു മാത്യു (ട്രഷറർ) പ്രവർത്തിച്ചു വരുന്നു. യൂ കെയിലെ പെന്തകോസ്ത് സമൂഹത്തിന്റെ ഏറ്റവും വലിയ കോൺഫറൻസായ എം പി എ യൂ കെ കോൺഫറൻസിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി ലോക്കൽ കോഓർഡിനേറ്റർ പാസ്റ്റർ റോയ് തോമസ് അറിയിച്ചു.

ADVERTISEMENT

(വാർത്ത: പോൾസൺ ഇടയത്ത്)

English Summary:

Malayali Pentecostal Association National Conference