ലണ്ടൻ ∙ ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം പ്രധാനമന്ത്രി ഋഷി സുനകിന് സ്വന്തം പാളയത്തില്‍ നിന്നും തിരിച്ചടി. സ്വന്തം പാര്‍ട്ടിയിലെ എംപിയുടെ കൂറുമാറ്റമാണ് സുനകിന് ലഭിച്ച പുതിയ തിരിച്ചടി. ഡോവറില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി നടാലി എല്‍ഫിക് ആണ് പാര്‍ട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം പ്രധാനമന്ത്രി ഋഷി സുനകിന് സ്വന്തം പാളയത്തില്‍ നിന്നും തിരിച്ചടി. സ്വന്തം പാര്‍ട്ടിയിലെ എംപിയുടെ കൂറുമാറ്റമാണ് സുനകിന് ലഭിച്ച പുതിയ തിരിച്ചടി. ഡോവറില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി നടാലി എല്‍ഫികാണ് പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് ലേബര്‍ പാര്‍ട്ടിയിലേക്ക് കൂറുമാറിയത്. പാർലമെന്റിൽ ഋഷി സുനകിന്റെ ചോദ്യോത്തര വേളയിൽ ആയിരുന്നു കൂറുമാറ്റം.

സുനകിന്റെ കീഴില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിവുകേടിന്റെയും വിഭാഗീയതയുടെയും പര്യായമായി മാറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു നടാലി എൽഫിക്കിന്റെ പ്രാധാന ആരോപണം. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അവര്‍ തുറന്നു പറഞ്ഞു. എന്നാല്‍ എൽഫിക്ക്‌ നേരത്തെ ഒരു പ്രസിദ്ധീകരണത്തിനായി എഴുതിയ ലേഖനം കൺസർവേറ്റീവ് പാർട്ടി പാർലമെന്റിൽ ഉയർത്തി കാട്ടി പ്രതിരോധം തീർത്തു. കുടിയേറ്റ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയേയും വിശ്വസിക്കാന്‍ കഴിയില്ല എന്നായിരുന്നു എൽഫിക്കിന്റെ ലേഖനത്തിൽ അന്ന് ഉണ്ടായിരുന്നത്.

ADVERTISEMENT

ജനപ്രതിനിധി സഭയില്‍ പ്രധാനമന്ത്രിയുടെ ചോദ്യോത്തര പരിപാടി ആരംഭിച്ച ഉടനെയായിരുന്നു നാടകീയ സംഭവങ്ങള്‍. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് സുനക് എന്ന് നടാലി എൽഫിക് ആരോപിച്ചു. അതിര്‍ത്തി സുരക്ഷയും ഹൗസിങ്ങുമാണ് താൻ പാര്‍ട്ടി വിടാന്‍ ഇടയാക്കിയ രണ്ട് കാരണങ്ങള്‍ എന്നും അവര്‍ എടുത്തു പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനിടെ ഇത് രണ്ടാമത്തെ എംപിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും കൂറുമാറുന്നാത്. നേരത്തെ പാര്‍ട്ടി എംപി ഡാന്‍ പോള്‍ട്ടറും പാര്‍ട്ടി വിട്ടിരുന്നു. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ ഏറെ പ്രശ്‌നങ്ങള്‍ നേരിടുന്ന ഡോവറില്‍ കഴിഞ്ഞ തവണ 12,278 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഫിക്ക് ജയിച്ചത്. കുടിയേറ്റ വിഷയം തന്നെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ പ്രധാന ചര്‍ച്ചാ വിഷയമാക്കിയതും. എല്‍ഫിക്ക് തികഞ്ഞ അവസരവാദിയാണെന്നായിരുന്നു കൂറുമാറ്റത്തെ കുറിച്ച് മറ്റ് കൺസർവേറ്റീവ് പാർട്ടി പ്രതിനിധികളുടെ പ്രതികരണം.

English Summary:

UK Elections: Conservative MP Natalie Elphicke Defects to Labour