ദോഹ∙ കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ഖത്തർ പ്രവാസികളും രംഗത്ത്. ദോഹയിലെ പ്രവാസി സംഘടനകളുടെയും ഫെയ്‍സ്ബുക് വാട്‌സാപ് ഗ്രൂപ്പുകളുടെയും നേതൃത്വത്തിലാണ് കേരളത്തിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ഖത്തർ പ്രവാസികളും രംഗത്ത്. ദോഹയിലെ പ്രവാസി സംഘടനകളുടെയും ഫെയ്‍സ്ബുക് വാട്‌സാപ് ഗ്രൂപ്പുകളുടെയും നേതൃത്വത്തിലാണ് കേരളത്തിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നത്. സഹായങ്ങൾ നൽകാൻ സുമനസ്സുകളായ വ്യക്തികളും ധാരാളം. നാട്ടിലേക്ക് അയയ്ക്കാൻ കൂട്ടി വയ്ക്കുന്ന പണത്തിൽ നിന്ന് സ്വന്തം നാടിനായി കരുണയുടെ കരം നീട്ടിയ കുറഞ്ഞ വരുമാനമുള്ള പ്രവാസി മലയാളികളുമുണ്ട്.

ഏകോപനവുമായി ഹെൽപ് ഡെസ്ക്

ഒട്ടേറെ പ്രവാസി സംഘടനകളും ക്യാംപുകളിലേക്ക് സഹായം എത്തിക്കുന്നുണ്ട്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം എത്തിക്കാൻ കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഹെൽപ് ഡെസ്‌കും പ്രവർത്തിക്കുന്നുണ്ട്. കൾചറൽ ഫോറത്തിന്റെ നാട്ടിലെ ഹെൽപ് ഡെസ്‌കുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനം. കഴിഞ്ഞ ദിവസം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 5 സ്പീഡ് ബോട്ടുകളും ധനസഹായവും കൾചറൽ ഫോറം ഖത്തർ നൽകി.

അവധിക്ക് പോയ അംഗങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. ക്യാംപുകളിലേക്ക് ആവശ്യമായ ഭക്ഷണം, തോർത്ത്, ചീപ്പ്, സോപ്പ് തുടങ്ങിയവ ഉൾപ്പെടെ നൽകാൻ ആവശ്യമായ പണവും ഫോറം നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. വുഖൈർ, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ ക്യാംപുകളിലെ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളും ക്യാംപുകളിലേക്കായി പണം സ്വരുപിച്ച് ഫോറത്തിന് കൈമാറിയിരുന്നു.

3 ദിവസം 380 കിലോ സാധനങ്ങൾ

ദോഹയിലെ പ്രധാന വാട്‌സാപ്  ഗ്രൂപ്പായ ഖത്തർ സ്പർശത്തിന്റെ നേതൃത്വത്തിൽ 3 ദിവസമായി വടക്കൻ മേഖലയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തിച്ചത് 380 കിലോഗ്രാം സാധനങ്ങളാണ്. ദോഹയിൽ നിന്നു കണ്ണൂർ, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്ത 28 യാത്രക്കാരുടെ കൈവശമാണ് സാധനങ്ങൾ കൊടുത്തുവിട്ടതെന്നു ഖത്തർ സ്പർശം പ്രതിനിധി സിനീഷ് പറഞ്ഞു. 5 മുതൽ 15 കിലോ വരെ സാധനങ്ങൾ മിക്കവരും കൊണ്ടുപോയി. സ്വന്തം ലഗേജ് ഒഴിവാക്കി ക്യാംപിലേക്ക് മാത്രമായി 30 കിലോ സാധനങ്ങൾ കൊണ്ടുപോയവരുമുണ്ട്. കമ്പിളി പുതപ്പ്, ബെഡ്ഷീറ്റ്, സാനിറ്ററി നാപ്കിനുകൾ, നൈറ്റി, ലുങ്കി, ടോർച്ച് തുടങ്ങിയവയാണ് എത്തിക്കുന്നത്.

ADVERTISEMENT

ആദ്യ ദിവസങ്ങളിൽ ബിസ്‌കറ്റ്, റസ്‌ക്, പാൽപ്പൊടി എന്നിവയും അയച്ചിരുന്നു. ഖത്തർ സ്പർശത്തിന്റെ 2 വാട്‌സാപ്  ഗ്രൂപ്പുകളിലായി 500ലേറെ പേരുണ്ട്. ഇവരാണ് രാപകലില്ലാതെ സാധനങ്ങൾ ശേഖരിക്കുന്നത്. കുറഞ്ഞ വരുമാനമുള്ളവരും ഖത്തർ സ്പർശത്തിലേക്ക് സാധനങ്ങൾ എത്തിക്കുന്നുണ്ട്. കേരളത്തിൽ 3 ഇടങ്ങളിലാണ് കലക്‌ഷൻ പോയിന്റ്. കൊച്ചിയിൽ സിമി സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ഇ-ഉന്നതി, വയനാട്ടിൽ നർഗീസ് ബീഗത്തിന്റെ നേതൃത്വത്തിലുള്ള യെസ് അഡോറ, കണ്ണൂരിൽ ഗായിക സയനോരയുടെ നേതൃത്വത്തിലുള്ള കൈകോർത്ത് കണ്ണൂർ എന്നിവ വഴിയാണ് വിതരണം. കഴിഞ്ഞ പ്രളയകാലത്താണ് ഖത്തർ സ്പർശം വാട്‌സാപ്  ഗ്രൂപ്പ് തുടങ്ങിയത്. കൂട്ടായ്മയുടെ ശക്തിയിൽ കഴിഞ്ഞ വർഷം 13 ടൺ സാധനങ്ങൾ കേരളത്തിൽ എത്തിച്ചിരുന്നു.