ദോഹ ∙ ഇന്ത്യ - ഖത്തർ പ്രതിരോധ ബന്ധത്തിനു ശക്തി പകർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രഥമ ഉഭയകക്ഷി സമുദ്ര നാവിക പരിശീലനത്തിനു തുടക്കമായി. ഇന്ത്യയുടെ ഐഎൻഎസ് ത്രികാന്തും പട്രോൾ എയർക്രാഫ്റ്റായ പി8-ഐയുമാണ് പരിശീലനത്തിനായി ഹമദ് തുറമുഖത്ത് എത്തിയത്. ഖത്തരി അമീരി നാവിക സേനയുമായാണ് ഐഎൻഎസ് ത്രികാന്ത് പരിശീലനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഇന്ത്യ - ഖത്തർ പ്രതിരോധ ബന്ധത്തിനു ശക്തി പകർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രഥമ ഉഭയകക്ഷി സമുദ്ര നാവിക പരിശീലനത്തിനു തുടക്കമായി. ഇന്ത്യയുടെ ഐഎൻഎസ് ത്രികാന്തും പട്രോൾ എയർക്രാഫ്റ്റായ പി8-ഐയുമാണ് പരിശീലനത്തിനായി ഹമദ് തുറമുഖത്ത് എത്തിയത്. ഖത്തരി അമീരി നാവിക സേനയുമായാണ് ഐഎൻഎസ് ത്രികാന്ത് പരിശീലനം നടത്തുന്നത്. കടലിന്റെ ഇരമ്പം എന്ന് അർഥമുള്ള 'സെയ് ർ അൽ ബാഹർ' എന്ന തലക്കെട്ടിലാണു പരിശീലനം നടത്തുന്നതെന്ന് ഇന്ത്യ - ഖത്തർ സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ പി.കുമരൻ വിശദീകരിച്ചു.

ഇന്നലെ ആരംഭിച്ച പരിശീലനം 19നു സമാപിക്കും. തുറമുഖത്ത് 3 ദിവസവും കടലിൽ 2 ദിവസവുമാണു പരിശീലനം. തുറമുഖത്ത് നടക്കുന്ന പരിശീലനത്തിൽ സെമിനാറുകൾ, ഔദ്യോഗിക സന്ദർശനങ്ങൾ, കായിക മത്സരങ്ങൾ, സാമൂഹിക, സാംസ്‌കാരിക പരിപാടികൾ എന്നിവയാണ് ഉൾപ്പെടുന്നതെന്ന് ഐഎൻഎസ് ത്രികാന്ത് ക്യാപ്റ്റൻ വിശാൽ ബിഷ്‌നോയി പറഞ്ഞു. വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, തീവ്രവാദ പ്രതിരോധം എന്നിവയെല്ലാമാണ് സമുദ്ര പരിശീലനത്തിൽ ഉൾപ്പെടുന്നത്.

ADVERTISEMENT

ത്രികാന്തിന്റെ പ്രഥമ ദോഹ സന്ദർശനമാണിത്. ഇന്ത്യൻ നാവിക സേനയുടെ കരുത്തൻ മിസൈൽ പ്രതിരോധ യുദ്ധക്കപ്പലുകളിൽ ഒന്നാണ് ഐഎൻഎസ് ത്രികാന്ത്. വ്യത്യസ്തങ്ങളായ പ്രതിരോധ ആയുധങ്ങളും സെൻസറുകളുമെല്ലാമാണ് കപ്പലിൽ ഉള്ളത്. സമുദ്ര നിരീക്ഷണത്തിനായി അത്യാധുനിക സാങ്കേതിക വിദ്യകളിലാണു പി8-ഐ സമുദ്ര പട്രോൾ വിമാനത്തിന്റെ പ്രവർത്തനം.

റഫാലെ മൾട്ടി-ടാസ്‌ക് യുദ്ധ വിമാനവും ബർസാൻ ക്ലാസ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് സംവിധാനത്തിലുള്ള ആന്റി-ഷിപ് മിസൈൽ പ്രതിരോധ കപ്പലുമാണ് ഖത്തരി അമീരി നാവിക സേന പരിശീലനത്തിനായി ഉപയോഗിക്കുന്നത്.35 നാവിക ഓഫിസർമാരും ഇരുന്നൂറിലേറെ ജീവനക്കാരുമാണ് ഐഎൻഎസ് ത്രികാന്തിലുള്ളത്. ഐഎൻഎസ് ത്രികാന്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ പി.കുമരൻ, ക്യാപ്റ്റൻ വിശാൽ ബിഷ്‌നോയി എന്നിവരെ കൂടാതെ ഇന്ത്യൻ ഡിഫൻസ് അറ്റാച്ചെ ക്യാപ്റ്റൻ കപിൽ കൗശിക്, ഖത്തരി നാവിക സേന കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ മേജർ ഗാനി.എ.അൽകാബി എന്നിവരും പങ്കെടുത്തു. പരിശീലനത്തിന് ശേഷം ഈ മാസം 29ന് ഐഎൻസ് ത്രികാന്ത് തിരികെ മടങ്ങും.

ADVERTISEMENT

ഇന്ത്യ-ഖത്തർ പ്രതിരോധ ബന്ധം സുദൃഢം

ഇന്ത്യയും ഖത്തറും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ സുദൃഢമാക്കാൻ സംയുക്ത നാവിക പരിശീലനം വഴിതെളിക്കുമെന്ന് ഇന്ത്യൻ അംബാസഡർ പി.കുമരൻ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാണ്. പ്രഥമ ഉഭയകക്ഷി സമുദ്ര നാവിക പരിശീലനത്തിലൂടെ തീവ്രവാദം, കടൽകൊള്ള എന്നിവക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളിലും കൂടുതൽ സഹകരണം ഉറപ്പാക്കും. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളിലെയും നാവിക ഉദ്യോഗസ്ഥരുടെ കഴിവുകൾ ശക്തിപ്പെടുത്താനും പരിശീലനം വഴിതെളിക്കുമെന്ന് അംബാസഡർ പറഞ്ഞു.