ദമാം∙ പ്രമുഖ ലാറ്റിനമേരിക്കൻ മൾട്ടിപ്ലക്‌സ്‌ കമ്പനിയായ സിനിപോളിസ് സൗദിയിലെ ദമാം ലുലുമാളിൽ സൗദിയിൽ ആദ്യമായി അത്യാധുനിക സൗകര്യങ്ങളുള്ള സിനിമാശാല തുറന്നു. ലുലു സൗദി ഡിയറക്ടർ ഷെഹിം മുഹമ്മദിന്റെ സാന്നിധ്യത്തിൽ സിനി പോളിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആഷിസ്‌ ശുക്ലയാണ് ഉദ്ഘാടനം നിർവഹിച്ചത്. ലോകത്തിലെ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം∙ പ്രമുഖ ലാറ്റിനമേരിക്കൻ  മൾട്ടിപ്ലക്‌സ്‌ കമ്പനിയായ സിനിപോളിസ് സൗദിയിലെ ദമാം ലുലുമാളിൽ സൗദിയിൽ  ആദ്യമായി അത്യാധുനിക സൗകര്യങ്ങളുള്ള സിനിമാശാല തുറന്നു.  ലുലു സൗദി ഡിയറക്ടർ ഷെഹിം മുഹമ്മദിന്റെ സാന്നിധ്യത്തിൽ സിനി പോളിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആഷിസ്‌ ശുക്ലയാണ് ഉദ്ഘാടനം നിർവഹിച്ചത്. ലോകത്തിലെ തന്നെ നാലാമത്തെ തിയേറ്റർ സർക്യൂട്ട് ആണു സിനിപോളിസ്. അൽ ഹുഖൈർ ഗ്രൂപ്പിന്റെ സിനിപോളിസ് സിനിമാസുമായി സഹകരിച്ച് ദമാം സെൻട്രൽ ലുലുമാളിൽ തുടക്കം കുറിച്ച സിനിമാശാല  ലോകോത്തര സൗകര്യങ്ങളോടെ 7 സ്‌ക്രീനുകളും 640 ഇരിപ്പടങ്ങളും ഉൾക്കൊള്ളുന്നതാണെന്ന് ഇരുകൂട്ടരും ദമാം ലുലുമാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ആഗോള സിനിമാ ശൃംഖലയ്ക്ക് ഒരു വലിയ നാഴികക്കല്ലാകുമിത്. ധാരാളം സിനിമാപ്രേമികൾ താമസിക്കുന്ന രാജ്യത്ത് ആഡംബര ഹൈടെക് തിയേറ്ററുകളിലൂടെ ലോകോത്തര സിനിമകളും അനുബന്ധ സേവനങ്ങളും സാങ്കേതിക മികവോടെ നല്കാന് കഴിയുമെന്നും അവർ വ്യക്തമാക്കി .

ADVERTISEMENT

ലോകോത്തര നിലവാരമുള്ള ചലച്ചിത്ര അനുഭവം ദമാമിൽ ആദ്യമായി കൊണ്ടുവരാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നെന്നു ലുലു ഡിയറക്ടർ ഷെഹിം പറഞ്ഞു. ചൈൽഡ് ഫ്രന്റ്ലി സ്‌ക്രീൻ മുതൽ ലൈഫ് സ്‌ക്രീനിനേക്കാൾ വലുത് ഉൾപ്പെടെയുള്ള ശാലകൾ ഒരുക്കിയതിൽ ലുലു മാളിനെ ആഷിസ്‌ ശുക്ല അഭിനന്ദിച്ചു. 4 ഡി, പ്രീമിയം തിയേറ്ററുകളും ലുലുമാളിലുണ്ട്. ലുലുമാളിന്റെ മുഴുവൻ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നതായും എല്ലാ പ്രായക്കാർക്കും ദേശക്കാർക്കും ഒരു വ്യത്യസ്ഥ സിമിമാനുഭവം സമ്മാനിക്കാൻ സിനിപോളിസ് സജ്ജമായെന്നും ശുക്ല വിശദീകരിച്ചു. 

സൗദി അറേബ്യയിലെ 15 പ്രധാന നഗരങ്ങളിൽ സിനിമാ തിയേറ്ററുകൾ ആരംഭിക്കുന്നതിനായി ദുബായ് ആസ്ഥാനമായുള്ള അൽ തയാർ ഗ്രൂപ്പും മെക്സിക്കോ ആസ്ഥാനമായുള്ള സിനിപോളിസും ചേർന്ന് അൽ ഹോകെയർ ഗ്രൂപ്പിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് പുതുതായി പ്രഖ്യാപിച്ച തിയറ്ററുകൾ. ലുലു ഗ്രൂപ്പിന്റെ ലുലു പ്രോപർട്ടീസും ഷോപിങ് മാൾ & പ്രോപർട്ടി ഡവലപ്മെന്റ് ടീമും ചേർന്നൊരുക്കുന്ന ദമാം ലുലു മാളിൽ ഷോപിംഗ്, ഡൈനിംഗ്, ലെഷർ എന്നിവക്കായി 5,50,000 സ്‌ക്വയർ മീറ്റർ വിസ്‌തൃതിയിൽ ഉള്ള ഹൈപ്പർ മാർക്കറ്റ് ആണു ദമാമിലുള്ളത്. 22 രാജ്യങ്ങളിൽ ഇന്നു ലുലു പ്രവർത്തിക്കുന്നുണ്ട്.