ഷാർജ ∙ ജീവിതം മെച്ചപ്പെടുത്താൻ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിലൊരുക്കി മലയാള മനോരമ മെഗാ എക്സ്പോ ഇന്നാരംഭിക്കും.....

ഷാർജ ∙ ജീവിതം മെച്ചപ്പെടുത്താൻ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിലൊരുക്കി മലയാള മനോരമ മെഗാ എക്സ്പോ ഇന്നാരംഭിക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ജീവിതം മെച്ചപ്പെടുത്താൻ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിലൊരുക്കി മലയാള മനോരമ മെഗാ എക്സ്പോ ഇന്നാരംഭിക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ജീവിതം മെച്ചപ്പെടുത്താൻ അറിയേണ്ടതെല്ലാം ഒരു  കുടക്കീഴിലൊരുക്കി മലയാള മനോരമ മെഗാ എക്സ്പോ ഇന്നാരംഭിക്കും. അല്‍ താവൂൻ റൗണ്ട് എബൗട്ടിന് സമീപത്തെ ഷാർജ എക്സ്പോ സെന്ററിൽ രാവിലെ 11 ന് ഗൾഫ് ഏഷ്യാ കോൺട്രാക്ടിങ് വൈസ് ചെയർമാനും ആർപി ഗ്രൂപ്പ് ഒാഫ് കമ്പനീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗണേഷ് രവി പിള്ള, പ്രമുഖ സ്വദേശി വ്യവസായിയും അൽ ഷംസി ഗ്രൂപ്പ് കമ്പനീസ് ഡയറക്ടറുമായ മഹിർ അൽ നുഅ്മാൻ അൽ ഷംസി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസം, വിവാഹം, ഫാഷൻ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളിലെ സമഗ്ര വിവരങ്ങൾ നാളെയും തുടരുന്ന എക്സ്പോയിൽ ലഭ്യമാകും. രുചിവൈവിധ്യങ്ങളോടെ ഭക്ഷണ സ്റ്റാളുകളും ഉണ്ടാകും. പ്രവേശനം സൗജന്യം. രാവിലെ 11 മുതൽ രാത്രി 8 വരെയാണു മേള.

അറിവ് പകരും സെമിനാറുകൾ

ഗണേഷ് രവി പിള്ള, മഹിർ അൽ നുഅ്മാൻ അൽ ഷംസി

നീറ്റ് ആൻഡ് മെഡിക്കൽ അഡ്മിഷൻ ഇൻ ഇന്ത്യ എന്ന വിഷയത്തിൽ ഇന്നു വൈകിട്ട് 4 മുതൽ 5 വരെ നടക്കുന്ന സെമിനാറിൽ ഡോ.ദിനേശ് കുമാർ പത്മനാഭൻ ക്ലാസെടുക്കും. 'ബിയിങ് ആൻഡ് ബികമിങ്' എന്ന പ്രമേയത്തിൽ 5നു നടക്കുന്ന സെമിനാറിൽ മണപ്പുറം സ്കൂൾ ഡയറക്ടർ ഡോ.ഷാജി മാത്യു ക്ലാസെടുക്കും. ശനി വൈകിട്ട് 4 മുതൽ 5 വരെ എൻജിനീയറിങ് ആൻഡ് ഫ്യൂച്ചർ സ്കോപ് എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സെന്റ് ജോസഫ്സ് കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഡോ.എസ്. മധുകുമാർ ക്ലാസെടുക്കും. മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സജ്ജമാക്കുന്ന എജ്യൂക്കേഷൻ പവിലിയൻ, കേരളത്തിന്റെ സ്വന്തം റിയൽ എസ്റ്റേറ്റ് വെബ്സൈറ്റായ ഹലോ അഡ്രസ് ഡോട്ട് കോം ഒരുക്കുന്ന റിയൽ എസ്റ്റേറ്റ് പവിലിയൻ, തുടങ്ങിയവയും എക്സ്പോയുടെ ആകർഷണങ്ങളാണ്.

∙ നാട്ടിലെ പ്രശസ്തമായ ആശുപത്രികൾ പരിപാടിയുടെ സഹ പ്രായോജകരാണ്. പങ്കെടുക്കുന്ന ആശുപത്രികൾ

∙ തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി

∙ തിരുവനന്തപുരം പിആർഎസ് ആശുപത്രി

∙ അടൂർ ലൈഫ് ലൈൻ ആശുപത്രി

∙ കൊട്ടാരക്കര ‍ഡോ.മുരളീസ് മെഡിക്കൽ സെൻ്റർ

∙ തിരുവനന്തപുരം നിംസ് മെ‍ഡിസിറ്റി

∙ തിരുവനന്തപുരം എസ് പി ഫോർട് ആശുപത്രി

∙ തൊടുപുഴ ഒാർത്തോപീഡിക് ക്ലിനിക്

∙ കോട്ടക്കൽ ആസ്റ്റർ മിംസ്

∙ പത്തനംതിട്ട ചൈതന്യ നാച്യുറോപ്പതി ആശുപത്രി ആൻഡ് യോഗാ സെന്റർ

∙ കോഴിക്കോട് റീബെർത് ഹെയർ ട്രാൻസ്പ്ലാന്റ് ആൻഡ് കോസ്മെറ്റോളജി സെന്റർ

∙ കൊച്ചി സുഗാഞ്ജലി പാലിയേറ്റീവ് ഹോം കെയർ.

വെഡ്ഡിങ് ഫാഷൻ ഷോ

കാഴ്ചക്കാരിൽ ആവേശം നിറക്കാൻ രണ്ടുദിവസവും വൈകിട്ട് 6.30ന് ദക്ഷിണേന്ത്യയിലെ പ്രമുഖ വൈവാഹിക വെബ്സൈറ്റായ എം ഫോർ മാരി അവതരിപ്പിക്കുന്ന വെഡിങ് ഷോ നടക്കും. സന്ദർശകരിലെ ഭാഗ്യശാലിക്ക് ഐഫോൺ 11 സമ്മാനവുമുണ്ട്. ആര്യ ബാലകൃഷ്ണന്റെ നൃത്തവുമുണ്ടാകും.

കുട്ടികൾക്ക് പെയിന്റിങ് മത്സരം

5 വയസ്സു വരെയുള്ള കുട്ടികൾക്ക് കളറിങ് മത്സരവും 6 മുതൽ 10 വരെയും 11 മുതൽ 17 വരെയുമുള്ള കുട്ടികൾക്ക് പെയിന്റിങ് മത്സരവും ഇന്ന് 11 മുതൽ അരങ്ങേറും. 10.30 മുതൽ റജിസ്ട്രേഷൻ. വിജയികൾക്ക് കാഷ് വൗച്ചറുകൾ സമ്മാനം നൽകും. കളറും മറ്റും മത്സരത്തിനെത്തുന്ന കുട്ടികൾ കൊണ്ടുവരണം. പെയിന്റിങ്ങിനുള്ള വിഷയം തത്സമയം നൽകും.

ക്രിസ്മസ് തീം ഫാഷൻ ഷോ

നാളെ വൈകിട്ട് 6ന് കുട്ടികൾക്കായി ക്രിസ്മസ് തീം സ്പെഷൽ ഫാഷൻ ഷോ നടക്കും. 14ന് അഭിനയ മത്സരം.

വേദി

അല്‍ താവൂൻ റൗണ്ട് എബൗട്ടിന് സമീപത്തെ ഷാർജ എക്സ്പോ സെന്റർ

സമയം

ഇന്നും നാളെയും രാവിലെ 11 മുതൽ രാത്രി 8 വരെ

പ്രവേശനം സൗജന്യം

ഡോക്ടർമാരെ കാണാം, ഇന്നും നാളെയും

ADVERTISEMENT

ഷാർജ ∙ മലയാള മനോരമ സംഘടിപ്പിക്കുന്ന മീറ്റ് ദ് ഡോക്ടർ പരിപാടി ഇന്നും നാളെയും നടക്കും. ഇന്നു രാവിലെ 9.30 മുതൽ ഒന്നുവരെ ഷാർജ സെന്റ് ഗ്രിഗോറിയോസ് ഒാർത്തഡോക്സ് പള്ളിയിലും നാളെ 3.00 മുതൽ 7.30 വരെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലുമാണ് പരിപാടി. പ്രവേശനം സൗജന്യം. സന്ദർശകർക്ക് ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്താനും ഉപദേശങ്ങൾ തേടാനും അവസരം ലഭിക്കും. സന്ദർശകരിൽ ഭാഗ്യശാലികൾക്ക് ആകഷകമായ സമ്മാനങ്ങളുണ്ട്. കൊച്ചി വണ്ടർലായിൽ പ്രവേശനത്തിനുള്ള കൂപ്പണും തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ സമഗ്ര ആരോഗ്യപരിശോധനയ്ക്കുള്ള കൂപ്പണുമാണ് സമ്മാനം.

പങ്കെടുക്കുന്ന ഡോക്ടർമാർ: തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് പൾമനോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ.ലൂക് മാത്യു, നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ നാച്യുറോപ്പതി വിഭാഗം ഡോക്ടർ ലളിത അപ്പുക്കുട്ടൻ (സ്ലിമ്മിങ് സ്പെഷലിസ്റ്റ്), അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റൽ ഗൈനക്കോളജി ആൻഡ് ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് ഡോ. സിറിയക് പാപ്പച്ചൻ, തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റൽ എംഡിയും ജനറൽ മെഡിസിൻ വിഭാഗം സ്പെഷലിസ്റ്റുമായ ഡോ.മിഥുൻ രത്തൻ, കൊട്ടാരക്കര ഡോ.മുരളീസ് മെഡിക്കൽ സെന്ററിലെ ലാപ്രോസ്കോപ്പിക് സർജനും പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് വെയിൻ ചികിത്സാ വിദഗ്ധനുമായ ഡോ.കൃഷ്ണൻ നമ്പൂതിരി, തൊടുപുഴ ഓർത്തോപീഡിക് ക്ലിനിക് സീനിയർ കൺസൽറ്റന്റും സർജനുമായ ഡോ.ഒ.ടി.ജോർജ്, തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റലിലെ ഡോ.ശ്രീലക്ഷ്മി ശ്രീനാഥ്, തിരുവനന്തപുരം എസ്പി ഫോർട്ട് ഹോസ്പിറ്റലിലെ ഡോ.വിഘ്നേഷ്, കൊച്ചി സുഗഞ്ജലി പാലിയേറ്റീവ് ഹോം കെയറിലെ എം.കെ.സുകുമാർ, കോട്ടയ്ക്കൽ മിംസ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം ചീഫ് കൺസൽറ്റന്റ് ഡോ.തഹ്സിൻ നെടുവഞ്ചേരി.