അബുദാബി∙ മതസൗഹാർദത്തിന്റെ മകുടോദാഹാരണമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലേക്കു സ്നേഹസ്പർശം സംഘങ്ങൾ.

അബുദാബി∙ മതസൗഹാർദത്തിന്റെ മകുടോദാഹാരണമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലേക്കു സ്നേഹസ്പർശം സംഘങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മതസൗഹാർദത്തിന്റെ മകുടോദാഹാരണമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലേക്കു സ്നേഹസ്പർശം സംഘങ്ങൾ. അബുദാബി മലയാളി സമാജത്തിന്റെ അതിഥികളായി എത്തിയ മാതാപിതാക്കളുടെ നാലാം ദിവസത്തിലെ യാത്ര ലോകത്തിലെ തന്നെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായ ഇവിടേക്കായിരുന്നു.

യുഎഇയിലെ കാഴ്ചകളിൽ ഏറ്റവും ആകർഷിച്ചത് സർവമതസ്ഥരെയും സ്വീകരിക്കുന്ന ഷെയ്ഖ് സായിദ് മോസ്കാണെന്നു പെരുമ്പാവൂർ സ്വദേശി പൗലോസ് പറഞ്ഞു. വിവിധ മതസ്ഥർക്ക് ആരാധനാ സ്വാതന്ത്ര്യം നൽകി 200ലേറെ രാജ്യക്കാർക്കു സമാധാനത്തോടെ ജീവിക്കാൻ അവസരം നൽകിയ നാടിനും ഭരണാധികാരികൾക്കും അഭിവൃദ്ധിയുണ്ടാകട്ടെയെന്നും ആശംസിച്ചു.സ്നേഹത്തോടെയും സന്തോഷത്തോടെയും ഐക്യത്തോടെയും എല്ലാവരും ഒന്നിച്ച് ഒരു പള്ളിയിൽ പോകാൻ സാധിച്ചതിലുള്ള സന്തോഷമാണു കോട്ടയം കഞ്ഞിക്കുഴി സ്വദേശി രാജപ്പൻ പങ്കുവച്ചത്. അറബ് വാസ്തു ശിൽപകലയുടെ മനോഹാരിത അവിസ്മരണീയമാണെന്ന് എടപ്പാൾ സ്വദേശി സുകുമാരൻ പറഞ്ഞു.

ADVERTISEMENT

പള്ളിയുടെ സവിശേഷതകൾ വിശദീകരിക്കാൻ മലയാളി സമാജം സഹിഷ്ണുതാ സെക്രട്ടറി അബ്ദുൽ അസീസ് മൊയ്തീനും ആർജെ നിയാസ് ഇ കുട്ടിയുമുണ്ടായിരുന്നു. യുഎഇയുടെ വളർച്ച വിവരിക്കുന്ന മ്യൂസിയവും സംഘം സന്ദർശിച്ചു. ശക്തമായ പൊടിക്കാറ്റുമൂലം പ്രായമുള്ള മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുകയായിരുന്നു.