കോവിഡ് കാലം അടച്ചുപൂട്ടലിന്റെ കാലമല്ല, കരുത്തോടെ വീണ്ടും കുതിക്കാനുള്ള വിശ്രമത്തിന്റെ ഇടനേരമാണെന്നു വിശ്വസിക്കാം. ചിന്തിച്ചു പ്രവർത്തിക്കാൻ കിട്ടുന്ന ഇടവേള. പുതിയ വിജയഗാഥകൾക്കുള്ള ഒരുക്കകാലമാകട്ടെ ഇത്......

കോവിഡ് കാലം അടച്ചുപൂട്ടലിന്റെ കാലമല്ല, കരുത്തോടെ വീണ്ടും കുതിക്കാനുള്ള വിശ്രമത്തിന്റെ ഇടനേരമാണെന്നു വിശ്വസിക്കാം. ചിന്തിച്ചു പ്രവർത്തിക്കാൻ കിട്ടുന്ന ഇടവേള. പുതിയ വിജയഗാഥകൾക്കുള്ള ഒരുക്കകാലമാകട്ടെ ഇത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലം അടച്ചുപൂട്ടലിന്റെ കാലമല്ല, കരുത്തോടെ വീണ്ടും കുതിക്കാനുള്ള വിശ്രമത്തിന്റെ ഇടനേരമാണെന്നു വിശ്വസിക്കാം. ചിന്തിച്ചു പ്രവർത്തിക്കാൻ കിട്ടുന്ന ഇടവേള. പുതിയ വിജയഗാഥകൾക്കുള്ള ഒരുക്കകാലമാകട്ടെ ഇത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലം അടച്ചുപൂട്ടലിന്റെ കാലമല്ല, കരുത്തോടെ വീണ്ടും കുതിക്കാനുള്ള വിശ്രമത്തിന്റെ ഇടനേരമാണെന്നു വിശ്വസിക്കാം. ചിന്തിച്ചു പ്രവർത്തിക്കാൻ കിട്ടുന്ന ഇടവേള. പുതിയ വിജയഗാഥകൾക്കുള്ള ഒരുക്കകാലമാകട്ടെ ഇത്. ഈ നാളുകൾ വിജ്ഞാനപ്രദമാക്കാനും സമ്മാനങ്ങൾ നേടാനും മലയാള മനോരമയും ഉമ്മുൽഖുവൈൻ ഫ്രീസോണും ചേർന്നൊരുക്കുന്ന ബിസിനസ് ക്വിസ് മൽസരം ആരംഭിച്ചു. പത്തുദിവസം നീളുന്ന ക്വിസിന്റെ ശരി ഉത്തരങ്ങൾ എല്ലാം ഒന്നിച്ച് എഴുതി അവസാന ദിവസം 0588841105എന്ന വാട്സാപ്പിലേക്ക് അയയ്ക്കുക. വിജയിക്ക് ഒരു പവൻ സമ്മാനം.

ദുബായ് ∙ ‘ഇതിനു മുമ്പ് പ്രതിസന്ധി നേരിട്ട കാലം ഗൾഫ് യുദ്ധ സമയമാണ്. അന്ന് വളരെ പ്രയാസപ്പെട്ടിട്ടാണെങ്കിലും ഒരു തീരുമാനമെടുത്തു. അതെനിക്ക് പിന്നീട് വലിയ ഗുണമായി"”- ബഹ്റൈനിലെ വില്ലയിലിരുന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.രവിപിള്ള ഓർത്തു. വീട്ടിലാണെങ്കിലും അദ്ദേഹം കർമനിരതനാണ്. വിഡിയോ കോൺഫറൻസിങിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു. ജീവനക്കാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ എല്ലാ നടപടികൾക്കും നിർദ്ദേശം നൽകുന്നു. എന്തിനേറെ, ജീവനക്കാർക്ക് ആശ്വാസകരമായി മെയിലുകളും അയയ്ക്കുന്നു. ഇന്ന് അദ്ദേഹത്തിന് ഒരുലക്ഷത്തിലധികം ജീവനക്കാരുണ്ട്.

ADVERTISEMENT

‘അന്നെനിക്ക് 6000-7000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇറാനും-ഇറാഖും തമ്മിലുള്ള യുദ്ധം ഇതര ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. കുവൈത്തിലേക്ക് ഇറാഖ് അധിനിവേശം നടന്നതാണ് യഥാർത്ഥ യുദ്ധം. മിസൈലുകൾ സൌദിയിലേക്കും വരാൻ തുടങ്ങി. എത്രയും പെട്ടെന്ന് ജീവനക്കാരെ നാട്ടിലേക്ക് മടക്കാൻ തീരുമാനിച്ചു. എല്ലാവരെയും മടക്കിയശേഷം മാത്രം മടങ്ങിയാൽ മതിയെന്ന് ഞാൻ നിശ്ചയിച്ചു. നാട്ടിൽ നിന്ന് പലതും വിറ്റുപെറുക്കിയ പണം കൊണ്ടാണ് എല്ലാവരെയും നാട്ടിൽ അയയ്ക്കാൻ സാധിച്ചത്. ഏറ്റവും ഒടുവിൽ പോരുന്നത് ഞാനും മാനേജർ സാബുവുമാണ്. 

രണ്ടുമാസത്തേക്ക് എല്ലാ ജോലി സൈറ്റുകളും നിശ്ചലമായി. യുദ്ധം അടങ്ങിയതോടെ വീണ്ടും സൗദിയിലേക്ക് മടക്കയാത്ര തുടങ്ങി. ക്രമേണ എല്ലാവരെയും തിരിച്ചു കൊണ്ടുവന്നു. പിന്നീട് പ്രോജക്ടുകളുടെ പെരുമഴ തന്നെയായിരുന്നു. അമേരിക്കൻ സേനയുടെ താവളങ്ങൾ ഉൾപ്പടെ നിർമിക്കുന്ന ജോലികൾ ഏറ്റെടുത്തു. പെട്രോൾ വിലയും കൂടിയതോടെ എല്ലാം പഴയതിനേക്കാൾ മെച്ചമായി. യുദ്ധസമയത്ത് എല്ലാ ജീവനക്കാരെയും സുരക്ഷിതമായി അയയ്ക്കാൻ സാധിച്ചു. ഇതുമൂലം അവരുടെയെല്ലാം സ്നേഹവും വിശ്വാസവും ആർജിച്ചു. കമ്പനി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ചു. ഇപ്പോഴത്തെ കോവിഡ് കാലമാണ് ഏറ്റവും വലിയ പ്രതിസന്ധികാലം. പക്ഷേ ഇതിനു മാറ്റം വരും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴേ വാശിയുണ്ടാകൂ. അപ്പോഴേ കൂടുതൽ മെച്ചപ്പെടൂ. മെച്ചപ്പെട്ട കാലം ഇനിയും വരും, തീർച്ച"”- ലോകമേറെക്കണ്ട അനുഭവജ്ഞാനത്തിൽ രവിപിള്ള പറഞ്ഞു.

ADVERTISEMENT

ഇന്നത്തെ ചോദ്യം

1. അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റ് ഇൻഡെക്സ് എന്തു പേരിലാണ് അറിയപ്പെടുന്നത്?