ദോഹ∙ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബനവലന്റ് ഫോറം (ഐസിബിഎഫ്) ദിനാചരണം നാളെ. അൽ വക്രയിലെ ഡിപിഎസ്-എംഐഎസ് സ്‌കൂളിൽ വൈകിട്ട് 7.00ന് നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ മുഖ്യാതിഥിയായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐസിബിഎഫിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന വിവിധ മേഖലയിലുള്ള മുപ്പത്തിയഞ്ചോളം പേർക്ക് പുരസ്‌കാരങ്ങൾ നൽകും.

ADVERTISEMENT

ഐസിബിഎഫ് സ്ഥാപക പ്രസിഡന്റ് എം.കഞ്ചാനിയുടെ പേരിലുള്ള പുരസ്‌കാരത്തിന് ലീഗൽ കൺസൽറ്റന്റ് ഡോ.നിസാർ കോച്ചേരി, കെ.പി.അബ്ദുൽ ഹമീദ് സ്മാരക സാമൂഹിക സേവന പുരസ്‌കാരത്തിന് ഗോവിന്ദൻകുട്ടി മേനോൻ, വ്യവസായ മേഖലയിലെ മികവിനുള്ള സി.കെ.മേനോൻ അവാർഡിന് കോസ്റ്റൽ ഗ്രൂപ്പ് എംഡി നിഷാദ് അസീം എന്നിവർ അർഹരായി. ഹ്യൂമാനിറ്റേറിയൻ, അനുമോദന പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് പി.എൻ.ബാബുരാജൻ വ്യക്തമാക്കി.  

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഐസിബിഎഫ് പുരസ്‌കാര ജേതാക്കൾ, ക്ഷണിക്കപ്പെട്ട മന്ത്രാലയം, എംബസി ഉദ്യോഗസ്ഥർ എന്നിവർ മാത്രമായിരിക്കും പരിപാടിയിൽ പങ്കെടുക്കുക. ഐസിബിഎഫ് ഫെയ്‌സ് ബുക് പേജിലൂടെ തൽസമയം കാണാം.