അബുദാബി/ദുബായ്∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരു വർഷത്തിലേറെയായി നിർത്തിവച്ച ദുബായ്–അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു.....

അബുദാബി/ദുബായ്∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരു വർഷത്തിലേറെയായി നിർത്തിവച്ച ദുബായ്–അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി/ദുബായ്∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരു വർഷത്തിലേറെയായി നിർത്തിവച്ച ദുബായ്–അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി/ദുബായ്∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരു വർഷത്തിലേറെയായി നിർത്തിവച്ച ദുബായ്–അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു.

ദുബായ് ഇബ്ൻ ബത്തൂത്ത സ്റ്റേഷനിൽനിന്നും അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിലേക്കാണ് സർവീസ് (ഇ101). അൽഹൊസൻ ആപ്പിൽ പച്ച തെളിയുന്നവർക്ക് യാത്രാനുമതി ലഭിക്കും. 1.25 മണിക്കൂറാണ് യാത്രാസമയം.

ADVERTISEMENT

ദുബായ്–അബുദാബി ബസ് സർവീസ് പുനരാരംഭിച്ചത് വാഹന സൗകര്യമില്ലാത്ത നൂറുകണക്കിന് യാത്രക്കാർക്ക് ആശ്വാസമായി.ആരോഗ്യസുരക്ഷയുടെ ഭാഗമായി 2020 ഏപ്രിലിലാണ് ദുബായ്–അബുദാബി ബസ് സർവീസ് താൽക്കാലികമായി നിർത്തിവച്ചത്.

യാത്രാനുമതിക്ക് ഗ്രീൻ സിഗ്നൽ

ADVERTISEMENT

യാത്രക്കാർ കോവിഡ് നെഗറ്റീവ് ഫലം അതിർത്തി ചെക്പോസ്റ്റിൽ കാണിക്കണം. പിസിആർ എടുത്തവർക്ക് അൽഹൊസൻ ആപ്പിൽ പച്ച തെളിയും. 2 ഡോസ് വാക്സീൻ എടുത്തവരും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവരും ആഴ്ചതോറും പിസിആർ ടെസ്റ്റ് എടുക്കുന്നവരാണെങ്കിൽ അൽഹൊസൻ ആപ്പിൽ ഇ/സ്റ്റാർ തെളിയും. വാക്സീൻ എടുക്കാത്തവർ യാത്രയ്ക്കു 48 മണിക്കൂർ മുൻപ് എടുത്ത കോവിഡ് (പിസിആർ/ഡിപിഐ) നെഗറ്റീവ് ഫലം കാണിക്കണം.  തുടർച്ചയായി 2 തവണ അതിർത്തി കടക്കാൻ ഡിപിഐ ടെസ്റ്റ് അനുവദിക്കില്ല.

മാസ് ധരിക്കണം അകലം പാലിക്കണം

ADVERTISEMENT

ഇരു എമിറേറ്റിലെയും ഗതാഗതം സുഗമമാക്കാൻ ബസ് സർവീസ് പുനരാരംഭിച്ചതിലൂടെ സാധിക്കുമെന്ന് ആർടിഎ പ്ലാനിങ് ആൻഡ് ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ ആദിൽ ഷക് രി പറഞ്ഞു. യാത്രക്കാർ അകലം പാലിക്കുകയും മാസ് ധരിക്കുകയും വേണം.

വാക്സീൻ എടുക്കാത്തവർക്ക് തുടർ പരിശോധന

വാക്സീൻ എടുക്കാത്തവർ പിസിആർ  എടുത്ത് അബുദാബിയിൽ പ്രവേശിച്ചാൽ 4, 8 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണം. ഡിപിഐ ടെസ്റ്റ് എടുത്താണ് പ്രവേശിച്ചതെങ്കിൽ 3, 7 ദിവസങ്ങളിലാണ് പരിശോധന. വാക്സീൻ എടുത്തവർക്ക് പരിശോധന വേണ്ട.

English Summary: Dubai-Abu Dhabi bus service resumes.