ദുബായ്∙ പൊലീസിന്റെ സ്മാർട് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി സേവനങ്ങൾ തേടുന്നവരുടെ എണ്ണം വർധിക്കുന്നു. 22 ലക്ഷത്തിലേറെ ഇടപാടുകൾ കഴിഞ്ഞവർഷം ഇവ രണ്ടിലൂടെയും നടന്നതായി ദുബായ് പൊലീസ് നിർമിത ബുദ്ധി വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേ.ഖാലിദ് നാസർ അൽ റസൂഖി വ്യക്തമാക്കി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പൊലീസിന്റെ സ്മാർട് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി സേവനങ്ങൾ തേടുന്നവരുടെ എണ്ണം വർധിക്കുന്നു. 22 ലക്ഷത്തിലേറെ ഇടപാടുകൾ കഴിഞ്ഞവർഷം ഇവ രണ്ടിലൂടെയും നടന്നതായി ദുബായ് പൊലീസ് നിർമിത ബുദ്ധി വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേ.ഖാലിദ് നാസർ അൽ റസൂഖി വ്യക്തമാക്കി.

ADVERTISEMENT

കൃത്യമായി 2227271 ഇടപാടുകളാണ് സ്മാർട് സംവിധാനം വഴി നടന്നത്.  അതിൽ 1322592 എണ്ണം സ്മാർട് ആപ്പ് വഴിയായിരുന്നു. 904679 എണ്ണം വെബ്സൈറ്റ് വഴിയും നടന്നു. 24 മണിക്കൂർ േസവനമാണ് പൊലീസ് ഇവയിലൂടെ നൽകുന്നത്. സ്മാർട് പൊലീസ് സ്റ്റേഷൻ, ഡ്രൈവ്-ത്രൂ, വാക്ക് ഇൻ ഇങ്ങനെ വ്യത്യസ്ത മാർഗങ്ങളിലൂടെ സേവനം നൽകുന്നു. മനുഷ്യ ഇടപെടലുകൾ ഇല്ലാതെ തന്നെ സേവനങ്ങളെല്ലാം ലഭിക്കും. പരമ്പരാഗത രീതിയിൽ പൊലീസ് സ്റ്റേഷനുകളിൽ പോകാതെ ഈ സേവനങ്ങളെല്ലാം പെട്ടെന്ന് വിരൽത്തുമ്പിൽ ലഭിക്കും.

ADVERTISEMENT

സ്മാർട് പൊലീസ് സ്റ്റേഷനുകളിലെ വിഡിയോ കോൾ സംവിധാനം വഴി ഏഴു ഭാഷകളിൽ സേവനം ലഭിക്കും. കുറ്റകൃത്യങ്ങളും ട്രാഫിക് അപകടങ്ങളും മറ്റും സംബന്ധിച്ച് പരാതിപ്പെടുന്നത് ഉൾപ്പെടെ 27 പ്രധാന സേവനങ്ങളാണ് ലഭിക്കുക.  ഇതിനൊപ്പം 33 സാധാരണ കമ്മ്യൂണിറ്റി സേവനങ്ങളും ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.