ദുബായ്∙ ഭൂമിയിടപാടുകളിൽ ദുബായ് 12 വർഷത്തെ റെക്കോർഡ് തകർത്ത് മുന്നോട്ട്. കഴിഞ്ഞ വർഷം 15,107 കോടി ദിർഹത്തിന്റെ ഇടപാടുകളാണു നടന്നത്. താമസസജ്ജമായ കെട്ടിടങ്ങൾക്കും മറിച്ചുവിൽപന നടത്തുന്ന കെട്ടിടങ്ങൾക്കുമായിരുന്നു കൂടുതൽ ആവശ്യക്കാർ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഭൂമിയിടപാടുകളിൽ ദുബായ് 12 വർഷത്തെ റെക്കോർഡ് തകർത്ത് മുന്നോട്ട്. കഴിഞ്ഞ വർഷം 15,107 കോടി ദിർഹത്തിന്റെ ഇടപാടുകളാണു നടന്നത്. താമസസജ്ജമായ കെട്ടിടങ്ങൾക്കും മറിച്ചുവിൽപന നടത്തുന്ന കെട്ടിടങ്ങൾക്കുമായിരുന്നു കൂടുതൽ ആവശ്യക്കാർ.

ADVERTISEMENT

ഇങ്ങനെയുള്ള 59.6% ആണ് വിറ്റുപോയത്. 40.6% ആണ് നിർമാണ സജ്ജമായ ഭൂമി വിൽപന. ഇത്തരത്തിലുള്ള 24761 സ്ഥലങ്ങൾ 4550 കോടി ദിർഹത്തിന് വിറ്റുപോയി. 36480 കെട്ടിടങ്ങൾ 10556 കോടി ദിർഹത്തിനും മറിച്ചുവിറ്റു. 2008നു ശേഷം ഈ രീതിയിൽ നടന്ന ഏറ്റവും വലിയ വിൽപനയാണിത്.എക്സ്പോ തന്നെയാണ് റിയൽ എസ്റ്റേറ്റ് ഇടപാടുകളെ ഏറ്റവും സ്വാധീനിച്ച ഘടകമെന്നും റിപ്പോർട്ടുണ്ട്.

ADVERTISEMENT

ഇതിനൊപ്പം വാക്സിനേഷൻ വ്യാപകമാക്കിയതും താമസിക്കാൻ ഏറ്റവും യോജിച്ച സ്ഥലമായി ദുബായ് മാറിയെന്ന വിശ്വാസവും വിൽപനയെ  സ്വാധീനിച്ചു. 2020നെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണം 74.44% വർധിച്ചു. തുകയുടെ കാര്യത്തിൽ 110.19% വർധനയുണ്ടായി. കോവിഡിനു മുൻപ് 2019ൽ നടന്ന വിൽപനയേക്കാൾ കൂടുതൽ കഴിഞ്ഞ വർഷം നടന്നു.

ADVERTISEMENT

2021ൽ ഇടപാടുകളുടെ എണ്ണത്തിൽ 55.47%, തുകയിൽ 90.10% വർധനയുണ്ടായി.  2021ന്റെ അവസാന നാലുമാസം 17,942 ഇടപാടുകളിലായി 4,675 കോടി ദിർഹത്തിന്റെ വിൽപന നടന്നു. നിർമാണ സജ്ജമായ ഭൂമിയുടെ വിൽപന 44.1% ആണ്. 2020 അവസാനപാദത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇടപാടുകൾ 64.12% കൂടി.

മൂല്യത്തിന്റെ കാര്യത്തിലും 114.74% വർധനയുണ്ടായി. എക്സ്പോ തുടങ്ങിയശേഷം ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പ് തുടരുകയാണ്. 17942 ഇടപാടുകളിലായി 4675 കോടി ദിർഹത്തിന്റെ വിൽപന നടന്നു. കഴിഞ്ഞ 8 വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പാണിതെന്ന് പ്രോപ്പർട്ടി ഫൈഡർ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.