ദുബായ്∙ ദുബായുടെ മാന്ത്രികത തുടരാൻ എക്‌സ്‌പോ 2020 സൈറ്റ് 'ദുബായ് എക്‌സ്‌പോ സിറ്റി' ആയി മാറുന്നു. ആയിരക്കണക്കിനു പുതിയ താമസക്കാരെയും ബിസിനസുകളെയും ദുബായ് എക്സ്പോ സിറ്റിയിലേക്ക് ഉടൻ സ്വാഗതം ചെയ്യുമെന്നു പദ്ധതി പ്രഖ്യാപിച്ചുകൊണ്ടു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായുടെ മാന്ത്രികത തുടരാൻ  എക്‌സ്‌പോ 2020 സൈറ്റ് 'ദുബായ് എക്‌സ്‌പോ സിറ്റി' ആയി മാറുന്നു. ആയിരക്കണക്കിനു പുതിയ താമസക്കാരെയും ബിസിനസുകളെയും ദുബായ് എക്സ്പോ സിറ്റിയിലേക്ക് ഉടൻ സ്വാഗതം ചെയ്യുമെന്നു പദ്ധതി പ്രഖ്യാപിച്ചുകൊണ്ടു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

ഇൗ വർഷം ഒക്ടോബറിൽ ദുബായ് എക്സ്പോ സിറ്റി യാഥാർഥ്യമാകും.പുതിയ എക്‌സ്‌പോ സിറ്റിയിൽ പുതിയ മ്യൂസിയം, ലോകോത്തര എക്‌സിബിഷൻ സെന്റർ, അത്യാധുനികവും അതിവേഗം വളരുന്നതുമായ കമ്പനികളുടെ ആസ്ഥാനം എന്നിവ കൂടാതെ, ചില പവലിയനുകളും ഉൾപ്പെടുന്നു. ഈ നഗരം ദുബായുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുമെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

ADVERTISEMENT

ഇന്ത്യക്കാരുള്‍പ്പെടെ 24 ദശലക്ഷത്തിലേറെ സന്ദർശകരെത്തിയ, ലോക എക്‌സ്‌പോയുടെ 170 വർഷത്തെ ചരിത്രത്തിൽ തന്നെ മുദ്ര പതിപ്പിച്ച എക്‌സ്‌പോ 2020 ദുബായുടെ ചരിത്രപരമായ വിജയത്തിന് ശേഷമാണ് എക്‌സിബിഷൻ സൈറ്റിന്റെ പരിവർത്തനം. കുടുംബങ്ങളെയും ഭാവി തലമുറകളെയും പരിപാലിക്കുന്ന  പരിസ്ഥിതി സൗഹൃദ നഗരം ഇതിൽ ഉൾപ്പെടുമെന്നും പുതിയ നഗരത്തിനായുള്ള ചില പദ്ധതികൾ വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. 

ദുബായ് എക്സ്പോ സിറ്റിയെ  ഒരു തുറമുഖമായും രണ്ടു വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കും. സൗദി അറേബ്യ, മൊറോക്കോ, ഈജിപ്ത് എന്നീ പവലിയനുകളായിരിക്കും നിലനിർത്തുക.

ADVERTISEMENT

കൂടാതെ, അൽ വാസൽ ഡോം, എക്‌സ്‌പോ വെള്ളച്ചാട്ടം എന്നിവയും നിലനിൽക്കും. എല്ലാ നഗരങ്ങളുടെയും സ്വപ്‌നങ്ങൾ ഉൾക്കൊള്ളുന്ന നഗരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary : Mohammed bin Rashid announces opening of “Expo City Dubai” in October 2022