ദോഹ ∙ ഇന്ത്യന്‍ രൂപയുമായുള്ള ഖത്തര്‍ റിയാലിന്റെ വിനിമയ നിരക്ക് ഉയരുന്നത് നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്നു.....

ദോഹ ∙ ഇന്ത്യന്‍ രൂപയുമായുള്ള ഖത്തര്‍ റിയാലിന്റെ വിനിമയ നിരക്ക് ഉയരുന്നത് നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഇന്ത്യന്‍ രൂപയുമായുള്ള ഖത്തര്‍ റിയാലിന്റെ വിനിമയ നിരക്ക് ഉയരുന്നതു നാട്ടിലേക്കു പണം അയയ്ക്കാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്നു. ഇന്നലെ  ഒരു റിയാലിന് 21 രൂപ 71 പൈസ വരെയെത്തിയപ്പോള്‍ പണവിനിമയ സ്ഥാപനങ്ങളില്‍ നാട്ടിലേക്കു പണം അയയ്ക്കാന്‍ എത്തിയവര്‍ക്ക് 21 രൂപ 52 പൈസ വരെ ലഭിച്ചിരുന്നു.

വിനിമയ നിരക്കിന്റെ കാര്യത്തില്‍ രണ്ടോ മൂന്നോ ദിര്‍ഹത്തിന്റെ വ്യത്യാസം മാത്രമാണ് പണവിനിമയ സ്ഥാപനങ്ങള്‍ തമ്മിലുള്ളത്. വരും ദിവസങ്ങള്‍ ശമ്പള ദിനങ്ങള്‍ ആയതിനാല്‍ വിനിമയ മൂല്യത്തിലെ വര്‍ധന ദോഹയിലുള്ള പ്രവാസികള്‍ക്ക് ഗുണകരമാകും.

ADVERTISEMENT

അടുത്ത ദിവസങ്ങളില്‍ മധ്യവേനല്‍ അവധിക്കായി നാട്ടിലേക്കു പോകുന്നവര്‍ക്കും നിരക്ക് വര്‍ധന ആശ്വാസമാകും. അതേസമയം ,അവധി ആഘോഷിക്കാന്‍ ഇതിനകം നാട്ടിലേക്കു പോയിക്കഴിഞ്ഞ പ്രവാസികള്‍ക്കു നിരക്ക് വര്‍ധനയുടെ പ്രയോജനം ലഭിക്കില്ല. രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളും ഇന്നലെ മുതലാണു മധ്യവേനല്‍ അവധിയില്‍ പ്രവേശിച്ചത്.