ദുബായ്∙ ബക്രീദിന് നാലു ദിവസത്തെ അവധി നാളെ തുടങ്ങുന്നതോടെ ആഘോഷങ്ങൾക്ക് എമിറേറ്റുകൾ ഒരുങ്ങി . സഞ്ചാരികളെ വരവേൽക്കാൻ ഹോട്ടലുകളും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജ്ജമായി.....

ദുബായ്∙ ബക്രീദിന് നാലു ദിവസത്തെ അവധി നാളെ തുടങ്ങുന്നതോടെ ആഘോഷങ്ങൾക്ക് എമിറേറ്റുകൾ ഒരുങ്ങി . സഞ്ചാരികളെ വരവേൽക്കാൻ ഹോട്ടലുകളും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജ്ജമായി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ബക്രീദിന് നാലു ദിവസത്തെ അവധി നാളെ തുടങ്ങുന്നതോടെ ആഘോഷങ്ങൾക്ക് എമിറേറ്റുകൾ ഒരുങ്ങി . സഞ്ചാരികളെ വരവേൽക്കാൻ ഹോട്ടലുകളും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജ്ജമായി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ബക്രീദിന് നാലു ദിവസത്തെ അവധി നാളെ തുടങ്ങുന്നതോടെ ആഘോഷങ്ങൾക്ക് എമിറേറ്റുകൾ ഒരുങ്ങി . സഞ്ചാരികളെ വരവേൽക്കാൻ ഹോട്ടലുകളും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജ്ജമായി. വെടിക്കെട്ടും കലാപരിപാടികളുമാണ് ആഘോഷങ്ങളിൽ മുഖ്യം. ഇതിനിടെ, കോവിഡ് പടരുന്ന സാഹചര്യത്തിൽ സർക്കാരുകൾ ജാഗ്രതാ നിർദേശം നൽകി.

 

ADVERTISEMENT

സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 72 മണിക്കൂർ മുൻപുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് അബുദാബി നിർബന്ധമാക്കി.

 

അതേസമയം, കോവിഡില്ലെന്ന് ഉറപ്പാക്കിയ ശേഷം ബന്ധുവീടുകൾ സന്ദർശിച്ചാൽ മതിയെന്ന് ദുബായ് ഭരണകൂടം വ്യക്തമാക്കി. നഗരങ്ങളിൽ ഗതാഗത നിയന്ത്രണത്തിനും സുരക്ഷയ്ക്കും  കൂടുതൽ പൊലീസിനെയും ദുബായ് വിന്യസിച്ചു. 

 

ADVERTISEMENT

കോവിഡ് ജാഗ്രത പാലിക്കണം 

 

ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി എത്തുന്ന അവധി ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. പൊതു സ്ഥലങ്ങളിൽ മാസ്ക്കും സാമൂഹിക അകലവും നിർബന്ധമാണ്. ബന്ധു വീടുകൾ സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണം. സമ്മാനങ്ങൾ നൽകുന്നതു സുരക്ഷിതമായ പായ്ക്കറ്റുകളിലാണെന്ന് ഉറപ്പു വരുത്തണം. 

 

ADVERTISEMENT

വഴിയിൽ വേണം ജാഗ്രത

 

ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ വേഗപരിധി ലംഘിക്കരുത്. ഏതു തരത്തിലുള്ള അതിക്രമവും 901 എന്ന നമ്പരിൽ വിളിച്ച് അറിയിക്കാം. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിലും കൂടുതൽ പൊലീസ് പട്രോൾ ഏർപ്പെടുത്തി. 

 

നഗരം നിറയെ സുരക്ഷാ സേന

 

മുസ്‌ലിം ദേവാലയങ്ങൾ, ഈദ് ഗാഹ് നടക്കുന്ന ഇടങ്ങൾ, മാർക്കറ്റുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം ട്രാഫിക്, സുരക്ഷാ പൊലീസിനെ വിന്യസിച്ചു. 412 പട്രോൾ വാഹനം നഗരത്തിൽ റോന്തു ചുറ്റും. 3200 പൊലീസ് ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിൽ വിന്യസിച്ചു.

 

ഗതാഗതം നിയന്ത്രിക്കാൻ 60 ട്രാഫിക് വാർഡന്മാരെ നിയോഗിച്ചു. 29 സൈക്കിൾ വാർഡന്മാരും 62 ആംബുലൻസും 650 സന്നദ്ധ സേവകരും 442 പാരാമെഡിക്കൽ ജീവനക്കാരും 10 രക്ഷാ ബോട്ടുകളും 14 സുരക്ഷാ സേനാ ബോട്ടുകളും ബീച്ചുകളിൽ 165 ലൈഫ് ഗാർഡുമാരെയും അധികമായി നിയോഗിച്ചു. 

 

വീസ സേവനങ്ങൾ ഓൺലൈനിൽ

 

ബലി പെരുന്നാൾ അവധിക്കാലത്ത് വീസ സേവനങ്ങൾക്ക് http://smart.gdrfad.gov.ae സൈറ്റ് ഉപയോഗിക്കാം. അൽ അവീറിലെ കസ്റ്റമർ ഹാപ്പിനസ് ക്ലിയറൻസ് വിഭാഗം 8 –11 തീയതികളിൽ  രാവിലെ 6 മുതൽ രാത്രി 10 വരെ സേവനം നൽകും.അടിയന്തര സേവനങ്ങൾക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിലെ ജിഡിആർഎഫ്എ ഓഫിസ് 24 മണിക്കൂറും പ്രവർത്തിക്കും. ദുബായിലെ വീസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും ടോൾ ഫ്രീ നമ്പർ 800 5111 വിളിക്കാം. 

 

മാംസം വാങ്ങാൻ ഓൺലൈൻ

 

ദുബായ് മുനിസിപ്പാലിറ്റി അറവുശാലകളിൽ നിന്ന് ഓൺലൈനായി ഇറച്ചി വാങ്ങാം. വർധിച്ച തിരക്കും കോവിഡ് സാഹചര്യവും കണക്കിലെടുത്താണ് ഓൺലൈൻ സേവനം. ആവശ്യപ്പെടുന്ന അളവിൽ ഇറച്ചി വീടുകളിൽ എത്തിക്കും. അൽമവാഷ, ടുർക്കി, ഷബാബ് അൽഫ്രീജ്, ദബായ് അൽദാർ, അൽ അനൗദ് സ്ലോട്ടേഴ്സ്, ദബായേ യുഎഇ, ടെൻഡർ മീറ്റ് തുടങ്ങിയ ആപ്പുകൾ വഴി മാംസം ബുക്ക് ചെയ്യാം. 

 

പാർക്കിങ് സൗജന്യം

 

നാല് അവധി ദിനങ്ങളിൽ പൊതു പാർക്കിങ് സ്ഥലം സൗജന്യമാക്കി. നാളെ മുതൽ തിങ്കളാഴ്ച വരെയാണ് സൗജന്യ പാർക്കിങ്.  അതേസമയം മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങളിൽ പണം നൽകി ഉപയോഗിക്കണം.

 

ആകാശത്ത് മഴ മേഘം

 

അവധി ദിവസങ്ങളിൽ മഴ എത്തുമെന്നു കാലാവസ്ഥ പ്രവചനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. മഴ മേഘങ്ങൾ ചൂട് കുറയ്ക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.