മസ്കത്ത് ∙ ഒമാനിലെ വിവിധ മേഖലകളിൽ മഴ തുടരുന്നു. നോർത്ത് അൽ ഷർഖിയ, അൽ ദാഖിലിയ, അൽ ദാഹിറ, ബുറൈമി എന്നിവിടങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. മസ്കത്ത്, അൽ ബാത്തിന ഗവർണറേറ്റുകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ന്യൂനമർദം ദുർബലമായെങ്കിലും രാജ്യത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ ഒമാനിലെ വിവിധ മേഖലകളിൽ മഴ തുടരുന്നു. നോർത്ത് അൽ ഷർഖിയ, അൽ ദാഖിലിയ, അൽ ദാഹിറ, ബുറൈമി എന്നിവിടങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. മസ്കത്ത്, അൽ ബാത്തിന ഗവർണറേറ്റുകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. 

ന്യൂനമർദം ദുർബലമായെങ്കിലും രാജ്യത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ  നിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ കാറ്റിനും സാധ്യതയുണ്ട്. മൺസൂൺ ശക്തമായ ദോഫാറിലേക്കു യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൂടുതൽ പട്രോളിങ് സംഘങ്ങളെ നിയോഗിക്കുകയും ചെക്പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തു.

ADVERTISEMENT

 അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ എയർ ആംബുലൻസ് സൗകര്യവുമൊരുക്കി. രാത്രിയാത്രയിൽ ഏറെ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പു നൽകി. ഒട്ടകങ്ങളും മറ്റും റോഡിനു കുറുകെ വരാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും റോഡിൽ മണൽ അടിഞ്ഞു കൂടിയിട്ടുണ്ട്. ശക്തമായ മഴയും കാറ്റും ഉള്ളതിനാൽ വാഹനങ്ങൾ വേഗം കുറയ്ക്കുകയും മതിയായ അകലം ഉറപ്പുവരുത്തുകയും വേണം.

കഴിഞ്ഞ ദിവസങ്ങളിലെ അപകടങ്ങൾ കണക്കിലെടുത്ത് വാദികൾ, ബീച്ചുകൾ, മലയോരങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടു നിൽക്കണമെന്നും മുന്നറിയിപ്പ് നൽകി.