മസ്‌കത്ത് ∙ ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ഹൈമക്ക് സമീപം വീണ്ടും അപകടം. ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ഹൈമ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കി. ജൂലൈ 31ന് ഇതേ പാതയിലുണ്ടായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ഹൈമക്ക് സമീപം വീണ്ടും അപകടം. ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ഹൈമ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കി.

ജൂലൈ 31ന് ഇതേ പാതയിലുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റിരുന്നു. ജൂണ്‍ 26ന് ഉണ്ടായ വാഹനപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റിരുന്നു. 19ന് ഉണ്ടായ മറ്റൊരു വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ജീവൻ നഷ്ടമായിരുന്നു. സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു ശേഷവും മുൻപുമായി നിരവധി അപകടങ്ങള്‍ ഹൈമ-സലാല പാതയില്‍ ഉണ്ടായി.

ADVERTISEMENT

സലാലയിലേക്ക് റോഡ് മാര്‍ഗം എത്തുന്ന ഖരീഫ് സഞ്ചാരികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലേക്കുള്ള പാതയില്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗത്തിന്റെ ചെക്ക്‌പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിരുന്നു. 

ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിന് ചെക്ക് പോസ്റ്റുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. റോയല്‍ ഒമാന്‍ പൊലീസ് പട്രോളിംഗ് തുടരും. അടിയന്തര ഘട്ടങ്ങളില്‍ ലഭ്യമാക്കുന്നതിന് എയര്‍ ആംബുലന്‍സ് സേവനം ഉള്‍പ്പെടെ ലഭ്യമാക്കിയിട്ടുണ്ട്.

ADVERTISEMENT

English Summary : Two dead and Six injured in accident near Haima