ദുബായ് ∙ ഭൂഖണ്ഡത്തിലെ കൊക്കെയ്ൻ ലഹരിമരുന്ന് വ്യാപാരത്തിന്റെ മൂന്നിലൊന്ന് നിയന്ത്രിക്കുന്ന യൂറോപ്യൻ ‘സൂപ്പർ സംഘ’ത്തെ പൊലീസ് തകർത്തു. ആറു രാജ്യങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ ഡസൻ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. ഇൗ മാസം എട്ടു മുതൽ 19 വരെ യൂറോപ്പിലും യുഎഇയിലും നടത്തിയ ഓപ്പറേഷൻ ഡെസേർട്ട് ലൈറ്റ് എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഭൂഖണ്ഡത്തിലെ കൊക്കെയ്ൻ ലഹരിമരുന്ന് വ്യാപാരത്തിന്റെ മൂന്നിലൊന്ന് നിയന്ത്രിക്കുന്ന യൂറോപ്യൻ ‘സൂപ്പർ സംഘ’ത്തെ പൊലീസ് തകർത്തു. ആറു രാജ്യങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ ഡസൻ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. ഇൗ മാസം എട്ടു മുതൽ 19 വരെ യൂറോപ്പിലും യുഎഇയിലും നടത്തിയ ഓപ്പറേഷൻ ഡെസേർട്ട് ലൈറ്റ് എന്ന് പേരിട്ട അന്വേഷണത്തിൽ 49 പ്രതികളെ അറസ്റ്റ് ചെയ്തതായി യൂറോ പോൾ പറഞ്ഞു. യൂറോപ്പിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ലോജിസ്റ്റിക്കൽ ലഹരിമരുന്ന് കടത്ത് ഇൻഫ്രാസ്ട്രക്ചർ എന്നിവയെ പൊലീസ് സേന ലക്ഷ്യം വച്ചതായി ഏജൻസി പറഞ്ഞു. 

രാജ്യാന്തര കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിൽ യുഎഇക്ക് പ്രധാന പങ്ക്

ADVERTISEMENT

രാജ്യാന്തര കള്ളപ്പണം വെളുപ്പിക്കൽ, ലഹരിമരുന്ന് കടത്ത് എന്നിവയെ ചെറുക്കുന്നതിൽ എമിറേറ്റ്‌സ് പ്രധാന പങ്കുവഹിച്ചുവെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. എല്ലായിടത്തും സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് ലോകത്തെങ്ങുമുള്ള വിവിധ പൊലീസ് ഏജൻസികളുമായി ശക്തമായ ബന്ധം വികസിപ്പിക്കാൻ യുഎഇ ശ്രദ്ധാലുവാണ്. ആഭ്യന്തര മന്ത്രാലയവും ദുബായ് പൊലീസ് ജനറൽ കമാൻഡും ഇൗ അന്വേഷണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ്, യുഎഇ എന്നീ രാജ്യങ്ങളിൽ യൂറോപോളിന്റെ പിന്തുണയോടെ നടത്തിയ അന്വേഷണത്തിൽ 30 ടണ്ണിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്ന സംഘത്തെ തകർക്കുന്നതിൽ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനും  പങ്കുവഹിച്ചു. 

ADVERTISEMENT

അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കീഴിൽ യൂറോപ്പിലേയ്ക്ക് കൊക്കെയ്ൻ ഇറക്കുമതി വൻ തോതിൽ നടന്നിരുന്നുവെന്ന് യൂറോപോൾ പറഞ്ഞു. ലഹരിമരുന്ന് കയറ്റുമതിക്ക് പ്രതികൾ എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷൻസ് ഉപയോഗിച്ചു. 14 പേരെ പിടികൂടിയ നെതർലാൻഡ്സിലാണ് ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നത്. ദുബായിൽ ആറു വൻ കുറ്റവാളികൾ പിടിയിലായി. 

കള്ളപ്പണം വെളുപ്പിക്കൽ ചെറുക്കുന്നതിനും സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും സേന കഠിനമായി പ്രവർത്തിക്കുമെന്ന് ദുബായ് പൊലീസ് തലവൻ ലഫ്. ജനറൽ അബ്ദുല്ല അൽ മർറി പറഞ്ഞു. 2020-ൽ യൂറോപ്പിൽ 214 ടണ്ണിലേറെ കൊക്കെയ്ൻ പിടിച്ചെടുത്തു, മുൻ വർഷത്തേക്കാൾ ആറു ശതമാനം വർധന. 2022ൽ ഇത് 300 ടണ്ണിലെത്തുമെന്ന് ഡ്രഗ്‌സ് ആൻഡ് ഡ്രഗ് അഡിക്ഷൻ, യൂറോപ്യൻ മോണിറ്ററിങ് സെന്ററിലെ വിദഗ്ധർ എന്നിവർ വിശ്വസിക്കുന്നു.

ADVERTISEMENT

English Summary: Cocaine 'super-cartel' busted in Dubai, Europe, UAE ministry confirms