അബുദാബി ∙ വിവാഹം വാഗ്ദാനം നൽകി വിദേശ വനിതയിൽനിന്ന് തട്ടിയെടുത്ത 14 ലക്ഷം ദിർഹം (3.11 കോടി രൂപ) തിരിച്ചുനൽകാൻ അബുദാബി സിവിൽ കോടതി ഉത്തരവിട്ടു......

അബുദാബി ∙ വിവാഹം വാഗ്ദാനം നൽകി വിദേശ വനിതയിൽനിന്ന് തട്ടിയെടുത്ത 14 ലക്ഷം ദിർഹം (3.11 കോടി രൂപ) തിരിച്ചുനൽകാൻ അബുദാബി സിവിൽ കോടതി ഉത്തരവിട്ടു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വിവാഹം വാഗ്ദാനം നൽകി വിദേശ വനിതയിൽനിന്ന് തട്ടിയെടുത്ത 14 ലക്ഷം ദിർഹം (3.11 കോടി രൂപ) തിരിച്ചുനൽകാൻ അബുദാബി സിവിൽ കോടതി ഉത്തരവിട്ടു. അബുദാബിയിൽ താമസിക്കുന്നയാൾക്കു വേണ്ടി എന്ന വ്യാജേന രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് പരാതിക്കാരിയുമായി ആശയവിനിമയം നടത്തി പണം തട്ടിയത്.

പുരുഷന്റെ പേരിൽ വ്യാജ ഇ–മെയിൽ അക്കൗണ്ട് നിർമിച്ചായിരുന്നു ആശയവിനിമയം. വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കായി ആവശ്യപ്പെട്ട തുക ബാങ്ക് അക്കൗണ്ട് വഴി അയച്ചതിനുശേഷം ആശയവിനിമയം നിർത്തിയതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് വനിത അബുദാബി ക്രിമിനൽ കോടതിയെ സമീപിക്കുകയായിരുന്നു.  പ്രതികൾക്ക് 3 മാസം തടവും ശിക്ഷയ്ക്കുശേഷം വിദേശിയായ പുരുഷനെ നാടുകടത്താനും വിധിച്ചു.

ADVERTISEMENT

തുടർന്ന് 14 ലക്ഷം ദിർഹം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ചെലവും നഷ്ടപരിഹാരമായി 20,000 ദിർഹംകൂടി നൽകാനും ഉത്തരവിട്ടു.

English Summary: Abu Dhabi judicial court orders to return 14 lakh dirhams duped from petitioner