മസ്‌കത്ത് ∙ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീകിന്റെ നേതൃത്വത്തിലുള്ള ഭരണം ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം പൂര്‍ത്തിയായി. 2020 ജനുവരി 11നാണ് സുല്‍ത്താന്‍ അധികാരം ഏറ്റെടുത്തത്. ഈ അവസരത്തില്‍ ഒമാനി സര്‍ക്കാറും ജനതയും സുല്‍ത്താനോട് പൂര്‍ണ വിധേയത്വവും കൂറും ഒരിക്കല്‍ കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീകിന്റെ നേതൃത്വത്തിലുള്ള ഭരണം ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം പൂര്‍ത്തിയായി. 2020 ജനുവരി 11നാണ് സുല്‍ത്താന്‍ അധികാരം ഏറ്റെടുത്തത്. ഈ അവസരത്തില്‍ ഒമാനി സര്‍ക്കാറും ജനതയും സുല്‍ത്താനോട് പൂര്‍ണ വിധേയത്വവും കൂറും ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുകയാണ്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സുല്‍ത്താനേറ്റിന്റെ പദവിയും അന്തസ്സും കരുത്തുള്ളതാക്കാനും ജീവിതത്തിന്റെ നാനാതുറകളിലും ഗുണമേന്മയേറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒമാന്‍ വിഷന്‍ 2040 അനുസരിച്ചുള്ള ലക്ഷ്യങ്ങള്‍ നേടി രാജ്യതാത്പര്യം സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണ് സുല്‍ത്താന്‍.

ADVERTISEMENT

ഭരണത്തിന്റെ ആദ്യ നാള്‍ മുതല്‍ നവോത്ഥാനത്തിന്റെ ഘട്ടങ്ങള്‍ പരുവപ്പെടുത്തുന്നതില്‍ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. വരുംകാലങ്ങളില്‍ ജനതയുടെ താത്പര്യം സാക്ഷാത്കരിക്കുകയും കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കൊണ്ടുണ്ടായ നേട്ടങ്ങള്‍ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. ഒമാന്‍ വിഷന്‍ 2040 നടപ്പാക്കുന്നതിന് കഴിഞ്ഞ മാസങ്ങളില്‍ നിരവധി ചുവടുവെപ്പുകളും നടപടിക്രമങ്ങളുമാണ് സുല്‍ത്താന്‍ നടപ്പാക്കിയത്. 

ADVERTISEMENT

പുതുവത്സരത്തില്‍ ആരംഭിച്ച വിഷന്‍ 2040 തുടര്‍ച്ചയായ നാല് ആസൂത്രണങ്ങളിലൂടെയാണ് നടപ്പാക്കുക. അതിന്റെ ആദ്യത്തേതാണ് പത്താം പഞ്ചവത്സര വികസന പദ്ധതി (2021 25). സ്വദേശികളോടൊപ്പം വിദേശികളെയും പരിഗണിച്ച് കൊണ്ടാണ് രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് കൊണ്ടിരിക്കുന്നത്. എണ്ണയിതര മേഖലകളില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും വിജയപടിയിലാണ്. കഴിഞ്ഞ വര്‍ഷം അവസാനം രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം 44.9 ശതകോടിയായി ഉര്‍ന്നു. 2021നെക്കാര്‍ 32.4 ശതമാനം വളര്‍ച്ചയാണിത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മിച്ച ബജറ്റായിരുന്നു. 1.146 ശതകോടി റിയാലിന്റെ മിച്ചമായിരുന്നു ബജറ്റില്‍. 2021ല്‍ 1.550 ശതകോടി റിയാലിന്റെ കമ്മിയാണുണ്ടായിരുന്നത്. 

ADVERTISEMENT

ഭവന വയ്പകള്‍ വര്‍ധിക്കല്‍, ഇലക്ട്രിസിറ്റി, ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവക്ക്  സബ്‌സിഡി ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് ഏറെ ഗുണകരമായി. റിയാദാ കാര്‍ഡുടമകളുടെ ബാങ്ക് വാഴ്പ എഴുതി തള്ളി. വിഷന്‍ 2040ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും സുല്‍ത്താന്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. സാമ്പത്തിക തൊഴില്‍ പ്രശ്‌നനങ്ങള്‍ക്കടക്കം സ്ഥാായിയായ പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.