ദുബായ്∙ 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു താമസിച്ചതിന്റെ കാരണം ബോധ്യപ്പെടുത്തി റസിഡന്റ് വീസക്കാർക്ക് എൻട്രി പെർമിറ്റ് എടുത്തു യുഎഇയിൽ തിരികെ വരാം......

ദുബായ്∙ 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു താമസിച്ചതിന്റെ കാരണം ബോധ്യപ്പെടുത്തി റസിഡന്റ് വീസക്കാർക്ക് എൻട്രി പെർമിറ്റ് എടുത്തു യുഎഇയിൽ തിരികെ വരാം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു താമസിച്ചതിന്റെ കാരണം ബോധ്യപ്പെടുത്തി റസിഡന്റ് വീസക്കാർക്ക് എൻട്രി പെർമിറ്റ് എടുത്തു യുഎഇയിൽ തിരികെ വരാം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു താമസിച്ചതിന്റെ കാരണം ബോധ്യപ്പെടുത്തി റസിഡന്റ് വീസക്കാർക്ക് എൻട്രി പെർമിറ്റ് എടുത്തു യുഎഇയിൽ തിരികെ വരാം. റസിഡന്റ് വീസയുള്ളവർ 6 മാസത്തിലധികം രാജ്യത്തിനു പുറത്തു നിൽക്കരുതെന്നാണ് വീസ നിയമം. എന്നാൽ, ഇക്കാര്യത്തിലെ നിലപാട് യുഎഇ കൂടുതൽ ഉദാരമാക്കി. രാജ്യത്തിനു പുറത്തു ദീർഘകാലം താസമിക്കാനിടയായ സാഹചര്യം, അതിനുള്ള തെളിവ് എന്നിവ സഹിതം ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റിൽ നേരിട്ട് എൻട്രി പെർമിറ്റിനായി അപേക്ഷിക്കാം.

Also read: ഖത്തറിൽ ഇന്ത്യൻ മത്സ്യം ചട്ടിക്ക് പുറത്ത്

ADVERTISEMENT

ഇതിനായി വീസ നിയമത്തിൽ വരുത്തിയ മാറ്റം സംബന്ധിച്ചു ട്രാവൽ ഏജൻസികൾക്കും ടൈപ്പിങ് സെന്ററുകൾക്കും അറിയിപ്പ് ലഭിച്ചു. ഐസിപിയിൽ നിന്ന് അനുമതി ലഭിച്ചാൽ അപേക്ഷകനു രാജ്യത്തേക്കു മടങ്ങി വരാം. അപേക്ഷയിൽ 5 ദിവസത്തിനകം മറുപടി ലഭിക്കും. അപേക്ഷയിൽ അപേക്ഷകന്റെ വിവരം, സ്പോൺസറുടെ വിവരം, പാസ്പോർട്ട് പകർപ്പ്, റസിഡൻസി തെളിയിക്കുന്ന രേഖ എന്നിവ നൽകണം. ഇതിനൊപ്പം മടങ്ങി വരാൻ വൈകിയതിന്റെ കാരണം ബോധ്യപ്പെടുത്തുന്ന രേഖകളും നൽകണം. കോവിഡ് നിയന്ത്രണ കാലത്ത് നാട്ടിൽ പോയവരടക്കം ആയിരക്കണക്കിനു മലയാളികൾക്ക് പുതിയ ഇളവ് ഗുണം ചെയ്യും. 6 മാസം കഴിഞ്ഞു പോയതിന്റെ പേരിൽ മാത്രം യുഎഇയിലേക്കു മടങ്ങാൻ കഴിയാത്ത ഒരുപാട് പ്രവാസികൾ കേരളത്തിലുണ്ട്. ചികിത്സാർഥം എത്തിയവർ, പ്രസവത്തിനായി എത്തിയവർ, മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യങ്ങൾക്കായി എത്തിയവർ അടക്കം മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഐസിപിയുടെ ഇ ചാനലിലാണ് അപേക്ഷ നൽകേണ്ടത്.

നേരത്തെ ഒരുദ്യോഗസ്ഥനെ നേരിൽ കണ്ടു ബോധ്യപ്പെടുത്തേണ്ട കാര്യം ഇപ്പോൾ പൂർണമായും ഓൺലൈനിലാക്കി. 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു താമസിച്ചാൽ റസിഡൻസി സ്വാഭാവികമായും റദ്ദാക്കപ്പെടും. ഇക്കാര്യത്തിൽ ഇളവുള്ളത് ഗോൾഡൻ വീസയുള്ളവർക്കു മാത്രമാണ്. ഗോൾഡൻ വീസക്കാർക്ക് എത്രകാലം വേണമെങ്കിലും രാജ്യത്തിനു വെളിയിൽ താമസിക്കാം. 6 മാസം കഴിഞ്ഞതിന്റെ പേരിൽ ഇവരുടെ റസിഡൻസി റദ്ദാക്കില്ല. കഴിഞ്ഞ ഏതാനും മാസങ്ങളിൽ രാജ്യത്തെ വീസ നിയമങ്ങളിൽ ഉണ്ടായ മാറ്റത്തിന്റെ ഭാഗമാണ് പുതിയ പെർമിറ്റ് സംവിധാനം.

റസിഡന്റ് വീസയുള്ള ആർക്കും പെർമിറ്റിന് അപേക്ഷിക്കാം

∙ യുഎഇയിൽ റസിഡന്റ് വീസയുള്ള ആർക്കും റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. അവർ രാജ്യത്തിനു വെളിയിൽ 180 ദിവസത്തിൽ കൂടുതൽ കഴിഞ്ഞവരായിരിക്കണം. വീസയുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കണം. 

ADVERTISEMENT

∙ ഐസിപി ഫീസ് 150 ദിർഹം (3375 രൂപ), എൻട്രി പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഫീസ് 800 ദിർഹം (18000 രൂപ). മൊത്തം 950 ദിർഹം (21400 രൂപ) ചെലവ്. 

∙ അപേക്ഷ നിരസിച്ചാൽ പെർമിറ്റ് ഫീസായ 800 ദിർഹം തിരികെ ലഭിക്കും. ഐസിപി ഫീസ് ലഭിക്കില്ല. 

∙ 180 ദിവസത്തിലധികം രാജ്യത്തിനു വെളിയിൽ താമസിച്ചതിനു എന്തെല്ലാം കാരണങ്ങൾ നിരത്താം എന്ന് ഐസിപി പറയുന്നില്ല. കൃത്യമായ കാരണം ബോധിപ്പിക്കണം എന്നു മാത്രമേ പറയുന്നുള്ളു. ബോധിപ്പിച്ച കാരണം തൃപ്തികരമാണോയെന്നത് ഐസിപി തീരുമാനിക്കും. 

∙ അംഗീകൃത ട്രാവൽ ഏജന്റ് വഴിയോ, ഐസിപിയുടെ വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം. Issue permit for staying outside UAE over 6 months എന്നാണ് സേവനത്തിന്റെ പേര്. ഇത് ഐസിപിയുടെ സ്മാർ സർവീസസിൽ ലഭ്യമാണ്. 

ADVERTISEMENT

∙ പെർമിറ്റ് ഇമെയിൽ വഴി ലഭിക്കും. പെർമിറ്റ് പ്രിന്റ് ഔട്ടായും എടുക്കാം. അനുമതി ലഭിക്കുന്നവർക്കു മാത്രമേ തിരികെ പ്രവേശിക്കാൻ കഴിയൂ. 

∙ അപേക്ഷന്റെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, സ്പോൺസറുടെ എമിറേറ്റ്സ് ഐഡി നമ്പർ, പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ, അപേക്ഷകന്റെ എമിറേറ്റ്സ് ഐഡി നമ്പർ, ജെൻഡർ, ജനന തീയതി, പാസ്പോർട്ട് വിവരങ്ങൾ എന്നിവയും രാജ്യത്തിനു പുറത്തു താമസിച്ചതിന്റെ കാരണവും ഉൾപ്പെടെയാണ് ഐസിപിയിൽ അപേക്ഷിക്കേണ്ടത്.

പെർമിറ്റായാൽ 30ദിവസത്തിനകം തിരിച്ചെത്തണം

ദുബായ്∙ 6 മാസത്തിലധികം രാജ്യത്തിനു വെളിയിൽ താമസിച്ചതിന്റെ പേരിൽ താമസ വീസ റദ്ദായവർക്കു റീ എൻട്രി പെർമിറ്റ് ലഭിച്ചാൽ 30 ദിവസത്തിനകം യുഎഇയിൽ തിരിച്ചെത്തണം. ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റിൽ സ്മാർട് സർവീസിലാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്. റസിഡന്റ് വീസയുള്ളവർക്ക് ഇനി മുതൽ 6 മാസത്തിലധികം രാജ്യത്തിനു വെളിയിൽ താമസിക്കാനും ഇതുവഴി അവസരം ലഭിക്കും. കൃത്യമായ കാരണം ബോധിപ്പിച്ചാൽ തിരികെ വരികയും ചെയ്യാം. ഗോൾഡൻ വീസക്കാർക്കു മാത്രം ലഭ്യമായ സൗകര്യമാണ് സാധാരണ റസിഡന്റ് വീസക്കാർക്കും ലഭിക്കുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കേരളത്തിൽ കഴിയുന്നവർക്കും ഇതു പ്രയോജനപ്പെടും. യുഎഇ വീസയുള്ള മലയാളി വിദ്യാർഥികൾ 6 മാസത്തിനകം തിരികെ വരുന്ന രീതിയിലാണ് അവരുടെ പഠനം ക്രമീകരിച്ചിരുന്നത്. പരീക്ഷ, അസൈൻമെന്റ് തുടങ്ങിയ സമയങ്ങളിൽ യാത്ര ചെയ്യേണ്ട ബുദ്ധിമുട്ടും ഒഴിവാക്കാം. യാത്രയുടെ പേരിൽ പരീക്ഷയോ പ്രാക്ടിക്കലോ നഷ്ടപ്പെടുമെന്ന പേടിയും വേണ്ട. 6 മാസത്തിനകം നിർബന്ധമായും തിരികെ വരണമെന്നതിനാൽ ചിലപ്പോൾ ഉയർന്ന ടിക്കറ്റ് നിരക്കു നൽകിയാവും പലരും മടങ്ങി എത്തുക. പുതിയ ഇളവ് പ്രാബല്യത്തിൽ വന്നതോടെ ടിക്കറ്റ് നിരക്ക് നോക്കി സൗകര്യം പോലെ തിരികെ എത്തിയാൽ മതിയാകും. 

English Summary : Residency visa holders staying outside country for over 6 months can now apply for re-entry permit.