റാസൽഖൈമ∙ ജബൽ ജെയ്സിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരൂർ സ്വദേശി മുഹമ്മദ് സുൽത്താന്റെ (25) മൃതദേഹം ഇന്നു രാവിലെ 8ന് കോഴിക്കോട് എത്തിക്കും. കബറടക്കം ഉച്ചയ്ക്ക് 12ന് സൗത്ത് അന്നാര ജുമാ മസ്ജിദ് കബർസ്ഥാനിൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ∙ ജബൽജെയ്സിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരൂർ സ്വദേശി മുഹമ്മദ് സുൽത്താന്റെ (25) മൃതദേഹം ഇന്നു രാവിലെ 8ന് കോഴിക്കോട് എത്തിച്ചു. കബറടക്കം ഉച്ചയ്ക്ക് 12ന് സൗത്ത് അന്നാര ജുമാ മസ്ജിദ് കബർസ്ഥാനിൽ. ദുബായ് മുഹൈസിനയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും പ്രാർഥനയിലും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു.

അബുദാബി വിടെക് കെയറിൽ ആർക്കൈവ്സ് സ്ഥാപനം നടത്തിവരികയായിരുന്ന സുൽത്താൻ എംബിഎ വിദ്യാർഥി കൂടിയായിരുന്നു. അബ്ദുൽ റഹ്മാന്റെയും റംലയുടെയും മകനാണ്. സഹോദരൻ ഷറഫുദ്ദീൻ മൃതദേഹത്തെ അനുഗമിച്ചു. ഷക്കീല, ഷഹന എന്നിവരാണു മറ്റു സഹോദരങ്ങൾ.

ADVERTISEMENT

സുഹൃത്തുക്കളായ അഖിൽ മുഹമ്മദ് ഷഫീഖ് (കണ്ണൂർ), സഹൽ, ഹാദി എന്നിവരുമൊത്ത് ശനിയാഴ്ച രാത്രി ജബൽജെയ്സിൽ തങ്ങിയ ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.  റാസൽഖൈമയിലെ സാമൂഹിക പ്രവർത്തകരായ ഫൈസൽ പുറത്തൂർ, ഹസൈനാർ കോഴിച്ചേന എന്നിവരാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

English Summary : Body of Tirur native died in Jabel Jais brought home for burial.

ADVERTISEMENT