ദുബായ്∙ പച്ചക്കറി ജൈവമാണോ, വില പൊള്ളും. സാധാരണ പച്ചക്കറിയുടെ ഇരട്ടി വില നൽകിയാലും ജൈവ പച്ചക്കറി കവറിനു പുറത്തു നിൽക്കും. യുഎഇയിൽ തന്നെ ഉൽപാദിപിച്ചതായാലും വിദേശത്തു നിന്നെത്തുന്നതായാലും ഓർഗാനിക് എന്നു മുദ്ര പതിപ്പിച്ചാൽ പിന്നെ വില പിടിച്ചാൽ കിട്ടില്ല. വിപണികളിൽ ആവശ്യത്തിനു ജൈവ പച്ചക്കറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പച്ചക്കറി ജൈവമാണോ, വില പൊള്ളും. സാധാരണ പച്ചക്കറിയുടെ ഇരട്ടി വില നൽകിയാലും ജൈവ പച്ചക്കറി കവറിനു പുറത്തു നിൽക്കും. യുഎഇയിൽ തന്നെ ഉൽപാദിപിച്ചതായാലും വിദേശത്തു നിന്നെത്തുന്നതായാലും ഓർഗാനിക് എന്നു മുദ്ര പതിപ്പിച്ചാൽ പിന്നെ വില പിടിച്ചാൽ കിട്ടില്ല. 

Also read:  കടലാഴത്തിലെ കാണാക്കാഴ്ച ഒരുക്കി സീ വേൾഡ്

ADVERTISEMENT

വിപണികളിൽ ആവശ്യത്തിനു ജൈവ പച്ചക്കറി എത്തുന്നുണ്ടെങ്കിലും ഉയർന്ന വില കാരണം സാധാരണക്കാർ ആ വഴിക്കു പോകാറില്ല. കിലോ 4.5 ദിർഹത്തിനു ലഭിക്കുന്ന തക്കാളി ൈജവമാണെങ്കിൽ കിലോ 14 ദിർഹം നൽകണം. സാലഡ് വെള്ളരിക്കു 4.5 ദിർഹമാണ് വില, ജൈവത്തിനു 11 ദിർഹം നൽകണം. കിലോ 6 ദിർഹത്തിനു ലഭിക്കുന്ന പച്ചമുളക് ജൈവമാണെങ്കിൽ വില 16 ദിർഹമാണ്. 

അറബികളുടെ തീൻമേശയിലെ ഇഷ്ടവിഭവമായ മരോവ് അഥവ കൂസ ജൈവമാണെങ്കിൽ 17 ദിർഹമാണ് വില. കിലോ 8 ദിർഹമാണ് സാധാരണ കൂസയുടെ വില. പേരിൽ ജൈവമാണെങ്കിലും പച്ചക്കറികൾ പലതും കാലപ്പഴക്കം ചെന്നതാണെന്നും ഉപയോക്താക്കൾ പറയുന്നു. ഉൽപാദന ചെലവാണ് ജൈവ പച്ചക്കറികളുടെ വില കൂടാൻ കാരണമെന്നാണ് അൽ ഫഹ്ദാൻ ജൈവകൃഷിത്തോട്ടം ഡയറക്ടർ ഫഹദ് മുഹമ്മദ് പറയുന്നത്. ജൈവ പച്ചക്കറികൾക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും വേണം. തുടക്കം മുതൽ വിളവെടുപ്പു വരെ ചെലവ് നീളുമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

വിലയധികമാണെങ്കിലും ജൈവ പച്ചക്കറിക്ക് ആവശ്യക്കാരുണ്ട്. സാധാരണക്കാർ ഒഴിവാക്കുമെങ്കിലും ആവശ്യക്കാർ തേടി വരും. ജൈവ പച്ചക്കറികൾക്ക് 40 ശതമാനത്തോളം ആവശ്യക്കാർ ഉയർന്നതായാണ് വിപണിയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണം മുഖ്യ വിഷയമായതോടെ പലരും കൂടുതൽ പണം കൊടുത്ത് വാങ്ങാൻ തയാറാകുന്നുണ്ട്. 

 ദുബായിൽ ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന തോട്ടങ്ങൾ വർധിച്ചിട്ടുണ്ട്. 70 തോട്ടങ്ങൾ. 20 ഫാമുകൾക്കു കഴിഞ്ഞ വർഷം പെർമിറ്റ് ലഭിച്ചു.

ADVERTISEMENT

English Summary : Organic vegetable price sky rockets in UAE