ദോഹ∙ ഖത്തറിൽ നിന്ന് ഹജ് തീർഥാടനത്തിന് തയാറെടുക്കുന്ന പ്രവാസി താമസക്കാർക്ക് പുതിയ പെർമിറ്റ് ചട്ടങ്ങൾ പ്രഖ്യാപിച്ച് ഔഖാഫ് മന്ത്രാലയത്തിന്റെ ഹജ്-ഉംറ വകുപ്പ്....

ദോഹ∙ ഖത്തറിൽ നിന്ന് ഹജ് തീർഥാടനത്തിന് തയാറെടുക്കുന്ന പ്രവാസി താമസക്കാർക്ക് പുതിയ പെർമിറ്റ് ചട്ടങ്ങൾ പ്രഖ്യാപിച്ച് ഔഖാഫ് മന്ത്രാലയത്തിന്റെ ഹജ്-ഉംറ വകുപ്പ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിൽ നിന്ന് ഹജ് തീർഥാടനത്തിന് തയാറെടുക്കുന്ന പ്രവാസി താമസക്കാർക്ക് പുതിയ പെർമിറ്റ് ചട്ടങ്ങൾ പ്രഖ്യാപിച്ച് ഔഖാഫ് മന്ത്രാലയത്തിന്റെ ഹജ്-ഉംറ വകുപ്പ്. 

Also read: ഈ വർഷം ഇതുവരെ പുണ്യഭൂമിയിലെത്തിയത് 45 ലക്ഷം ഉംറ തീർഥാടകർ

ഹജ് പെർമിറ്റ് ലഭിക്കണമെങ്കിൽ 40 വയസ്സ് പൂർത്തിയായവരും 10 വർഷമായി ഖത്തറിൽ താമസിക്കുന്നവരുമായിരിക്കണമെന്ന് നിർബന്ധം. ഹജിന് പോകാൻ ആഗ്രഹിക്കുന്ന യോഗ്യരായവർക്ക് അപേക്ഷ നൽകാം.ഈ വർഷം എത്ര പേർക്ക് അനുമതി ലഭിക്കുന്നമെന്നത് സൗദി സർക്കാർ അനുവദിക്കുന്ന ഹജ് ക്വാട്ട അനുസരിച്ചായിരിക്കും. ഹജ് നിർവഹിക്കാൻ പോകുന്നവർ അംഗീകൃത ഹജ് യാത്രാ ഏജൻസികളിൽ നിന്ന് പാക്കേജ് എടുക്കുന്നതാണ് ഉചിതമെന്നും അധികൃതർ ഓർമിപ്പിച്ചു.

ADVERTISEMENT

പെർമിറ്റിനുള്ള ചട്ടങ്ങൾ

∙ഹജ് പെർമിറ്റിനായി അപേക്ഷിക്കുന്ന പ്രവാസികൾ 40 വയസ്സ് പൂർത്തിയായവർ ആയിരിക്കണം.  സ്വദേശി പൗരന്മാർക്കും ഖത്തറിൽ താമസിക്കുന്ന ജിസിസി താമസക്കാർക്കും 18 വയസ്സിന് മുകളിൽ പ്രായം മതി. 

ADVERTISEMENT

∙10 വർഷമായി ഖത്തറിൽ താമസിക്കുന്നവരായിരിക്കണം. 

∙കോവിഡ് വാക്‌സിനേഷൻ 2 ഡോസും പൂർത്തിയാക്കിയിരിക്കണം. ആദ്യത്തേയും രണ്ടാമത്തെയും വാക്‌സിനുകൾ എടുത്ത തീയതികൾ വ്യക്തമാക്കണം. അപേക്ഷയ്‌ക്കൊപ്പം കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും നൽകിയിരിക്കണം. 

ADVERTISEMENT

അപേക്ഷ ഞായറാഴ്ച മുതൽ 

ഹജ് പെർമിറ്റിനുള്ള അപേക്ഷകൾ ഈ മാസം 12ന് രാവിലെ 8 മുതൽ സ്വീകരിച്ചു തുടങ്ങും. മാർച്ച് 12 വരെ അപേക്ഷകൾ നൽകാം. ഖത്തർ ഐഡി കാർഡ് നമ്പർ, കാർഡ് കാലാവധി തീയതി, അപേക്ഷകന്റെ ഫോൺ നമ്പർ എന്നിവ സഹിതം  https://www.hajj.gov.qa/HajRegistration/Arabic/Home.aspx എന്ന ലിങ്കിൽ അപേക്ഷ നൽകണം.  അപേക്ഷകന്റെ ഒപ്പം ഹജ് നിർവഹിക്കാനുള്ളവരുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തണം. അപേക്ഷ വിജയകരമായി സമർപ്പിക്കുന്നവർക്ക് അപേക്ഷ സ്റ്റേറ്റസ് അറിയാനുള്ള നമ്പർ ലഭിക്കും. സമയ പരിധി അവസാനിക്കുന്ന മാർച്ച് 12 ന് ശേഷമുള്ള ഒരാഴ്ച മുതൽ 10 ദിവസത്തിനകം ഹജിന് യോഗ്യരാണോ അല്ലയോ എന്നറിയാം.

English Summary: Qatar announces new Hajj permit requirements for expats